Mohanlal
‘ഞാന്‍ സിനിമയിലേക്ക് വരാനുള്ള കാരണക്കാര്‍ മോഹന്‍ലാലും മമ്മൂക്കയുമാണ്, ലാലേട്ടനെ കാണാന്‍ വേണ്ടി സ്പോണ്‍സറോട് നുണ പറഞ്ഞു’; സുരാജ് പറയുന്നു
കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി വേഷങ്ങള്‍ ചെയ്താണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രമായിരുന്നു സുരാജിന്റെ കരിയര്‍ തന്നെ മാറ്റിയ ചിത്രം. വളരെ ചെറിയ വേഷമായിരുന്നുവെങ്കിലും പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു അതിലെ സുരാജിന്റെ അഭിനയപ്രകടനത്തിലൂടെ. ആ ചിത്രത്തിന് ശേഷമായിരുന്നു സുരാജ് കോമഡി വേഷങ്ങളില്‍ നിന്നും സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ജനഗണമന ആണ് സുരാജിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. […]
‘എന്റെ സെറ്റു പോലെ ലാലേട്ടന്റെ സെറ്റും ഭയങ്കര ഡെമോക്രാറ്റിക് ആണ്, യൂണിറ്റ് ബോയ് ആണെങ്കിലും പ്രൊഡക്ഷന്‍ ബോയ് ആണെങ്കിലും മോണിറ്ററിന്റെ പിറകില്‍ വന്ന് ഷോട്ട് കാണാം’: പൃഥ്വിരാജ്
മോഹന്‍ലാലിന്റേയും തന്റെയും സിനിമാ സെറ്റ് ഒരു പോലെ തന്നെയെന്ന് പൃഥ്വിരാജ്. ഭയങ്കര ഡെമോക്രാറ്റിക്കാണ് ലാലേട്ടന്റെ സെറ്റെന്നായിരുന്നു പൃഥ്വിയുടെ കമന്റ്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇങ്ങനെ പറഞ്ഞത്. ലൂസിഫറിന്റെ ഡയരക്ടറോട് രാജൂ ഒന്ന് വന്ന് ഈ ഷോട്ട് നോക്കൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നോ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ‘ലാലേട്ടന്റെ സെറ്റ് എനിക്ക് എന്റെ സെറ്റ് പോലെ തന്നെയാണ് തോന്നിയത്. ഭയങ്കര ഡെമോക്രാറ്റിക്കാണ്. ഞാന്‍ ഡയരക്ട് ചെയ്യുന്ന ഒരു സിനിമയുടെ സെറ്റില്‍ നിങ്ങള്‍ വരികയാണെങ്കില്‍ ആ […]
വിജയ് ബാബുവിനെതിരെ ‘അമ്മ’യിലെ വനിതകള്‍ ; നടപടി വേണമെന്ന് ശക്തമായ ആവശ്യം ; അംഗീകരിച്ചു മോഹൻലാൽ
യുവ നടി നല്‍കിയ പീഡന പരാതിയെ തുടര്‍ന്ന് നടന്‍ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി താരസംഘടന ‘അമ്മ’. വിജയ് ബാബുവിനെ അടുത്ത ദിവസം അമ്മ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നടനെതിരെയുള്ള നടപടിയ്ക്ക് സംഘടനാ പ്രസിഡന്റ് മോഹന്‍ലാലും അനുവാദം നല്‍കിയിട്ടുണ്ട്. വിജയ് ബാബുവിനെതിരെയുള്ള നടപടിയ്ക്കായി അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിഷയത്തില്‍ വിശദീകരണത്തിനായി വിജയ് ബാബു ഒരു ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി തീരുന്ന സാഹചര്യത്തിലാണ് സംഘടന നടപടിയ്ക്ക് ഒരുങ്ങുന്നത്. അതേസമയം […]
മലയാള സിനിമയെ താങ്ങി നിർത്തിയ നാല് തൂണുകൾ.. അവരുടെ സിനിമകൾ.. 16 വർഷങ്ങൾക്ക് ശേഷം ഒരേ സമയം റിലീസ് ചെയ്യാൻ ഒരുങ്ങുന്നു..
