03 Jul, 2025
1 min read

“കോമഡി ആക്ഷൻ റൊമാൻസ് ഇമോഷൻ എല്ലാതരത്തിലുള്ള വേഷങ്ങളും ഒരേപോലെ ചെയ്യാൻ കഴിയുന്ന ഇന്ത്യയിലെ ഓരേ ഒരു ആക്ടർ ലാലേട്ടനാണ് “

മോഹൻലാൽ എന്ന പേര് മലയാളികൾക്ക് എന്നും ഒരു ആഘോഷമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമ സ്ക്രീനുകളിൽ തെളിയുന്ന മോഹൻലാലിന്റെ ഓരോ മുഖഭാവവും അത്ഭുതത്തോടെയാണ് പ്രേക്ഷകർ ആസ്വദിച്ചത്. തലമുറകൾ മാറിമാറി വന്നാലും പ്രേഷകരുടെ ആ അത്ഭുതത്തിനും സ്നേഹത്തിനും ഒരു മാറ്റവുമുണ്ടാവില്ല. ഇടം തോൾ ചെരിച്ച് ചെറു പുഞ്ചിരിയുമായി നടന്നുവരുന്ന മോഹൻലാൽ ചിത്രം ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ട് എത്രയോ വർഷങ്ങളായി. ഓരോ വർഷം കഴിയും തോറും വീര്യം കൂടുന്ന ലഹരിയാണത്. മലയാളികൾക്ക് മോഹൻ ലാൽ സമ്മാനിച്ച എത്രയെത്ര മികച്ച കഥാപാത്രങ്ങൾ. […]

1 min read

“ബോക്സ്ഓഫീസിൽ ഇനിയിടാൻ റെക്കോർഡുകൾ ഒന്നും തന്നെ ബാക്കി വെക്കാത്ത ലാലേട്ടൻ “

വൈവിധ്യപൂർണമായ വേഷങ്ങളിലൂടെ ഇന്നും മലയാള സിനിമയെ അല്ലെങ്കിൽ ലോക സിനിമയെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. വളരെ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിക്കാൻ സാധിക്കുന്ന ചുരുക്കം ചില നടന്മാരിൽ മുന്നിട്ട് നിൽക്കുന്ന ലാൽ തന്നെയാകും. മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ 65ാം പിറന്നാളാണ് ഇന്ന്. മലയാളക്കര ഒന്നാകെ താരത്തിന് ആശംസകൾ നേരുകയാണ്. അത്തരത്തിൽ ഫ്രാൻസി ജോസ് പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണ്ണ രൂപം    ഈയടുത്തു കണ്ട ഒരു ഇന്റർവ്യൂ വിൽ നടൻ സിദ്ധിഖ് പറയുന്നത് കേട്ടു. […]

1 min read

“നീണ്ട 36 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ആ ഫാന്‍സ് അസോസിയേഷന്‍”

മലയാള സിനിമയ്ക്ക് എന്നല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമാണ് മോഹൻലാൽ. ബോളിവുഡിലെ കൊടികെട്ടിയ താരങ്ങൾ പോലും മോഹൻലാലിന്റെ അനായാസ അഭിനയം കണ്ട് അതിശയിച്ച് നിന്നിട്ടുണ്ട്. വളരെ കുറഞ്ഞ സമയംകൊണ്ട് കഥാപാത്രത്തിനകത്തേക്ക് പ്രവേശിച്ച് എഴുത്തുകാരനും സംവിധായകനും സങ്കല്പിക്കുന്നതിനപ്പുറത്തേക്ക് കടന്ന് കഥാപാത്രത്തെ വ്യാഖ്യാനിക്കാന്‍ മോഹൻലാലിന് സാധിക്കും. പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. എന്നാല്‍ മലയാളികളില്‍ മാത്രം ഒതുങ്ങുന്നതല്ല മോഹന്‍ലാലിന്‍റെ അഭിനയം ഇഷ്ടപ്പെടുന്നവര്‍. നായകനാവുന്ന ഏറ്റവും പുതിയ ചിത്രം എല്‍ 360 ന്‍റെ ചിത്രീകരണം നടക്കുന്ന തേനി […]

1 min read

പാകിസ്ഥാനിൽ നിന്ന് മോഹന്‍ലാലിന്‍റെ ‘കട്ട ഫാൻ’…!!! വീഡിയോ പങ്കുവച്ച് അഖില്‍ മാരാർ

മലയാളക്കരയുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. കഴിഞ്ഞ നാല്പത് വർഷമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഈ കംപ്ലീറ്റ് ആക്ടർ സിനിമാസ്വാദകർക്ക് സമ്മാനിച്ചത് ഒട്ടനവധി ഹിറ്റ് സിനിമകളാണ്. ഇന്നും കാലാനുവർത്തികളായി നിൽക്കുന്ന മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത നിരവധി കഥാപാത്രങ്ങളുമാണ്. ഇനിയും ഒട്ടേറെ സിനിമകൾ നടന്‍റേതായി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. മോഹൻലാലിൻ്റെ ആരാധകരെ കുറിച്ച് പലപ്പോഴും വാർത്തകൾ വരാറുമുണ്ട് അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ വൈറലാവുന്നത്. തനിക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഉണ്ടായ ആഹ്ലാദകരമായ ഒരു അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് […]

1 min read

“മോഹൻലാൽ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടൻ” ; നടിയുടെ കുറിപ്പ് വൈറൽ

