Mohanlal
“ന്യാപകം” സോങ്ങിൻ്റെ അവസാന വിഷ്വലുകൾ എന്നെ ഞെട്ടിച്ചു” ; വർഷങ്ങൾക്ക് ശേഷം സിനിമയിലെ പ്രണവിൻ്റെ അഭിനയത്തെ കുറിച്ച് കുറിപ്പ്
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. പഴയ മദ്രാസിലെ സിനിമാനിര്‍മ്മാണരംഗം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്. കുറിപ്പിൻ്റെ പൂർണരൂപം കുറച്ചുനാൾ മുന്നേ വരെ, ഹൃദയം പോലെ ചിലപ്പോൾ ഹിറ്റ് ആയേക്കാവുന്ന ഒരു സാധാ വിനീത് ശ്രീനിവാസൻ […]
ആ ഖ്യാതിയും പൃഥ്വിരാജിന് സ്വന്തം…!! ഇത് മറികടക്കാൻ മോഹൻലാലിൻ്റെ ബറോസിന് സാധിക്കുമോ
2002ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി വേഷപ്പകർച്ചയിൽ അദ്ദേഹം തിളങ്ങി. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന നിർമ്മാതാവും സംവിധായകനും കൂടിയാണ് പൃഥ്വിരാജ്. തന്റെ കരിയറിലെ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രവും നടന്‍ തന്റെ കൈക്കുള്ളിൽ ആക്കിക്കഴിഞ്ഞു. മാർച്ച് 28നാണ് ആടുജീവിതം എന്ന സിനിമ റിലീസ് ചെയ്തത്. ബ്ലെസിയുടെ ഈ ചിത്രത്തിനായി പൃഥ്വി നടത്തിയത് ചെറുതല്ലാത്ത ഡെഡിക്കേഷൻ ആണ്. ഒരു പക്ഷേ മറ്റൊരു […]
“എന്തുകൊണ്ടു് ജന ഗണ മന പോലെയൊരു highly commercial mass subject മോഹൻലാലിനോട് സംസാരിക്കാൻ അവർക്ക് ചിന്ത പോകാഞ്ഞത് “
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘ജന ഗണ മന’. തിയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രമാണിത്.സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍. ചിത്രത്തിൽ പൃഥ്വിരാജ് വക്കീൽ വേഷത്തിൽ എത്തിയത്. ഇപ്പോഴിതാ പൃഥ്വിരാജിന് പകരം വക്കീൽ വേഷത്തിൽ മോഹൻലാൽ എത്തിയാൽ സീൻ മാറിയേനെ എന്നാണ് […]
മോഹൻലാൽ എന്ന നടൻ്റെ സിംപിൾ ആയിട്ടുള്ള ഭാവ പ്രകടനങ്ങൾ” ; ബ്രോ ഡാഡി സിനിമയെക്കുറിച് കുറിപ്പ്
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി ‘ എന്ന സിനിമ വൻ ഹിറ്റായിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ബ്രോ ഡാഡി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു. ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്ത ബ്രോഡാഡി ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. മീനയും കല്യാണി പ്രിയദര്‍ശനുമായിരുന്നു നായികമാര്‍. പ്രേക്ഷകരുടെ മുഖത്തു ഒരു പുഞ്ചിരി സമ്മാനിക്കുന്ന കഥയാണ് ബ്രോ ഡാഡി. രണ്ട് സൂപ്പര്‍ താരങ്ങളുടെ കോമഡിയും കെമിസ്ട്രിയും തന്നെയാണ് […]
86 കോടിയോളം നേടിയ നേര് ടെലിവിഷൻ പ്രീമിയറിന്… ; ഉടൻ എത്തും
മോഹൻലാല്‍–ജീത്തു ജോസഫ് ടീമിന്റെ ബ്ലോക്ബസ്റ്റർ ചിത്രമാണ് ‘നേര്’. ബോക്സ്ഓഫിസിലും വമ്പൻ വിജയമായ സിനിമ 86 കോടി നേടിയിരുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആഗോള കലക്‌ഷനാണിത്. തിയറ്റര്‍ വ്യവസായത്തിനും വലിയ നേട്ടമാണ് ഈ ചിത്രം സമ്മാനിച്ചത്. 2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും ഇതോടെ ഈ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കി. തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ നേര് ഉടൻ ടെലിവിഷനിലും ആഗോള പ്രീമിയറായി എത്തും എന്നതാണ് പുതിയ റിപ്പോര്‍ട്ട്. […]
“മോഹൻലാൽ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടൻ” ; നടിയുടെ കുറിപ്പ് വൈറൽ
പ്രേക്ഷക ശ്രദ്ധ ഏറെ നേടിയ അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് ശ്രുതി ജയൻ. പിന്നീട് ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയ വേഷത്തിൽ എത്തിയ ശ്രുതി ഷോർട് ഫിലിമുകളും വെബ് സിരീസുകളിലും സജീവം ആണ്. ഇപ്പോഴിതാ നടൻ മോഹൻലാലിനെ കുറിച്ച് ശ്രുതി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. മോഹൻലാലിനെ കണ്ട സന്തോഷം ആണ് ശ്രുതി ജയൻ പങ്കുവയ്ക്കുന്നത്. ഒപ്പം തന്റെ അനുജൻ ആയിരുന്നു വലിയ മോഹൻലാൽ ഫാൻ എന്നും സെറിബ്രൽ പാൽസിയോട് കൂടി ജനിച്ച […]
