02 Nov, 2025
1 min read

ജോൺപോൾ ജോർജ് സംഗീതസംവിധായകൻ കൂടി; ‘ആശാനി’ലെ ഇന്ദ്രൻസിനായുള്ള ട്രിബ്യുട്ട് ഗാനം പുറത്ത്!

ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആശാനി‘ലെ ആദ്യഗാനം “കുഞ്ഞിക്കവിൾ മേഘമേ..“ പുറത്ത്! ചിത്രത്തിൻ്റെ ടൈറ്റിൽ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിൻ്റെ ട്രിബ്യുട്ട് ഗാനമായാണ് ’കുഞ്ഞിക്കവിൾ’ ഒരുങ്ങിയിരിക്കുന്നത്.! വിനായക് ശശികുമാരിന്റെ വരികൾക്ക് ജോൺ പോളാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. നിരവധി സിനിമകളിൽ വസ്ത്രലങ്കാര വിഭാഗം കൈകാര്യം ചെയ്ത് ഇന്ന് 603 ഓളം സിനിമകളിൽ കഥാപാത്രമായി മാറിയ ഇന്ദ്രൻസിനായുള്ള ഈ ഗാനം പാടിയിരിക്കുന്നത് സൂരജ് സന്തോഷ്‌ ആണ്. റീത്ത റെക്കോർഡ്സ് എന്ന യുട്യൂബ് ചാനലിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സൂപ്പർഹിറ്റായ […]