Kathakali
ഉത്രാട ദിനത്തിൽ കഥകളി വേഷത്തിൽ ഇന്ദ്രൻസ്! ഗപ്പി സിനിമാസിന്‍റെ അടുത്ത ചിത്രമോ?
ഉത്രാടപ്പാച്ചിലിനിടയിൽ സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്ന് നടൻ ഇന്ദ്രൻസിന്‍റെ കഥകളി വേഷത്തിലുള്ള ചിത്രം. പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോൺപോൾ ജോർജ്ജ് ഒരുക്കുന്ന മൂന്നാമത്തെ സിനിമയിലെ ഇന്ദ്രൻസിന്‍റെ വേഷമാണിതെന്നാണ് സൂചന. സൂപ്പർ ഹിറ്റായി മാറിയ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസിന്‍റെ പ്രൊഡക്ഷനിൽ എത്തുന്ന സിനിമ കൂടിയാണിതെന്നാണ് മനസ്സിലാക്കാനാവുന്നത്. ആർ റോഷനാണ് കഥകളി വേഷത്തിലുള്ള ചിത്രം പകർത്തിയിരിക്കുന്നത്. ”എല്ലാവർക്കും ഓണാശംസകൾ! ഈ ഉത്സവകാലത്ത് നിങ്ങൾക്ക് ധാരാളം സന്തോഷവും സമൃദ്ധിയും നേരുന്നു, വലിയ […]