Narivetta
ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’..:ചിത്രം വൻവിജയത്തിലേക്ക്
അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തിയ നരിവേട്ട മികച്ച അഭിപ്രായവുമായി തീയേറ്ററുകളിൽ മുന്നേറുന്നു. പിഎസ്സി വഴി ലഭിച്ച പോലീസ് കോൺസ്റ്റബിൾ ജോലിയിലേക്ക് ഒട്ടും ഇഷ്ടമില്ലാതെ പ്രവേശിക്കേണ്ടിവരുന്ന വർഗീസ് പീറ്ററാണ് ചിത്രത്തിലെ നായകൻ. താത്പര്യമില്ലാതെ പൊലീസ് ജോലിക്ക് പോകേണ്ടി വരുന്ന വർഗീസിന് മുത്തങ്ങ സമരത്തിൽ സമരക്കാരെ നിയന്ത്രിക്കാൻ ചുമതല ലഭിക്കുന്നിടത്താണ് കഥ ചൂടുപിടിക്കുന്നത്. സമരക്കാർക്ക് സംരക്ഷണം ഒരുക്കുകയാണോ എന്ന ചിന്ത ആദ്യം തോന്നുന്ന വർഗീസിന് പിന്നീട് അത് തന്റെയും കൂടി സമരമാകുന്നിടത്താണ് […]
ഓപ്പണിംഗില്‍ ‘നരിവേട്ട’ എത്ര നേടി? കളക്ഷൻ റിപ്പോർട്ട് പുറത്ത്
ടൊവിനോ തോമസ് നായകനായി വന്ന ചിത്രമാണ് നരിവേട്ട. സംവിധാനം നിര്‍വഹിച്ചത് അനുരാജ് മനോഹറാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ടൊവിനോ തോമസിന്റെ ചിത്രം 1.75 കോടി നെറ്റായി നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നതെന്നും ഞെട്ടിക്കുന്ന സിനിമാ അനുഭവം ആണെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും […]
“ടൊവിയുടെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് ആണ് ‘നരിവേട്ട’യിൽ ഉള്ളത് ” ; തുറന്ന് പറഞ്ഞ് സംവിധായകൻ
ഇഷ്‌ക്കിന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്ത്, ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന “നരിവേട്ട” റിലീസിന് ഒരുങ്ങുകയാണ്. സെൻസർ ബോർഡിന്റെ മികച്ച പ്രതികരണത്തോടെ യു/എ (U/ A) സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം മെയ് 23നാണ് തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ നായകനായ ടൊവിനോ തോമസിന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ അനുരാജ് മനോഹർ. ഈ സിനിമ നിങ്ങൾക്ക് പൂർണ്ണമായും എൻജോയ് ചെയ്യാൻ പറ്റുന്ന വിധത്തിൽ സംഘർഷങ്ങളും കോൺഫ്ലിക്ടുകളും ഇമോഷണൽ കണക്ഷനുമെല്ലാം അടങ്ങിയ ഒന്നാണ്. അതെല്ലാം കൃത്യമായി അടയാളപ്പെടുത്തിയ ഒരു സിനിമയാണ്. […]
‘നരിവേട്ട’യ്ക്ക് ഒരുങ്ങി ടൊവിനോ തോമസ് , സംവിധാനം അനുരാജ്
ഇഷ്‌ക് എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകൻ ടൊവിനോ തോമസ്. ‘നരിവേട്ട’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും ചിത്രം നിർമ്മിക്കുന്ന ‘ഇന്ത്യൻ സിനിമ കമ്പനി ‘ എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചും ഞായറാഴ്ച കൊച്ചി ഐ എം എ ഹാളിൽ വച്ചു നടന്നു. നായകൻ ടൊവിനോ തോമസും മറ്റു പ്രധാന താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.മലയാളത്തിലെ യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ അബിന്‍ […]