Nivin pauly makeover
നിവിന്‍ പോളിയുടെ വന്‍ മേക്കോവര്‍ ; പ്രശംസിച്ച് അനൂപ് മേനോന്‍
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ ഒരുപാട് ആരാധകരുള്ള യുവ നടനാണ് നിവിന്‍ പോളി. തട്ടത്തില്‍ മറയത്ത്, പ്രേമം, നേരം തുടങ്ങിയ സിനിമകള്‍ റിലീസ് ചെയ്ത ശേഷം നിവിന് ആരാധികമാരായിരുന്നു കൂടുതല്‍. മുപ്പത്തിയെട്ടുകാരനായ നിവിന്‍ പോളി ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ചെയ്തിട്ടുള്ള സിനിമകളില്‍ ഏറെയും സീരിയസ് സബ്ജക്ടുകളാണ്. മാത്രമല്ല ശരീര ഭാരവും വര്‍ധിച്ചതിനാല്‍ തന്റെ രൂപത്തിന് ചേര്‍ന്ന തരത്തിലുള്ള വേഷങ്ങളാണ് നിവിന്‍ പിന്നീട് അങ്ങോട്ട് ചെയ്തത്. പലരും നിവിനോട് ശരീരഭാരത്തെക്കുറിച്ച് പരിഹാസരീതിയില്‍ സംസാരിക്കുകയും കമന്റുകള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. […]