High Court
ജെഎസ്കെ സിനിമ കാണാൻ ഹൈക്കോടതി തീരുമാനം, ജഡ്ജിക്ക് മുന്നിൽ പ്രദർശിപ്പിക്കും
സെൻസർ ബോർഡിന്റെ ‘പേര് മാറ്റം’ ആവശ്യത്തോടെ വിവാദത്തിലായ മലയാള ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി തീരുമാനം. സെൻസർ ബോർഡ് വെട്ടിയ സിനിമയുടെ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ശനിയാഴ്ച സിനിമ കാണാമെന്ന് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് അറിയിച്ചു. സിനിമയ്ക്ക് പ്രദർശനാനുമതി വിലക്കിയ സെൻസർ ബോർഡ് നടപടിക്കെതിരെ നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. ശനിയാഴ്ച സിനിമ കാണാമെന്ന് ജഡ്ജി വ്യക്തമാക്കി. […]
തിരിച്ചടി കിട്ടി പരാതിക്കാർ: മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെയുള്ള പരാതിയിൽ സ്റ്റേ
മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ നൽകിയ കേസിൽ തിരിച്ചടി കിട്ടി പരാതിക്കാർ.ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ ഓർഡർ വന്നിരിക്കുകയാണ്. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ ആരോപണ വിധേയരായ സൗബിൻ്റേയും ഷോൺ ആൻ്റണിയുടേയും അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു. സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്നായിരുന്നു സിറാജ് വലിയ തറയുടെ പരാതി. എന്നാൽ ഇതൊരു സിവിൽ കേസാണെന്നും ക്രിമിനൽ നടപടികൾക്ക് പ്രസക്തിയില്ലെന്നുമായിരുന്നു സൗബിൻ്റെ പിതാവും കുറ്റാരോപിതരിൽ ഒരാളുമായ ഷാഹിർ ബാബുവിൻ്റെ വാദം. ജസ്റ്റിസ് വിജു എബ്രഹാം ആണ് […]
ഇനി സനിമ റിലീസ് ചെയ്ത് 48 മണിക്കൂർ കഴിഞ്ഞ് മതി റിവ്യൂ; വ്ലോഗർമാർക്ക് തിരിച്ചടി, റിപ്പോർട്ട് സമർപ്പിച്ച് അമിക്കസ് ക്യൂറി
മലയാള സിനിമ സിനിമ, വ്ലോഗർമാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ ഷോ കഴിയുമ്പോഴേക്കും സിനിമയെ താറടിച്ച് കൊണ്ടുള്ള റിവ്യൂകൾ പുറത്തിറക്കുകയാണ് ഇത്തരക്കാർ. ഇവരുടെ അവതരണത്തിലെ പുതുമകൊണ്ടും പൊതുവെ നെഗറ്റിവിറ്റിയോടുള്ള താൽപര്യം കൊണ്ടും ഇത്തരം വ്ലോഗർമാർക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ. ഇത് പലപ്പോഴും സിനിമ നല്ലതാണോ മോശമാണോ എന്ന് വിലയിരുത്താൻ ശ്രമിക്കാതെ ആളുകളെ തിയേറ്ററിൽ നിന്നും മാറ്റി നിർത്തുന്നു. ശേഷം, പലരും ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുമ്പോഴാണ് തിയേറ്ററിൽ പോകാതിരുന്നത് അബദമായെന്ന് തിരിച്ചറിയുന്നത്. ഇതിനെതിരെ തുടക്കത്തിൽ […]