Hridayapoorvam
ഹൃദയപൂര്‍വ്വ’ത്തിലെ മോഹന്‍ലാലിന്‍റെ അഭിനയത്തെക്കുറിച്ച് ഡോക്ടറുടെ കുറിപ്പ്
അഭിനയിക്കുന്നത് മോഹന്‍ലാല്‍ ആയതുകൊണ്ട് അവതരിപ്പിക്കാന്‍ പ്രയാസമുള്ള പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ലളിതമെന്ന് തോന്നാറുണ്ടെന്ന് സംവിധായകരടക്കം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രം ഹൃദയപൂര്‍വ്വത്തെക്കുറിച്ച് ഒരു ഹോമിയോ ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ, നട്ടെല്ലിന് പരിക്കേല്‍ക്കുന്ന സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കുറിപ്പിൻ്റെ പൂർണരൂപം ഇതൊരു ഫിലിം റിവ്യൂ അല്ല. ഫിലിം റിവ്യൂ ചെയ്യാനുള്ള റേഞ്ച് ഒന്നും ഇല്ലാത്ത ഒരു പ്രേക്ഷകനാണ് ഞാൻ. […]
“ഒരിക്കല്‍ നിങ്ങളെ തൂക്കിയ സോഷ്യല്‍ മീഡിയ നിങ്ങളങ്ങ് തൂക്കി..” മോഹൻലാലിനെക്കുറിച്ച് കുറിപ്പ്
എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ അതുഗ്രൻ ബോക്സ് ഓഫീസിൽ വിജയങ്ങൾക്ക് ശേഷം, മോഹൻലാൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ പ്രകാശ് വർമ്മ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലെ ഇത് വരെ കാണാത്ത ഭാവപ്പകർച്ച കൊണ്ട് ഞെട്ടിച്ചിരുന്നു സൂപ്പർതാരം. ഇനി അടുത്തതായി മോഹൻലാൽ എത്തുക, സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിലാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് രമ്യ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം നിങ്ങള്‍ എവിടെയായിരുന്നു മിസ്റ്റര്‍ മോഹന്‍ലാല്‍? നിങ്ങള്‍ക്ക് […]
സത്യൻ അന്തിക്കാടിന്റെ ‘ഹൃദയപൂർവ്വ’ത്തിന് പാക്കപ്പ് ; ചിത്രം പങ്കുവെച്ച് മോഹൻലാൽ
മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ നിരവധി സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, പട്ടണപ്രവേശം പോലുളള സിനിമകളെല്ലാം ഈ കൂട്ടുകെട്ടില്‍ വിജയം നേടിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ടീമിന്റെതായി പ്രേക്ഷകര്‍ കൂടുതലായി ഏറ്റെടുത്തത്. ഇപോഴിതാ ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ഹൃദയപൂർവ്വത്തിന് പാക്കപ്പ്. മോഹൻലാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം ടീം ഹൃദയപൂർവ്വത്തിന് ഒപ്പമുള്ള ഫോട്ടോയും […]