പ്രേക്ഷക ശ്രദ്ധ ഏറെ നേടിയ അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് ശ്രുതി ജയൻ. പിന്നീട് ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയ വേഷത്തിൽ എത്തിയ ശ്രുതി ഷോർട് ഫിലിമുകളും വെബ് സിരീസുകളിലും സജീവം ആണ്. ഇപ്പോഴിതാ നടൻ മോഹൻലാലിനെ കുറിച്ച് ശ്രുതി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. മോഹൻലാലിനെ കണ്ട സന്തോഷം ആണ് ശ്രുതി ജയൻ പങ്കുവയ്ക്കുന്നത്. ഒപ്പം തന്റെ അനുജൻ ആയിരുന്നു വലിയ മോഹൻലാൽ ഫാൻ എന്നും സെറിബ്രൽ പാൽസിയോട് കൂടി ജനിച്ച […]

1 min read

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സൂപ്പര്‍താരം മോഹന്‍ലാല്‍

തലമുറകള്‍ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍ കേരളക്കരയുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹന്‍ലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീര്‍ത്തത് എത്രയോ മികച്ച കഥാപാത്രങ്ങള്‍. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങള്‍. ലാലിന്റെ കഥാപാത്രങ്ങള്‍ എടുത്തെടുത്ത് പറഞ്ഞുപരിചയം പുതുക്കേണ്ടതില്ല മലയാളികള്‍ക്ക്. വില്ലനായും കോമാളിയായും രക്ഷകനായും മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ നടത്തിയ പകര്‍ന്നാട്ടങ്ങള്‍ സ്വന്തമെന്ന പോലെ ചിരപരിചിതരാണ് നമുക്ക്. നാല് പതിറ്റാണ്ടുകള്‍ […]

1 min read

മോഹൻലാലും ധോണിയും ഒറ്റ ഫ്രയിമിൽ ….! സിനിമ വരുമോ എന്ന് ആരാധകർ

തങ്ങൾ ആരാധിക്കുന്ന സിനിമ, സ്പോർട്സ് താരങ്ങളുടെ ഫോട്ടോകൾ ഞൊടിയിട കൊണ്ടാണ് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുന്നത്. ദിവസേന ഇത്തരത്തിൽ ഒട്ടനവധി ഫോട്ടോകളാണ് സോഷ്യൽ മീഡിയ വാളുകളിൽ നിറയുക. അത്തരത്തിലൊരു ഫോട്ടോയാണ് ഇന്നലെ മുതൽ സോഷ്യൽ ലോകത്ത് ചർച്ചകൾക്ക് വഴിവച്ചത്. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒരാളായ ധോണിയും ഇന്ത്യൻ സിനിമയിലെ ഇതിഹാസ നടനായ മോഹൻലാലും ഒരുമിച്ചുള്ള ചിത്രമാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇരുവരും ഒരുമിച്ച് നിൽക്കുന്നത് ഏതെങ്കിലും ചിത്രത്തിന്റെ ഭാഗമായിട്ടാണോ എന്നത് […]

1 min read

‘സ്റ്റണ്ടിന് സ്റ്റണ്ടും പാട്ടിനു പാട്ടും എല്ലാം തികഞ്ഞൊരു സിനിമയാണ് മോണ്‍സ്റ്റര്‍’; മോണ്‍സ്റ്റര്‍ കണ്ട പെണ്‍കുട്ടിയുടെ വീഡിയോ

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ച ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കാത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരുന്നു പുലിമുരുകന്‍. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും രചന. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രം, കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. തിയേറ്ററുകള്‍ എല്ലാം ഹൗസ്ഫുള്‍ ഷോകളുമായാണ് മുന്നേറുന്നത്. ലക്കി […]

1 min read

“ഇവിടെ ഇറങ്ങുന്ന നൂറു കണക്കിന് ചിത്രങ്ങൾക്ക് ഇല്ലാത്തൊരു ഡിഗ്രെഡിങ് ആണ് മോഹൻലാൽ ചിത്രങ്ങൾക്ക്” : തുറന്നടിച്ച് മോഹൻലാൽ ആരാധകന്റെ കുറിപ്പ്

ഉദകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് പുലിമുരുകന് ശേഷം സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മോൺസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. ഇന്ന് റിലീസിംഗ് കേന്ദ്രങ്ങളിൽ പ്രദർശനം ആരംഭിക്കുന്ന ഈ മോഹൻലാൽ ചിത്രത്തിന് കനത്ത ഡിഗ്രേഡിങ് റിലീസിന് മുൻപേ തന്നെ  നേരിടേണ്ടി വരുന്നുണ്ട്. ഒരു വലിയ ഹൈപ്പൊന്നും കൊടുക്കാതെ റിലീസിന് എത്തുന്ന മോൺസ്റ്റർ  ഫാൻസ്‌ ഷോ അടക്കം വച്ചിട്ടുണ്ട്. മോഹൻലാൽ സിനിമ മികച്ച വിജയമായാൽ തിയേറ്ററിൽ എപ്പോഴും ഉത്സവകാലമാണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ […]

1 min read

‘മോഹന്‍ലാല്‍ ഒരു കലാകാരന്‍ ആണ്, സിനിമ അഭിനയം മാത്രമല്ല കല എന്ന് ദയവായി ‘സ്വയം പ്രഖ്യാപിത കലാ പണ്ഡിതന്മാര്‍’ അറിയുക ‘; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാളികളുടെ പ്രിയ താരമാണ് മോഹന്‍ലാല്‍. കാലങ്ങള്‍ നീണ്ട സിനിമാ ജീവത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയത്. സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ താരമാണ് അദ്ദേഹം. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. ഇപ്പോഴിതാ ഒരു മോഹന്‍ലാല്‍ ആരാധകന്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ലാലേട്ടന്‍ എന്തേലും പരസ്യത്തിലോ സ്റ്റേജ് […]