Mohanlal
“ഒരു നല്ല മോഹൻലാൽ സിനിമ ആസ്വദിച്ചിട്ട് 3 വർഷമായി” എന്ന് ആരാധകന്റെ കുറിപ്പ്, വൈറൽ
മലയാള സിനിമയില്‍ കോടികിലുക്കത്തിന്റെ താരരാജാവായി ഇരിപ്പിടം ഉറപ്പിച്ച താരമാണ് മോഹന്‍ലാല്‍. തെന്നിന്ത്യന്‍ സിനിമാലോകത്തെ കിരീടമില്ലാത്ത രാജാവിന് ഇന്നും ആരാധകര്‍ ഏറെയാണ്. ആരാധകരെ സന്തോഷിപ്പിക്കാനായി താരം നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഒരു ആരാധകന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന്റെ ഒരു നല്ല സിനിമ ആസ്വദിച്ചിട്ട് മൂന്ന് വര്‍ഷമായെന്നും മോഹന്‍ലാല്‍ എന്ന നടനെ കോമാളി ആക്കാത്ത മോഹന്‍ലാല്‍ എന്ന നടനെ ചുഷണം ചെയ്യുന്ന ഒരു സിനിമക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു. ഞാന്‍ എന്ന […]
ദൃശ്യം, രാജാവിന്റെ മകന്‍, ഏകലവ്യന്‍, ദേവാസുരം. . . മമ്മൂട്ടിയുടെ കയ്യില്‍ നിന്നും വഴുതിപ്പോയ ഹിറ്റുകള്‍ ഏറെ!
മലയാള സിനിമയിലെ പകരക്കാരനില്ലാത്ത നടനാണ് മമ്മൂട്ടി. അദ്ദേഹം ഇന്നോളം ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് എല്ലാക്കാലത്തും മുതല്‍ക്കൂട്ടാണ്. പ്രായത്തെ വെല്ലുന്ന അഭിനയ പാടവം കൊണ്ട് അദ്ദേഹത്തിന്റെ ഡേറ്റിന് വേണ്ടി കാത്തിരിക്കാന്‍ എല്ലാക്കാലത്തും സംവിധായകരും പ്രൊഡ്യൂസര്‍മാരും തയ്യാറാണ്. ന്യൂഡല്‍ഹി, കൗരവര്‍, ബിഗ് ബി, ധ്രുവം തുടങ്ങിയ ചിത്രങ്ങളിലായി അന്താരാഷ്ട്ര നിലവാരമുള്ള അഭിനയ മുഹൂര്‍ത്തങ്ങളാണ് മമ്മൂട്ടി മലയാളിയ്ക്ക് സമ്മാനിച്ചത്. പക്ഷേ ചില ഹിറ്റ് ചിത്രങ്ങളും കഥാപാത്രങ്ങളും ഈ മഹാപ്രതിഭയുടെ കയ്യില്‍ നിന്നും വഴുതിപ്പോയിട്ടുണ്ട്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് […]
‘ഈ പ്രായത്തിലും ബോഡി ഫ്ലെക്സിബിലിറ്റിയിൽ ലാലേട്ടൻ പുലി’; ആറാട്ട് മേക്കിംഗ് വീഡിയോ കണ്ട് യുവാവിന്റെ കുറിപ്പ് വൈറൽ
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’. ചിത്രത്തിന് തിയേറ്ററില്‍ നിന്ന് നല്ല പ്രതികരണം കിട്ടിയിരുന്നു. കഴിഞ്ഞ ദിവസം ഒടിടി റിലീസ് ആയി ആമസോണില്‍ വിജയകരമായി സ്ട്രീമിംങ് തുടരുകയാണ് മോഹന്‍ലാലിന്റെ ആറാട്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ഒടിടിയില്‍ റിലീസ് ചെയ്തപ്പോള്‍ ലഭിക്കുന്നത്. ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ച നേടുന്നുണ്ട്. കഴിഞ്ഞ ദിവസം ഫൈറ്റ് രംഗങ്ങളുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ആക്ഷന്‍ രംഗങ്ങളെക്കുറിച്ചും […]
‘ലാലേട്ടന് ഇന്നും ആ ഫയർ ഉണ്ട്; സ്‌ക്രിപ്റ്റിന് അനുസരിച്ച് ഓടാനും ചാടാനും മണ്ണില്‍ ഇഴയാനും മടി ഇല്ലാതെ തയ്യാറാവുന്ന നടനാണ് മോഹന്‍ലാല്‍’; ആരാധകരുടെ കുറിപ്പ് ശ്രദ്ധനേടുന്നു
