13 Oct, 2025
1 min read

നിവിൻ പോളി- അഖിൽ സത്യൻ ചിത്രം ‘സർവം മായ’ ഒഫീഷ്യൽ ടീസർ പുറത്ത്

എല്ലാ വിഭാഗം പ്രേക്ഷകരും ആസ്വദിച്ചു കണ്ട ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ ‘സർവം മായ’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തുന്ന, ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും വീണ്ടുമൊന്നിക്കുന്ന ചിത്രം ഫാന്റസി ഹൊറർ കോമഡി ജോണറിലുള്ളതാണെന്നാണ് സൂചനകൾ. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം കൂടിയാണ് ‘സർവം മായ’. പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന ടീസറാണ് അണിയറപ്രവർത്തകർ പുറത്തു […]

1 min read

നിവിൻ പോളിയുടെ ഫാന്‍റസി കോമഡി ചിത്രം ‘സർവ്വം മായ’ ; ടീസർ നാളെ പുറത്തിറങ്ങും

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘സർവ്വം മായ’. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ എത്തുന്ന സിനിമയാണ് ‘സർവ്വം മായ’. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ ചിത്രത്തിൻ്റെ മേൽ ഉള്ളത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ടീസർ പുറത്തുവിടാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ടീസർ നാളെ പുറത്തിറങ്ങുമെന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്തു വിട്ടു. ചിത്രം ഡിസംബർ 25 ന് ക്രിസ്മസ് […]

1 min read

“സെക്രട്ടേറിയേറ്റിലേക്ക് ഇരച്ചുകയറി സമരക്കാർ” ; നിവിൻ പോളിയുടെ ബിഗ്ബജറ്റ് പൊളിറ്റിക്കല്‍ ഡ്രാമ

സെക്രട്ടേറിയറ്റിന്‍റെ നാല് ഗേറ്റും ഉപരോധിച്ച് സമരക്കാര്‍. കാഴ്ചക്കാരായി പൊലീസ്. കാണുന്നവര്‍ക്ക് ആദ്യം കൗതുകമായെങ്കിലും ആക്ഷന്‍, കട്ട് പറഞ്ഞപ്പോള്‍ സംഗതി മനസിലായി ഇത് യഥാര്‍ഥ സമരമല്ലെന്ന്. നിവിന്‍ പോളി നായകനാവുന്ന സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളിലൊന്നാണ് സെക്രട്ടേറിയറ്റ് പരിസരം.   ആര്‍.ഡി.ഇല്യുമിനേഷന്‍, ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ നിവിന്‍ പോളി നായകനാവുന്ന രാഷ്ട്രീയ പ്രമേയ ചിത്രം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ച സോളര്‍ അഴിമതി വിഷയത്തില്‍ എല്‍.ഡി.എഫിന്‍റെ സെക്രട്ടേറിയറ്റ് വളയലുമായി ബന്ധമില്ലെങ്കിലും സാധാരണക്കാരെ സ്വാധീനിക്കുന്ന മുന്‍കാല കാഴ്ചകളും […]

1 min read

സർവ്വം മായ ഓണം പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

നിവിൻ പോളി- അഖിൽ സത്യൻ കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമാണ് ‘സർവ്വം മായ. ഓണം പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സർവ്വം മായ.പ്രീതി മുകുന്ദൻ, റിയ ഷിബു എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. അജു വർ​ഗീസ്, ജനാർദ്ദനൻ, അൽത്താഫ് സലിം, വിനീത്, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ […]

1 min read

നിവിൻ പോളി – നയൻതാര ചിത്രം ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ ടീസർ ട്രെൻഡിംഗിൽ ഒന്നാമത്

നിവിൻ പോളി – നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” ന്റെ ആദ്യ ടീസർ ഓഗസ്റ്റ് പതിനഞ്ചിനു വൈകുന്നേരം അഞ്ചു മണിക്കാണ് പുറത്ത് വന്നത്. റിലീസ് ചെയ്ത 24 മണിക്കൂറിനുള്ളിൽ 5 മില്യൺ കാഴ്ചക്കാരെയാണ് ടീസർ സ്വന്തമാക്കിയത്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് 50 ലക്ഷത്തോളം കാഴ്ചക്കാരെ ടീസർ നേടിയത്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്‍തിരിക്കുന്നത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് […]