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർ ഒരുകാലത്ത് മലയാള സിനിമയ്ക്ക് പകരം വെക്കാനില്ലാത്ത മുഖങ്ങളായി മാറിയ നടന്മാരാണ്. ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 12th മാൻ റിലീസ് ചെയ്യുന്നതെങ്കിലും ചിത്രത്തിൻ്റെ ടീസർ പുറത്തു വന്നതോടു കൂടെ ഏതാണ്ട് ഒരു കാര്യം വ്യകതമായി. വർഷങ്ങൾക്ക് ശേഷവും ഈ നാല് നടന്മാരുടെ ചിത്രങ്ങളും ഏകദേശം ഒരേ സമയം ഒന്നിന് പിന്നാലെ ഒന്നായി റിലീസ് ചെയ്യാൻ പോവുകയാണ്. വർഷങ്ങളക്ക് മുൻപ് […]
ലോകസിനിമാ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച DON’T BREATH പോലെ 12TH MAN ത്രില്ലടിപ്പിക്കുമോ? ; റിലീസ് ഉടൻ
ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണ് ട്വല്‍ത്ത് മാന്‍. ദൃശ്യവും അതിന്റെ രണ്ടാംഭാഗവുമെല്ലാം പ്രേക്ഷകര്‍ മുള്‍മുനയില്‍ ഇരുന്ന് കണ്ട ചിത്രങ്ങളായത്‌കൊണ്ട് തന്നെ പ്രേക്ഷകരില്‍ ആകാംഷ കൂടുതലാണ്. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹന്‍ലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മികച്ച പ്രതികരണമാണ് […]
AK 61-ൽ മോഹൻലാലിന് സൈഡ് റോളോ?? ; അജിത്ത് സിനിമയിൽ നിന്ന് മോഹൻലാൽ പിന്മാറാനുള്ള കാരണം എന്താണെന്ന് അറിയാം
മലയാള സിനിമയ്ക്ക് പുറമേ അന്യഭാഷാ ചിത്രങ്ങളിലും തൻ്റെ കഴിവ് തെളിയിച്ച നടനാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ. അതുകൊണ്ട് തന്നെ മോഹൻലാൽ അദ്ദേഹം അന്യഭാഷാ ചിത്രങ്ങളുടെ ഭാഗമാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾക്ക് വലിയ മാധ്യമ ശ്രദ്ധ ലഭിക്കാറുണ്ട്. അതേസമയം മോഹൻലാലും, അജിത്തും ഒന്നിക്കുന്നതായും, അജിത് കുമാറിൻ്റെ സിനിമയിൽ മോഹൻലാൽ ഒരു പ്രധാന വേഷം ചെയ്യാനൊരുങ്ങുന്നു എന്ന തരത്തിലും ഇടക്കാലത്ത് വാർത്തകൾ പ്രചരിച്ചിരുന്നു. ആരാധകർക്കിടയിലും ഇത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. എച്ച് വിനോദിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള […]
“പാട്ട് പാടാൻ കഴിവുള്ള സൂപ്പർസ്റ്റാർ” : മോഹൻലാലിനെ പ്രേം നസീർ അഭിസംബോധന ചെയ്തത് ഇങ്ങനെയായിരുന്നു
മലയാള സിനിമയുടെ താരരാജാവാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ അരങ്ങേറ്റം നടത്തി സിനിമാസ്വാദകരുടെ പ്രിയപ്പെട്ട ലാലേട്ടനായ് മാറുകയായിരുന്നു. അഭിനേതാവ് എന്നതിന് പുറമെ താനൊരു ഗായകനാണെന്നും പലതവണ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശത്ത് നടന്ന സ്റ്റേജ് ഷോയില്‍ മോഹന്‍ലാല്‍ പാടുന്ന പാട്ടാണ് വൈറലാവുന്നത്. ഈ വീഡിയോ ശ്രദ്ധേയമാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. മലയാളത്തിന്റെ എക്കാലത്തേയും പ്രിയ താരം പ്രേം നസീറും ഈ വീഡിയോയില്‍ ഉണ്ടെന്നുള്ളതാണ്. മോഹന്‍ലാലും എംജി ശ്രീകുമാറും പ്രേം നസീറും ഒന്നിച്ചുള്ള ഈ വീഡിയോ […]