ആറാട്ട് സിനിമയെക്കുറിച്ചും മോഹന്‍ലാലിന്റെ അഭിനയ മികവിനെക്കുറിച്ചും കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം ജില്ലാ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്. തീയറ്ററില്‍ ഫാന്‍സ് ഷോകളിലും മറ്റും വലിയ ഓളം സൃഷ്ടിച്ച സിനിമയാണ് ആറാട്ട്. ആദ്യദിനം തന്നെ ചിത്രം വലിയ പ്രേക്ഷക പ്രതികരണം നേടി. ലാലേട്ടന്‍ ആറാടുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രേക്ഷകര്‍ തീയറ്ററില്‍ നിന്നും ഇറങ്ങി വന്നത് തന്നെ. അണിയറ പ്രവര്‍ത്തകരും സമാനമായ പ്രതികരണങ്ങള്‍ നടത്തുകയുണ്ടായി. മോഹന്‍ലാല്‍ എന്ന മഹാനടനോടുള്ള ആദരവും അദ്ദേഹത്തിന്റെ അഭിനത്തോടുള്ള ആത്മാര്‍ഥതയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇപ്പോള്‍ കോട്ടയം മോഹന്‍ലാല്‍ ഫാന്‍സ് […]
“ലൂസിഫർ മികച്ച മലയാള സിനിമ, മോഹൻലാലിനോട് കൂടുതലിഷ്ടം”; തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരൺ
ഇന്ത്യയിലാകെ ആരാധകരുള്ള നടന്‍ ആണ് മോഹന്‍ലാല്‍, അഥവാ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍. ബോളിവുഡ് അടക്കമുള്ള ഇന്ത്യയിലെ പല സിനിമാ ഇന്‍ഡസ്ട്രിയിലെയും താരങ്ങളടക്കം മോഹന്‍ലാല്‍ ഫാന്‍സാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ലൂസിഫര്‍ തനിയ്ക്ക് വളരെ ഇഷ്ടമാണെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് നടന്‍ രാംചരണ്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ആര്‍ആര്‍ആറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഇന്റര്‍വ്യൂവിന് ഇടയ്ക്കാണ് രാംചരണ്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. തന്റെ അച്ഛന്‍ ലൂസിഫര്‍ റീ മേക്ക് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് രാംചരണിന്റെ […]
“അഭിനയമാണ് എന്റെ പ്രൊഫഷൻ എന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ല”: മോഹൻലാൽ ഒരിക്കൽ ഒരഭിമുഖ വേളയിൽ തുറന്നുപറഞ്ഞത്
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ കിരീടമില്ലാത്ത രാജാവെന്നും മോഹന്‍ലാലിനെ വിശേഷിപ്പിക്കാറുണ്ട്. ദൃശ്യം, ഒപ്പം, പുലിമുരുകന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ 50 കോടിയും 100 കോടിയും 200 കോടിയും ബോക്‌സോഫീസ് ഹിറ്റുകള്‍ സ്വന്തമാക്കിയ നടനാണ് മോഹന്‍ലാല്‍. മലയാള സിനിമയില്‍ നാലുപതിറ്റാണ്ടായി തന്റെ അഭിനയജീവിതത്തിലെ ജൈത്രയാത്ര ഇപ്പോഴും വളരെ നല്ല രീതിയില്‍ തുടരുകയാണ്. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മലയാള സിനിമാലോകത്തിലേക്കെത്തിയത്. 1978ല്‍ പുറത്തിറങ്ങിയ ‘തിരനോട്ടം’ എന്ന സിനിമയാണ് മോഹന്‍ലാല്‍ എന്ന മലയാളികളുടെ അഭിമാനമായ താരത്തിന്റെ […]
“ഏറ്റവും വലിയ ‘INSPIRATION’ മോഹൻലാൽ”: നടൻ ഷൈൻ ടോം ചാക്കോ കാരണം വ്യക്തമാക്കുന്നു
