Indrans
ടൈംസ് സ്‌ക്വയറിൽ കഥകളി വേഷത്തിൽ ഇന്ദ്രൻസിന്റെ വീഡിയോ! ആവേശപൂർവ്വം മലയാളികൾ
ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഓണാശംസകളുമായി കഥകളി വേഷത്തിലെത്തി ‘ആശാൻ’. ഗപ്പി സിനിമാസിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ആശാൻ’ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ഇന്ദ്രൻസിന്‍റെ കഥകളി വേഷത്തിലുള്ള വീഡിയോയാണ് ടൈംസ് സ്ക്വയറിൽ അമേരിക്കൻ മലയാളികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് സിനിമയുടെ അണിയറപ്രവർത്തകർ അവതരിപ്പിച്ചത്. അമേരിക്കൻ മലയാളികൾ ആവേശപൂർവ്വമാണ് ഈ വീഡിയോ ഏറ്റെടുത്തത്. സൂപ്പർ ഹിറ്റായ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ആശാൻ’, ‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോൺപോള്‍ ജോര്‍ജ്ജ് […]
ഉത്രാട ദിനത്തിൽ കഥകളി വേഷത്തിൽ ഇന്ദ്രൻസ്! ഗപ്പി സിനിമാസിന്‍റെ അടുത്ത ചിത്രമോ?
ഉത്രാടപ്പാച്ചിലിനിടയിൽ സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്ന് നടൻ ഇന്ദ്രൻസിന്‍റെ കഥകളി വേഷത്തിലുള്ള ചിത്രം. പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോൺപോൾ ജോർജ്ജ് ഒരുക്കുന്ന മൂന്നാമത്തെ സിനിമയിലെ ഇന്ദ്രൻസിന്‍റെ വേഷമാണിതെന്നാണ് സൂചന. സൂപ്പർ ഹിറ്റായി മാറിയ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസിന്‍റെ പ്രൊഡക്ഷനിൽ എത്തുന്ന സിനിമ കൂടിയാണിതെന്നാണ് മനസ്സിലാക്കാനാവുന്നത്. ആർ റോഷനാണ് കഥകളി വേഷത്തിലുള്ള ചിത്രം പകർത്തിയിരിക്കുന്നത്. ”എല്ലാവർക്കും ഓണാശംസകൾ! ഈ ഉത്സവകാലത്ത് നിങ്ങൾക്ക് ധാരാളം സന്തോഷവും സമൃദ്ധിയും നേരുന്നു, വലിയ […]
ഇന്ദ്രൻസ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ഉടൽ ഒടിടിയിലേക്ക്; ജനുവരി അഞ്ച് മുതൽ സ്ട്രീം ചെയ്യും
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഉടൽ എന്ന ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 5 മുതൽ സ്ട്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രദർശനാവകാശം സൈന പ്ലേയാണ് സ്വന്തമാക്കിയിരിക്കുന്നത്. തിയറ്ററുകളിലാകെ ഭീതി പടർത്തിയ ‘ഉടൽ’ രതീഷ് രഘുനന്ദനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. 2022 മെയ് 20ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം പ്രമേയം, ദൃശ്യാവിഷ്ക്കാരം, കഥാപശ്ചാത്തലം, ഭാവപ്രകടനം എന്നിവയാൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. […]
‘ സാംസ്‌കാരിക മന്ത്രിയും അയാളുടെ വിവരകേടും’ ; വിമര്‍ശിച്ച് ഹരീഷ് പേരടി
നിയമസഭയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനിടയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തി മന്ത്രി വിഎന്‍ വാസവനെതിരെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. സാംസ്‌കാരിക മന്ത്രി പറഞ്ഞത് വിവരക്കേട് ആണ്. ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ മഹാനടനാണ് ഇന്ദ്രന്‍സെന്ന് ഹരീഷ് പേരടി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് നടന്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്. ഹരീഷ് പേരടിയുടെ കുറിപ്പിനു താഴെ നിരവധി പേരാണ് നടന്‍ ഇന്ദ്രന്‍സിനെ സപ്പോര്‍ട്ട് ചെയ്ത് എത്തിയത്. കൂടാതെ മന്ത്രിയുടെ പരാമര്‍ശത്തെ […]
‘ബച്ചന്റെ ഉയരമെനിക്കില്ല, അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയുമില്ല, മന്ത്രി പറഞ്ഞതില്‍ തനിക്ക് വിഷമം ഇല്ലെന്ന് ഇന്ദ്രന്‍സ്
നിയമസഭയില്‍ സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവന്‍ നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി നടന്‍ ഇന്ദ്രന്‍സ് രംഗത്ത്. ‘മന്ത്രി നടത്തിയ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ല. ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. […]
‘കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം’; പരിഹാസ പരാമര്‍ശം നടത്തി മന്ത്രി വിഎന്‍ വാസവന്‍
നിയമസഭയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനിടയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തി സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവന്‍. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തി നില്‍ക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അതേസമയം, ഇന്ദ്രന്‍സിനെതിരെ ബോഡി ഷെയിമിങ് നടത്തിയ സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവനെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നും സിനിമാ മേഖലയില്‍ ഉള്ളവരില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയരുന്നത്. മന്ത്രിയുടെ പരാമര്‍ശം ബോഡിഷെയിമിങ് ആണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് […]
‘സുരേഷ് ഗോപിയുടെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഞാന്‍ തുന്നിയ മഞ്ഞ ഷര്‍ട്ടില്‍’ ; കണ്ണ് നിറച്ച നിമിഷം പങ്കുവെച്ച് ഇന്ദ്രന്‍സ്
മലയാള സിനിമയുടെ ജനപ്രിയ നായകനാണ് സുരേഷ് ഗോപി. തലമുറ വ്യത്യാസമില്ലാതെ താരത്തെ ആരാധിക്കുന്നവര്‍ നിരവധിയാണ്. തീപ്പൊരി ഡയലോഗുകളുമായി സ്‌ക്രീന്‍ തീപടര്‍ത്തിയ ആക്ഷന്‍ കിംഗ്. പോലീസായും അധോലോക നായകനായുമെല്ലാം കയ്യടി നേടിയ താരമാണ് സുരേഷ് ഗോപി. പോലീസ് കഥാപാത്രങ്ങള്‍ എന്നാല്‍ സുരേഷ് ഗോപി എന്നാണ് മലയാളിയുടെ പൊതുബോധം. ബിഗ് സ്‌ക്രീനിലെ തീപ്പൊരി നായകന്‍ അദ്ദേഹത്തിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തില്‍ ശാന്തനും ലോലഹൃദയനുമാവുന്നത് പല തവണം നമ്മള്‍ അഭിമുഖത്തിലൂടെയെല്ലാം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ ദുംഖങ്ങള്‍ നേരിടേണ്ടി വന്നിട്ടുമുണ്ട്. ആ […]
‘അദ്ദേഹത്തിന് വേണമെങ്കില്‍ ലാല്‍ എന്ന് വിളിക്കാമായിരുന്നു, പക്ഷെ ലാലേട്ടനെ വിളിച്ചത് ‘സര്‍’ എന്ന്’ ; ഇന്ദ്രന്‍സിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ
മലയാള സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് ശ്രദ്ധ നേടുകയും തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് ഇന്ദ്രന്‍സ്. ഹാസ്യ വേഷത്തിലൂടെയാണ് നടന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. വര്‍ഷങ്ങളോളം കോമഡിയില്‍ മാത്രം അദ്ദേഹം ഒതുങ്ങി പോയി. എന്നാലിപ്പോള്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും തിളങ്ങിയ ഇന്ദ്രന്‍സിന്റെ സമീപകാല ചിത്രങ്ങള്‍ പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയാണ് നേടുന്നത്. അടുത്തിടെ ഇറങ്ങിയ ഹോം, ഉടല്‍ എന്നീ ചിത്രങ്ങള്‍ ഇന്ദ്രന്‍സിലെ അഭിനേതാവിന്റെ ഭാവപ്രകടനങ്ങള്‍ക്ക് മാറ്റുകൂട്ടുന്നവയായിരുന്നു. തയ്യല്‍ക്കാരനില്‍ നിന്നും സിനിമയിലെ വസ്ത്രാലങ്കാരം ചെയ്ത്, പിന്നീട് നടനായി മാറിയ […]
വിജയ് ബാബുവിനെ ആദ്യം പിന്തുണച്ചും പിന്നീട് അതിൽ ഖേദം പ്രകടിപ്പിച്ചും നടൻ സുമേഷ് മൂർ
താൻ അവളോടൊപ്പം അല്ല അവനോടൊപ്പം ആണെന്ന നിലപാട് തിരുത്തി നടൻ സുമേഷ് മൂർ. ആണ്‍കാഴ്ച്ചപ്പാടില്‍ നിന്നുമുണ്ടായ പരാമര്‍ശമാണതെന്നും ആ നിലപാട് തിരുത്തപ്പെടേണ്ടതാണെന്നും മൂര്‍ പറഞ്ഞു. ഇതോടെ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയെ അധിക്ഷേപിച്ച പരാമര്‍ശം പിന്‍വലിച്ചിരിക്കുകയാണ് നടന്‍. വളരെ മോശം സ്റ്റേറ്റ്‌മെന്റായി പോയി അതെന്നും അത് തീർത്തും ആണ്‍കാഴ്ചപ്പാടിലുള്ള നിലപാടുമാണ് അതെന്നും മൂർ ആവർത്തിച്ചു. എന്നാൽ അതിനെ പിന്തുണയ്ക്കുന്ന ആള്‍ക്കാരുണ്ട്. അതും തിരിച്ചറിയപ്പെടേണ്ടതുണ്ടെന്ന് മൂർ ചൂണ്ടിക്കാട്ടി. അവനൊപ്പം എന്ന് പറയുമ്പോള്‍ സ്വന്തം വീട്ടിലേക്ക് കൂടി നോക്കേണ്ടതുണ്ടെന്നും […]
അന്ന് സംസ്ഥാന അവാർഡിന് എന്നെയും പരിഗണിച്ചിട്ടില്ല; എന്റെ ആ സിനിമയ്ക്ക് എന്തായിരുന്നു കുഴപ്പമെന്ന് സുരേഷ് ഗോപി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയ വിവാദങ്ങളും വിമർശനങ്ങളും അവസാനിക്കാതെ തുടരുകയാണ്. ഇതിനോടകം നിരവധി ആളുകൾ സോഷ്യൽ മീഡിയകളിലടക്കം പല രീതിയിൽ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. അവാർഡ് നിർണയത്തിൽ ജൂറി പലരെയും തഴഞ്ഞു എന്നാണ് വിമർശനം. അർഹതയുള്ളവർക്ക് അവാർഡ് നൽകിയില്ല എന്നത് മാത്രമല്ല അർഹതയില്ലാത്തവർക്ക് അവാർഡുകൾ നൽകിയെന്നും ആരോപണങ്ങളുണ്ട്. അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ദ്രന്‍സ് നായകനായ ‘ഹോം’ സിനിമക്ക് അവാര്‍ഡുകള്‍ ഇല്ലാത്തില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. രാഷ്ട്രിയരംഗത്തും, സിനിമ രംഗത്തുമുള്ള നിരവധി ആളുകളാണ് ജൂറിയുടെ തിരുമാനത്തില്‍ […]