03 Sep, 2025
1 min read

” മോഹന്‍ലാലിന്റെ മുഖത്തു നോക്കി പടം കൊള്ളില്ലെന്ന് പറഞ്ഞു, അന്നത്തെ അദ്ദേഹത്തിന്റെ നോട്ടവും മറുപടിയും. . . ” ; മനസ് തുറന്ന് നിര്‍മാതാവ് സി. ചന്ദ്രകുമാര്‍

പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായി മാറ്റമില്ലാതെ തുടരുന്ന രണ്ട് പേരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരാള്‍ സൂക്ഷാമാഭിനയം കൊണ്ട് ഞെട്ടിച്ചയാളാണ്. ഒരാള്‍ അഭിനയത്തിലെ അനായാസതകൊണ്ട് ഇഷ്ടം നേടിയെടുത്തയാളാണ്. ഇപ്പോഴിതാ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ക്കുറിച്ച് പറയുകയാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ രണ്ടു സിനിമകള്‍ നിര്‍മ്മിച്ച സി. ചന്ദ്രകുമാര്‍. മമ്മൂക്കയെവെച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ നല്ല ടെന്‍ഷന്‍ ആയിരിക്കുമെന്നും പക്ഷേ ഒരു കാര്യം പറഞ്ഞാല്‍ അതോടെ നമ്മള്‍ രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. മമ്മൂക്ക എല്ലാവരോടും നല്ല സീരിയസായിട്ടായിരിക്കും പെരുമാറുക. മമ്മൂക്ക സീരിയസ് […]

1 min read

‘ഞാന്‍ അങ്ങനെ ചെയ്താലൊന്നും ലാലേട്ടനാകില്ല! മോഹന്‍ലാലുമായി ഉപമിക്കുന്നത് അദ്ദേഹത്തെ കൊച്ചാക്കുന്ന പോലെയാണ്; അവതാരികയുടെ ചോദ്യത്തിന് ടൊവിനോയുടെ മറുപടി

യുവ താരമായി മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ടൊവിനോ തോമസ്. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് എത്തിയ ടൊവിനോയുടെ നിരവധി സിനിമകളാണ് മലയാളത്തില്‍ പുറത്തിങ്ങിയത്. പ്രഭുവിന്റെ മക്കള്‍ ആയിരുന്നു ടൊവിനോയുടെ ആദ്യ ചിത്രം. തുടര്‍ന്ന് മലയാള സിനിമയിലെ യുവനിരയിലെ അഭിനേതാക്കളില്‍ ഒരുപടി മുന്‍പില്‍ ഉയരുവാനും ടോവിനോയ്ക്ക് സാധിച്ചു. എന്ന് നിന്റെ മൊയ്തീന്‍, ഗപ്പി, ഗോദ, മായാനദി, ഒരു കുപ്രസിദ്ധ പയ്യന്‍, ലൂക്ക, ലൂസിഫര്‍, ഉയരെ, വൈറസ്, തീവണ്ടി, മറഡോണ, ഫോറന്‍സിക്, കള എന്നിവയൊക്കെയാണ് ടൊവിനോയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. […]

1 min read

മോഹന്‍ലാല്‍-ജീത്തു ജോസഫ് സിനിമകൾ വന്‍ പ്രതീക്ഷ നല്‍കാന്‍ കാരണം ഇതൊക്കെയാണ്‌

മലയാള സിനിമയ്ക്ക് ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. അതുപോലെ മോഹന്‍ലാല്‍- ജീത്തു ജോസഫ് കോമ്പിനേഷനില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് തിയേറ്ററില്‍ എത്തിയത്. അതില്‍ ഒന്നാണ് ദൃശ്യം. പ്രേക്ഷകര്‍ കാത്തിരുന്ന പോലെ തന്നെ അടിപൊളി ത്രില്ലര്‍ ചിത്രമായിരുന്നു ദൃശ്യം. അല്ല ദൃശ്യത്തെ നമുക്ക് കുടുംബചിത്രമെന്നോ സസ്പെന്‍സ് ത്രില്ലറെന്നോ മുഴുനീള എന്റെര്‍ടെയിനറെന്നോ എന്തു പേരിട്ട് വേണേലും വിളിക്കാം. ഇതെല്ലാം ഒരു പോലെ ചേര്‍ന്ന ചിത്രമാണ് ദൃശ്യം. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് ശേഷം മോഹന്‍ലാലും ജീത്തു […]