മലയാളത്തിലെ മുന്‍നിര നടന്മാരില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. കമലിന്റെ സംവിധാന സഹായി ആയാണ് ഷൈന്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് കമല്‍ ചിത്രത്തിലൂടെ തന്നെയാണ് അഭിനയത്തിലും തുടക്കമിട്ടത്. ‘നമ്മള്‍’ ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുവെങ്കിലും അഭിനയ ജീവിതം തുടങ്ങുന്നത് ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ്. ഷൈന്‍ ചെയ്ത ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കഥാപാത്രങ്ങളാണ്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം മിക്കപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. വളരെ ചുരുക്കസമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം ഉറപ്പിക്കാന്‍ […]
‘മോഹൻലാലിനെ നായകനാക്കി ചെയ്ത ‘കോളേജ് കുമാരൻ’ പരാജയപ്പെടാൻ കാരണം?’; തുളസീദാസ് വ്യക്തമാക്കുന്നു
മലയാളത്തില്‍ നിരവധി നല്ല സിനിമകള്‍ സമ്മാനിച്ച ഒരു സംവിധായകനാണ് തുളസീദാസ്. വളരെ കുറഞ്ഞ നിര്‍മ്മാണ ചിലവില്‍ മികച്ച ചിത്രങ്ങള്‍ ചെയ്യുന്ന സംവിധായകരില്‍ ഒരാളാണ് ഇദ്ദേഹം. 1988-ല്‍ പുറത്തിറങ്ങിയ ഒന്നിനു പിറകേ മറ്റൊന്ന് എന്നതാണ് തുളസീദാസിന്റെ ആദ്യ ചിത്രം. 2016 ല്‍ ഇറങ്ങിയ ഗേള്‍സ് ആണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത് അദ്ദേഹത്തിന്റെ ചിത്രം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെ വച്ച് തുളസീദാസ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമകള്‍ക്ക് നല്‍കുന്ന പേരുകള്‍ […]
‘മീശമാധവനിലെ ചേക്കിന്റെ പട്ടാളം പുരുഷുവേട്ടനെ ഓർമ്മയില്ലേ?’; കടുത്തുരുത്തി ജെയിംസാണ് ആ വേഷമണിഞ്ഞ കലാകാരൻ
‘പുരുഷു എന്നെ അനുഗ്രഹിക്കണം…..’ ഈ ഡയലോഗ് പറയാത്ത മലയാളി ഉണ്ടാകില്ല. 2002ല്‍ പുറത്തിറങ്ങിയ മീശ മാധവന്‍ എല്ലാക്കാലത്തും മലയാളികളുടെ പ്രിയ ചിത്രമാണ്. വിഷുക്കാലമായാല്‍ മീശമാധവന്‍ കിടിലന്‍ നൊസ്റ്റാള്‍ജിയ തന്നെയാണ്. ചേക്ക് എന്ന ഗ്രാമവും അവിടുത്തെ കഥാപാത്രങ്ങളും ഒരിക്കലും മലയാളിയുടെ മനസ്സില്‍ നിന്നും മാഞ്ഞുപോകില്ല. അതില്‍ പ്രധാനപ്പെട്ട ആളാണ് പട്ടാളം പുരുഷു. കല്യാണവീട്ടിലും അമ്പലത്തിലും വരെ ആര്‍മി യൂനിഫോമില്‍ എത്തിയ ചേക്കിന്റെ സ്വന്തം പുരുഷുവേട്ടന്‍. വലിയ തമാശ ഡയലോഗുകളോ ആക്ഷനുകളോ ഒന്നും ഇല്ലാതെ തന്നെ പ്രേക്ഷകരെ ചിരിപ്പിച്ച പുരുഷുവേട്ടന്‍ […]
100 കോടി ക്ലബ് റെക്കോർഡ് തിരുത്തികുറിക്കാൻ അതേ ടീം വീണ്ടും; മോൺസ്റ്റർ തുടങ്ങി
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍, പ്രഖ്യാപന സമയം മുതലേ പ്രേക്ഷക ശ്രദ്ധ നേടികൊണ്ടിരിക്കുന്ന ചിത്രമാണിത്. പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നതിനാലാണ് സിനിമയ്ക്ക് ഇത്ര ഹൈപ്പിന് കാരണമെന്നും പറയാം. മലായള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ ചിത്രം കൂടിയാണ് പുലിമുരുകന്‍. ഈ ചിത്രത്തിന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വളരെ വൈറലായിരുന്നു. ലക്കിസിങ് എന്ന കഥാപാത്രമായാണ് […]