08 Jul, 2025
1 min read

‘ബറോസ്’ മോഹൻ‍ലാലിനെ ചെയ്യാനാകൂ ‘ ; കാരണം പറഞ്ഞ് സംവിധായകൻ

മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബറോസ്. ചിത്രം റിലീസിനൊരുങ്ങുകയാണ്. ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നത്. ബറോസിന്റെ ഓരോ വാർത്തകളും ചിത്രത്തെ ആവേശ കൊടുമുടിയിലെത്തിക്കുന്നുവെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. സൂപ്പർതാരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും വൻ പ്രതീക്ഷയിലാണ് സിനിമാ ലോകം. ബറോസിന്റെ ഫസ്റ്റ് ലുക്ക് മുതൽ അടുത്തിടെ പുറത്തിറങ്ങിയ ബിഹൈൻഡ് ദ സീൻസ് വരെയുള്ളവയ്ക്ക് ലഭിച്ച സ്വീകാര്യത തന്നെ അതിന് തെളിവാണ്. നിലവിൽ റിലീസ് കാത്തിരിക്കുന്ന സിനിമയെ കുറിച്ച് നടൻ ലാലിന്റെ […]

1 min read

സാധാരണക്കാരിൽ സാധാരണക്കാരനായി ലാലേട്ടൻ; തരുൺ മൂർത്തി ചിത്രത്തിലെ ലുക്ക് കാണാം..

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രമാണ് എൽ 360. ഒരു സാധാരണക്കാരനായിട്ടാണ് നായകൻ മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു വേറിട്ട ഫോട്ടോയാണ് ചർച്ചയാകുന്നത്. ചിത്രീകരണ സ്ഥലത്തു നിന്നുള്ള ഒരു ഫോട്ടോയാണ് മോഹൻലാലിന്റേതായി പ്രചരിക്കുന്നത്. എൽ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് തരുൺ മൂർത്തി നേരത്തെ വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോൾ ആവേശഭരിതനായെന്നാണ് മോഹൻലാൽ പറഞ്ഞത് എന്നും തരുൺ മൂർത്തി വെളിപ്പെടുത്തി. എൽ […]

1 min read

”അഴകിയ രാവണൻ ചെയ്യേണ്ടിയിരുന്നത് മോഹൻലാൽ”; എന്തുകൊണ്ട് തിയേറ്ററിൽ പരാജയപ്പെട്ടു എന്നറിയില്ലെന്ന് കമൽ

കമൽ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു അഴകിയ രാവണൻ. പക്ഷേ പടം ഹിറ്റായത് തിയേറ്ററുകളിൽ ആയിരുന്നില്ല. പിന്നീട് ടെലിവിഷനിലൂടെയാണ് സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചത്. ചിത്രത്തിലെ പാട്ടുകൾ എല്ലാം മിനിസ്ക്രീൻ പ്രേക്ഷകർ ഹിറ്റ് ആക്കുകയും ചെയ്തിരുന്നു. അഴകിയ രാവണൻ എന്ന ഈ സിനിമ പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറവും ചിത്രത്തിന് ആരാധകർ ഏറെയാണ്. മമ്മൂട്ടി ​ഗ്രേ ഷേഡുള്ള കഥാപാത്രമായി എത്തിയ ചിത്രത്തിൽ ബിജു മേനോൻ, ശ്രീനിവാസൻ, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, ഭാനുപ്രിയ തുടങ്ങിയവർ ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ […]

1 min read

മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും?; സൂചന നൽകി അഖിൽ സത്യൻ

മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് മലയാളികളുടെ ഇഷ്ട കോമ്പോയാണ്. മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഇവിടെ വളരെയേറെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യനാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം വീണ്ടും ഒന്നിക്കുന്നുവെന്ന സൂചന നൽകിയത്. ഇൻസ്റ്റഗ്രാമിലൂടെ മോഹൻലാലും സത്യൻ അന്തിക്കാടും വനിതാ ഫിലിം അവാർഡ് വേദിയിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഖിൽ ഇക്കാര്യം […]

1 min read

“ആ ഡയലോഗുകൾ മമ്മൂട്ടി പറഞ്ഞതുകൊണ്ടാണ് താൻ മാറ്റിയത്, അത് വലിയൊരു നഷ്ടമാണ് ഉണ്ടാക്കിയത് “; സാജൻ പറയുന്നു

സൂപ്പർ താരങ്ങൾ തമ്മിൽ പരസ്പരം ചില സമയത്ത് മത്സരങ്ങൾ നടക്കാറുണ്ട്. സൂപ്പർതാരങ്ങൾ തമ്മിലുള്ള ഒരു മത്സരത്തെക്കുറിച്ച് പ്രമുഖ സംവിധായകൻ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സംവിധായകനായ സാജനാണ് സൂപ്പർ താരങ്ങൾക്കിടയിൽ ഉണ്ടായ മത്സരത്തെക്കുറിച്ച് പറയുന്നത്. രണ്ട് സൂപ്പർസ്റ്റാറുകൾ ഒരുമിച്ചൊരു സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ ആരുടെ കഥാപാത്രത്തിലാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് ഏത് സ്വാഭാവികമായും രണ്ടുപേരും ചിന്തിക്കും.അത്തരത്തിൽ താൻ മമ്മൂട്ടിയെ മോഹൻലാലിനെയും വെച്ച് ഒരു സിനിമ സംവിധാനം ചെയ്തിരുന്നു ഗീതം എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നിർദേശപ്രകാരം […]

1 min read

“മോഹൻലാൽ,ഇദ്ദേഹത്തേക്കാൾ മലയാളികളെ എൻ്റർടെയിൻ ചെയ്യിച്ച വേറെ ഒരു നടൻ മലയാള സിനിമയിൽ ഇത് വരെ ഉണ്ടായിട്ടില്ലന്നെ..”