1 min read

‘മോഹന്‍ലാല്‍ ആയതുകൊണ്ട് മാത്രമാണ് ദശരഥത്തിന്റെ ക്ലൈമാക്‌സ് ആ ഒരു സ്‌മൈൽ റിയാക്ഷനില്‍ അവസാനിച്ചത്’ എന്ന് സിബി മലയില്‍

പ്രശസ്ത സിനിമ സംവിധായകനാണ് സിബി മലയില്‍. 1980 കളിലാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ആദ്യമായി അദ്ദേഹം ഫാസില്‍, പ്രിയദര്‍ശന്‍, ജിജോ തുടങ്ങി മലയാളത്തില്‍ അറിയപ്പെടുന്ന സംവിധായകരുടെ കീഴില്‍ സഹായിയായി പ്രവര്‍ത്തിച്ചു. പിന്നീട് സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം. അതില്‍ ശ്രീനിവാസന്‍, മോഹന്‍ലാല്‍, നെടുമുടി വേണു, മോനക തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ലോഹിദാസിന്റെ തിരക്കഥയില്‍ നിരവധി ചിത്രങ്ങളാണ് സിബി മലയില്‍ സംവിധാനം ചെയ്തത്. തനിയാവര്‍ത്തനം, […]

1 min read

“ഞാൻ കുഴച്ച് വെച്ച ഭക്ഷണം ഒരു മടിയും കൂടാതെ മോഹന്‍ലാല്‍ കഴിച്ചു” ; അനുഭവം ഓര്‍ത്തെടുത്ത് മനോജ് കെ ജയന്‍

മികച്ച നടനും, ഗായകനുമാണ് മനോജ് കെ ജയന്‍. ചില സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം പാട്ടുകള്‍ പാടിയിട്ടുണ്ട്. എന്റെ സോണിയ എന്ന സിനിമയില്‍ വളരെ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു മനോജ് കെ ജയന്‍ അഭിനയരംഗത്ത് തുടക്കം കുറിച്ചത്. അലി അക്ബര്‍ സംവിധാനം ചെയ്ത ‘മാമലകള്‍ക്കപ്പുറത്ത്’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ രാണ്ടാമത്തെ സിനിമ. അതില്‍ അദ്ദേഹം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും ചില കാരണങ്ങള്‍ കൊണ്ട് റിലീസ് ആയില്ല. പിന്നീട് പെരുന്തച്ചന്‍, സര്‍ഗ്ഗം, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ രണ്ടു സിനിമകളാണ് […]

1 min read

ആര്‍.ജെ ബാലാജി പറഞ്ഞത് ശരിയല്ലേ? ഊർവശി ഒരു നടിപ്പ് രാക്ഷസി തന്നെ..

മലയാളികളുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഉർവശി. സാധാരണ ഒരു റൊമാന്റിക് നായിക എന്നതിലുപരി വാശിയും തന്റെടവുമുള്ള നായികയായും, അസൂയയും കുശുമ്പും ഉള്ള നായികയായും, സങ്കടവും നിസ്സഹായയായ നായിക ആയും വരെ ഉർവശി വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. ഈ കാലയളവ് കൊണ്ട് തന്നെ മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങളുടെ കൂടെയും നായികയായും സഹ നടിയായും ഉർവശി അഭിനയിച്ചുകഴിഞ്ഞു. തനിക്ക് കിട്ടുന്ന എല്ലാ കഥാപാത്രങ്ങളെയും തന്മയത്വത്തോടെ അഭിനയിച്ച ഫലിപ്പിച്ച മികച്ചതാക്കാൻ ഉർവശിക്ക് പ്രത്യേക കഴിവുണ്ട്. ശ്രീനിവാസനൊപ്പം എത്തിയ തലയണമന്ത്രത്തിലെ കഥാപാത്രവും, പൊന്മുട്ടയിടുന്ന […]

