18 Aug, 2025
1 min read

മലയാളത്തിന്‍റെ വാനമ്പാടിക്ക് 62-ാം പിറന്നാള്‍

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍. നമ്മുടെ സ്വകാര്യ അഹങ്കാരമായിരിക്കുമ്പോള്‍ത്തന്നെ വിവിധ ഇന്ത്യന്‍ ഭാഷകളിലായി 25,000 ല്‍ അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള ചിത്ര മറുഭാഷക്കാരുടെയും പ്രിയങ്കരിയാണ്. മലയാളികളെ സംബന്ധിച്ച് അത്രയും പ്രിയപ്പെട്ട ഗായിക എന്നതിനൊപ്പം സാസ്കാരിക ലോകത്തെ സൗമ്യവും ദീപ്തവുമായ സാന്നിധ്യം കൂടിയാണ് കെ എസ് ചിത്ര. കാലത്തിനൊപ്പം പ്രായമാകാത്ത സ്വരമാധുരിയുടെ ഉടമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളും ആരാധകരും. തന്റെ അഞ്ചാം വയസ്സില്‍ ആകാശവാണിക്ക് വേണ്ടിയാണ് കൃഷ്ണന്‍ ശാന്തകുമാരി […]

1 min read

മലയാളത്തിന്റെ പ്രിയ ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. 1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്താണ് അദ്ദേഹം ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. ഗായകൻ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠൻ സുധാകരൻ […]

1 min read

“കുട്ടികളുടെ കയ്യിൽ വാളല്ല പുസ്തകം കൊടുക്കടോ.. ” ; ദുർഗാവാഹിനി ജാഥക്കെതിരെ കടുത്ത ഭാഷയിൽ ഹരീഷ് ശിവരാമകൃഷ്ണൻ

കുട്ടികൾക്ക് പകയും പ്രതികാരത്തിനും വിദ്വേഷത്തിനും പകരം സാഹോദര്യവും സമാധാനവും പറഞ്ഞുകൊടുക്കണമെന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. വാളുകൾ എന്തി നെയ്യാറ്റിന്‍കരയില്‍ കുട്ടികള്‍ നടത്തിയ റാലിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ്  ഹരീഷ്. ഫേസ്ബുക്കിലായിരുന്നു ഹരീഷ് തന്റെ പ്രതികരണം അറിയിച്ചത്. കുട്ടികളുടെ കൈയില്‍ വാളുകളല്ല പുസ്തകങ്ങളാണ് കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കടുത്ത ഭാഷയിലാണ് ഹരീഷ്  ഫേസ്ബുക്കിൽ കുറിച്ചത്. പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ എന്ന് തുടങ്ങുന്ന കുറിപ്പ് നിരവധി ആളുകളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പകയും, […]