Retro
കങ്കുവയെക്കാൾ കുറവോ? റെട്രോ ആദ്യ ദിനത്തിൽ നേടിയ കളക്ഷൻ പുറത്ത്
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിച്ച പുതിയ ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ഇപ്പോൾ സിനിമയുടെ ആദ്യദിന കളക്ഷൻ സംബന്ധിച്ച ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഓരോ അപ്‌ഡേറ്റിലും തരംഗം തീർത്ത സൂര്യയുടെ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ ഓപ്പണിംഗില്‍ 19.25 കോടി രൂപയാണ് നേടിയിരിക്കുന്നത്. സൂര്യയുടെ മുൻചിത്രമായ കങ്കുവയെക്കാൾ റെട്രോയ്ക്ക് കളക്ഷൻ കുറവാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കങ്കുവ ആദ്യദിനത്തിൽ 22 കോടിയാണ് നേടിയത്. മെയ് […]