1 min read

അലി ഇമ്രാൻ വീണ്ടും! സിബിഐ സീരീസ് പോലെ ‘മൂന്നാം മുറ’ സീരീസ് ആരംഭിക്കാൻ പദ്ധതിയിട്ട് കെ. മധു

കുറ്റാന്വേഷണ സിനിമകള്‍ ചെയ്ത് ശ്രദ്ധേയനായ ഒരു സംവിധായകനാണ് കെ മധു. 1986 ല്‍ പുറത്തിറങ്ങിയ മലരും കിളിയുമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ഇരുപതാം നൂറ്റാണ്ട് ഉള്‍പ്പെടെ 25ലേറെ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി മധു സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് സിബിഐ സീരീസ്. മമ്മൂട്ടി-കെ മധു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിബിഐ സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചവയാണ്. സിബിഐ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായിരുന്നു സിബിഐ 5 ദ് ബ്രെയിന്‍. മറ്റെല്ലാ സിബിഐ […]

1 min read

മോഹൻലാൽ അതിഥി വേഷത്തിൽ എത്തും! പൃഥ്വിരാജ് സുകുമാരൻ എന്ന ഒറ്റപ്പേരിന്റെ പുറത്ത്

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. സംവിധായകന്‍ ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ, കടുവ എന്ന ചിത്രവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തയാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. ചിത്രത്തില്‍ ആരാധകരുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുവെന്നതാണ് ആ വാര്‍ത്ത. പത്ത് മിനുറ്റ് മാത്രം ദൈര്‍ഘ്യമുള്ള സീനിലാകും മോഹന്‍ലാല്‍ എത്തുക എന്നും വാര്‍ത്തയുണ്ട്. സംയുക്തയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൃഥ്വിരാജിന് പുറമെ […]

1 min read

“സിനിമയിൽ ക്രഷ് തോന്നിയ നടൻ മോഹൻലാൽ മാത്രം” ; ആറാട്ട് ഹിറ്റാകുമെന്ന് താൻ കരുതിയിരുന്നു എന്ന് രചന നാരായണൻകുട്ടി

മോഹൻലാലിൻറെ ആറാട്ട് ഹിറ്റാകുമെന്ന് താൻ കരുതിയിരുന്നെന്ന് രചന നാരായണൻകുട്ടി. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിലെ സഹ അഭിനേത്രി കൂടിയായ രചന അനുഭവങ്ങൾ ആരാധകരുമായി പങ്കുവച്ചത്. ഹിറ്റാകും എന്ന് കരുതി ഫ്ലോപ്പായ സിനിമ ഏതെന്ന ചോദ്യത്തിന് പൊതുവെ സിനിമയിൽ വലിയ പ്രതീക്ഷകൾ വയ്ക്കാറില്ലെന്നും ഹിറ്റാകും എന്ന് കരുതി ഹിറ്റായ സിനിമയാണ് ആറാട്ടെന്ന് രചന പറഞ്ഞു. പാളിപ്പോയ സിനിമ എന്നൊന്നില്ല. സിനിമകൾ നന്നാവുന്നതും മോശമാവുന്നതും നമ്മുടെ മനസിലാണ്. എനിക്ക് ഞാൻ ചെയ്ത എല്ലാ സിനിമയും പുതിയ അനുഭവം തന്നെയാണ്.രചന […]

1 min read

400 കോടി നേടി വിക്രം! മോഹന്‍ലാലിനെ വെച്ച് തമിഴില്‍ സിനിമ ചെയ്യുമെന്ന് വാക്ക് നൽകി ലോകേഷ് കനകരാജ്

തമിഴിലെ പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് വിക്രം. കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റാവുകയും, ഏകദേശം 400 കോടി കളക്ഷന്‍ നേടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്ത് റിലീസ് ചെയ്ത ഏറ്റവും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘ വിക്രം’. കമല്‍ഹാസനെ കൂടാതെ, ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേന്‍, കാളിദാസ് ജയറാം തുടങ്ങിയവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തമിഴ് നാടിന് പുറമെ കേരളത്തിലും […]