“മലയാളസിനിമ ഇൻഡസ്ട്രി നിലനിൽക്കണമെങ്കിൽ മോഹൻലാൽ പടങ്ങൾ ഓടണം” : സംവിധായകൻ സിദ്ദിഖ്
ഓര്‍ത്തുവെക്കാവുന്ന ഒട്ടേറെ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച സംവിധായകന്‍ ആണ് സിദ്ദിഖ്. നടന്‍ ലാലിനോട് ഒന്നിച്ചായിരുന്നു സിനിമ ജീവിതം ആരംഭിച്ചത്. സിദ്ദിഖ് ലാല്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയില്‍ റാംജിറാവ് സ്പീക്കിങ്ങും ഇന്‍ ഹരിഹര്‍ നഗറും ഗോഡ്ഫാദറുമൊക്കെ ചര്‍ച്ച വിഷയമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും തിളങ്ങിയ സംവിധായകനാണ് സിദ്ദിഖ്. ഹിറ്റ്ലര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. മോഹന്‍ലാലിനൊപ്പം വിയറ്റ്നാം കോളനി, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ബിഗ് ബ്രദര്‍ […]
“എല്ലാ തെന്നിന്ത്യൻ നടന്മാർക്കും മോഹൻലാൽ സാറിനെ ഇഷ്ടം” : അല്ലു അർജ്ജുൻ പറയുന്നു
ഭാഷാവ്യത്യാസമില്ലാതെ മികച്ച അഭിനേതാക്കളേയും സിനിമയേയും നെഞ്ചിലേറ്റുന്നവരാണ് മലയാളി പ്രേക്ഷകര്‍. മലയാളത്തില്‍ മികച്ച ആരാധകരുള്ള ഒരു താരമാണ് അല്ലു അര്‍ജുന്‍. റീമേക്ക് സിനിമകളിലൂടെയാണ് അല്ലു അര്‍ജുന്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. 2004 ല്‍ പുറത്ത് ഇറങ്ങിയ ആര്യ എന്ന ചിത്രത്തിലൂടെയാണ് അല്ലു അര്‍ജുന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിത്തുടങ്ങിയത്. പിന്നീട് പുറത്ത് ഇറങ്ങിയ ബണ്ണി, ഹാപ്പി, ആര്യ 2, ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ പുഷ്പവരെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത ചിത്രങ്ങളാണ്. താരത്തിന്റെ സിനിമാ പ്രമോഷന്‍ […]
ബോക്‌സ് ഓഫീസില്‍ 40 കോടിക്ക് മുകളില്‍ നേടിയ മോഹന്‍ലാലിന്റെ 4 പണം വാരിപ്പടങ്ങള്‍; എട്ടാമതായി കെജിഎഫ്
റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കെ ജി എഫ് ചാപ്റ്റര്‍ ടു തിയറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. യാഷ് നായകനായി എത്തിയ കെ ജി എഫ് ചാപ്റ്റര്‍ ടു റിലീസ് ചെയ്ത് ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ 700 കോടിയാണ് സ്വന്തമാക്കിയത്. ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0 യുടെയും റെക്കോര്‍ഡ് തകര്‍ത്താണ് കെ ജി എഫ് രണ്ടിന്റെ കുതിപ്പ്. കേരള ബോക്‌സ് ഓഫീസിലും ചിത്രം വലിയ റെക്കോര്‍ഡ് ആണ് നേടിയത്. […]