മലയാള സിനിമയ്ക്ക് എന്നും അഭിമാനമായി മാറിയ താരമാണ് മോഹന്‍ലാല്‍. ഇന്നും താരരാജാവായി വാഴുകയാണ് താരം. ഇതിനിടെ മോഹന്‍ലാലിന്റെ പുതിയൊരു ഡാന്‍സ് വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. വനിത അവാര്‍ഡ്‌സ് വേദിയില്‍ വച്ചാണ് കിടിലനൊരു ഡാന്‍സ് പെര്‍ഫോമന്‍സ് മോഹന്‍ലാല്‍ കാഴ്ച വെച്ചത്.കുറഞ്ഞ സമയം കൊണ്ട് ഇത് വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെ ബോളിവുഡില്‍ നിന്നും കിംഗ് ഖാനായ ഷാരൂഖ് ഖാന്‍ മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ പുറത്ത് വിട്ടിരുന്നു. ഇതിന് താഴെ കമന്റുമായി മോഹന്‍ലാല്‍ കൂടി എത്തിയതോടെ സംഗതി വീണ്ടും വൈറലായിരുന്നു. […]

1 min read

”മോഹൻലാലിന് ആരെയും ഒന്നിനെയും പേടിയില്ല, ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണ്ണ കലാകാരനാക്കുന്നത്”; ഹരീഷ് പേരടി

വനിത സംഘടിപ്പിച്ച താരനിശയിൽ പങ്കെടുത്ത് നൃത്തം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോ സമൂ​ഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ടായിരുന്നു. ഷാരൂഖിന്റെ ജവാൻ എന്ന സിനിമയിലെ സിന്ദ ബിന്ദ പാട്ടിനാണ് മോഹൻലാൽ ചുവട് വെച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയതിന് പിന്നാലെ വീട്ടിൽ ഡിന്നറിന് ക്ഷണിച്ചും മറുപടി നൽകിയും ഇരുവരും എക്‌സിൽ നിറഞ്ഞു നിന്നിരുന്നു. സൂപ്പർ താരങ്ങളുടെ ഈ സംഭാഷണം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ മോഹൻലാലിനെ പുകഴ്ത്തി കൊണ്ട് ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഷാരൂഖിനെ അഡ്രസ് […]

1 min read

മലയാളത്തിലെ ഇന്റർനാഷണൽ ചിത്രമാകുമോ ഇത്?; മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ വിശേഷങ്ങൾ

പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബറോസ്’. ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ ഈ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്. ഫാന്റസി […]

1 min read

”ഡിന്നർ മാത്രം മതിയോ? പ്രാതലിനും നമുക്കൊരു സിന്ദ ബന്ദ പിടിച്ചാലോ?”; ഷാറൂഖിന് മറുപടി നൽകി മോഹൻലാൽ

വനിതാ ഫിലിം അവാർഡ്സ് നൈറ്റ്സ് വേദിയിൽ ഷാരൂഖിന്റെ ‘ജവാൻ’ ചിത്രത്തിലെ ‘സിന്ദ ബന്ദ’ എന്ന ഗാനത്തിന് മോഹൻലാൽ നൃത്തം ചെയ്തത് ശ്രദ്ധേയമയിരുന്നു. നിരവധിയാളുകളാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിനിടെ തന്റെ ചിത്രത്തിലെ ഗാനത്തിന് ചുവടുവച്ച മോഹൻലാലിന് നന്ദി പറഞ്ഞു കൊണ്ട് ഷാരൂഖ് ഖാൻ രംഗത്തെത്തിയിരുന്നു. മോഹൻലാലിന്റെ താരത്തിന്റെ വീഡിയോ പങ്കുവച്ചാണ് ഷാരൂഖ് ഖാൻ നന്ദി അറിയിച്ചത്. തന്റെ വീട്ടിൽ ഡിന്നർ കഴിക്കാൻ വരണമെന്നും എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ഷാരൂഖ് ഖാൻ പറഞ്ഞിരുന്നു. ഇതനോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് […]

1 min read

ക്യമറയ്ക്ക് മുന്നില്‍ വീണ്ടും ആ മാജിക് കൂട്ട്; കൈ കൊടുത്ത് ലാല്‍, ശോഭന

മലയാള സിനിമയ്ക്ക് വർഷങ്ങൾ എത്ര പിന്നിട്ടാലും മറക്കാൻ പറ്റാത്ത നടിയാണ് ശോഭന. നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ശോഭന ചെയ്തു. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെയാണ് ശോഭനയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമയാണ് മണിച്ചിത്രത്താഴ്. നിരവധി നായകൻമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ശോഭനയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകൻ മോഹൻലാലാണ്. തേന്മാവിൻ കൊമ്പത്ത്, പവിത്രം, മിന്നാരം തുടങ്ങിയ സിനിമകളിൽ മോഹൻലാൽ-ശോഭന താര ജോഡി ശ്രദ്ധിക്കപ്പെട്ടു. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി ഒരുകാലത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല. ഇപ്പോഴിതാ […]