കമന്റിട്ടാലേ ബിസ്‍ക്കറ്റ് കഴിക്കൂവെന്ന് ആരാധകർ, ഒടുവിൽ മോഹൻലാലിൻ്റെ ആ കമൻ്റ്
അടുത്തിടെ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നതാണ് താരങ്ങളുടെ കമന്റുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍ എത്തുന്നത്. പ്രിയപ്പെട്ട നടനോ നടിയോ കമന്റിട്ടാലേ താൻ പഠിക്കൂ അല്ലെങ്കില്‍ ഭക്ഷണം കഴിക്കൂ എന്നൊക്കെയാണ് ആരാധകര്‍ സമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കാറുള്ളത്. ആരാധകര്‍ക്ക് മലയാളത്തിലെയും നിരവധി പ്രധാന താരങ്ങള്‍ മറുപടിയുമായി എത്തിയിരുന്നു. മോഹൻലാലും അങ്ങനെ ഒരു കമന്റുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആരോമല്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോയ്‍ക്കാണ് മോഹൻലാലും കമന്റിട്ടത്. ഈ ബിസ്‍ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടൻ വീഡിയോയ്‍ക്ക് കമന്റിടണമെന്നായിരുന്നു ആവശ്യം. കഴിക്ക് മോനേ, ഫ്രണ്ട്‍സിനും കൊടുക്കൂവെന്നായിരുന്നു താരത്തിന്റെ മറുപടി […]
വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന് അന്ന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചു, ഇന്ന് എന്ത് പറ്റി?; ഓളവും തീരവും വൈകുന്നതിനെക്കുറിച്ച് ഹരീഷ് പേരടി
മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ എത്തിയതോടെ മലയാള സിനിമയുടെ സീൻ മാറുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾക്ക് പ്രിയത കൂടി ഇവിടെ. എന്നാൽ ഇതിനിടെ ചർച്ചകളിൽ നിറയുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് തീമിൽ ചിത്രീകരിച്ച മറ്റൊരു സിനിമയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എവിടെ എന്ന ചോദ്യമാണ് സൈബർ ലോകത്തെ ചർച്ചകളിൽ ഇടം നേടുന്നത്. എംടിയുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി 10 സംവിധായകർ ഒരുക്കിയ ആന്തോളജി ചിത്രത്തിലെ […]
”ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്ന് ലാലേട്ടൻ പറഞ്ഞു, ഞാൻ സമ്മതിച്ചില്ല”; ഗുണകേവിലെ അപകടം പിടിച്ച അനുഭവം വെളിപ്പെത്തി അനന്യ
ചിദംബരം സംവിധാനം ചെയ്‌ത മഞ്ഞുമ്മൽ ബോയ്സ് ചിത്രീകരിച്ച കൊടൈക്കനാലിലെ ഗുണ കേവിലാണ് വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രം എം പദ്മകുമാറിന്റെ സംവിധാനത്തിൽ ചിത്രീകരിച്ചത്. ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച അനന്യയെ ഗുണ കേവിലുള്ള അപകടകരമായ പാറക്കെട്ടുകൾക്കിടയിൽ തൂക്കിയിട്ട് വില്ലൻ വിലപേശുന്ന ഒരു രംഗം ചിത്രീകരിച്ചിട്ടുണ്ട്. ഈ ക്ളൈമാക്സ് സീനിനെക്കുറിച്ച് മോഹൻലാലും സംവിധായകൻ പദ്മകുമാറും ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഈ സാഹസിക രംഗത്തിൽ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് നടി അനന്യ. ആ ക്ളൈമാക്സ് രംഗത്തിൽ […]
”പൃഥ്വിയുടേത് നോക്കുമ്പോൾ ഞാൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒരു കഷ്ടപ്പാടല്ല”: അഭിനന്ദനങ്ങളുമായി മോഹൻലാൽ
പ്രേക്ഷകർ ഏറെ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ചിത്രത്തിന് പ്രശംസകൾ ലഭിക്കുകയാണ്. ഇതിനിടെ സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയത്തെ അഭിനന്ദിച്ച് മോഹൻലാൽ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് പൃഥ്വിരാജിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള ട്രാൻസ്ഫോർമേഷനെ കുറിച്ച് താരം സംസാരിച്ചത്. പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോൾ ബ്ലെസിയുടെ തന്നെ തന്മാത്രയിൽ താൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒന്നും ഒരു കഷ്ടപ്പാടായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്. ”പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോൾ നഗ്നനായി അഭിനയിച്ചതും […]