1 min read

വഞ്ചനാക്കുറ്റം; നടൻ നിവിൻ പോളിക്ക് നോട്ടീസ്

വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. സംവിധായകൻ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നൽകി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാൻ നിര്‍ദേശമുണ്ട്. നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.”ആക്ഷൻ ഹീറോ ബിജു 2″ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി. എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നg ഷംനാസ്. വഞ്ചനയിലൂടെ തന്നില്‍ നിന്നും […]

1 min read

നെറ്റിയിൽ ഭസ്മം, മുഖത്ത് കള്ളനോട്ടം; നിവിൻ പോളിയുടെ ‘സർവ്വം മായ’ ടൈറ്റിൽ ലുക്ക് ചർച്ചയാകുന്നു

പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിന്‍റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്ത്.! ‘സർവ്വം മായ’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത മേക്കോവറിലായിരിക്കും നിവിൻ എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ‘The Ghost next Door’ എന്ന ശീർഷകത്തോടുകൂടി പുറത്തിറങ്ങിയ ടൈറ്റിൽ ലുക്ക് പോസ്റ്റർ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഫാന്‍റസി […]

1 min read

“നിവിൻ പോളിക്കെതിരായ ബലാത്സംഗ പരാതി വ്യാജം” ; വിനീത് ശ്രീനിവാസൻ

നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പരാതി വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പരാതിയിൽ ചൂണ്ടിക്കാട്ടുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. വർഷങ്ങൾക്ക് ശേഷമെന്ന ചിത്രത്തിന്‍റെ ഷൂട്ടിലായിരുന്നു താരമെന്നാണ് സംവിധായകന്‍റെ വിശദീകരണം. ഇതിന് ഡിജിറ്റൽ തെളിവുകളടക്കം ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ, ഡിസംബർ മാസങ്ങളിലായി തന്നെ ദുബായിൽ വെച്ച് നിവിൻ പോളിയടക്കം ഒരു സംഘം ആളുകൾ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. കോതമംഗലം ഊന്നുകൾ പൊലീസ് രജിസ്റ്റർ ചെയ്ത […]

1 min read

നിവിൻ പോളി പീഡിപ്പിച്ചെന്ന് പരാതി ; ആരോപണങ്ങൾ അസത്യമെന്ന് താരം

നടൻ നിവിൻ പോളിക്കെതിരെ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍‌കിയത്. ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികരിച്ച് നടന്‍ നിവിൻ പോളി രംഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ ഉയര്‍ന്ന കുറ്റാരോപണം അസത്യമാണെന്ന് നിവിൻ പോളി പ്രതികരിച്ചു. സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകുമെന്ന് നിവിൻ പോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കോതമംഗലം സ്വദേശിയായ യുവതിയാണ് നിവിൻ പോളിയടക്കമുള്ളവർക്കെതിരെ പീഡന പരാതി നൽകിയത്. പരാതിയിൽ പ്രത്യേക അന്വേഷണ സംഘം […]

1 min read

നിവിൻ പോളിയുടെ തമിഴ് ചിത്രം ഏഴ്‌ കടൽ ഏഴ് മലൈയിലെ പുതിയ ഗാനം പുറത്ത്

നിവിൻ പോളി നായകനായി റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഏഴ് കടൽ ഏഴ് മലൈയിലെ ഗാനം പുറത്തിറങ്ങി. സന്തോഷ് നാരായണനും യുവൻ ശങ്കർ രാജയും ചേർന്ന് ആലപിച്ച എഴേഴ് മലൈ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ‘ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ’ എന്ന മത്സര വിഭാഗത്തിലേക്കും 46 മത് മോസ്കോ ഇന്റർനാഷണൽ ഫിലിം […]