14 Oct, 2025
1 min read

ഗപ്പി സിനിമാസ് നിർമ്മിക്കുന്ന ചിത്രം ‘ആശാൻ’ ടൈറ്റിൽ ലുക്ക് പുറത്ത്

സൂപ്പർ ഹിറ്റായ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. ‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോൺപോള്‍ ജോര്‍ജ്ജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ആശാൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂ‍ർണ്ണമായും നർമ്മത്തിൽ ചാലിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഡ്രാമഡി എന്ന ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. നൂറ്റമ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഉത്രാട ദിനത്തിൽ ഇന്ദ്രൻസ് കഥകളി വേഷത്തിൽ എത്തിയ ഒരു ചിത്രം സോഷ്യൽ […]

1 min read

‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോൺപോൾ ജോർജ്ജ് ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം

പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം മൂന്നാമത്തെ പ്രൊജക്ടുമായി ജോൺ പോൾ ജോർജ്ജ്. സൂപ്പർ ഹിറ്റായി മാറിയ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസിന്‍റെ പ്രൊഡക്ഷനിൽ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൽ അഭിനയിക്കാൻ പുതിയ താരങ്ങളെ തേടിക്കൊണ്ടുള്ള പോസ്റ്റ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘തന്‍റെ സിനിമകളിൽ പുതിയ താരങ്ങളെ കണ്ടെത്തുന്നതിലുള്ള അസാമാന്യമായ കഴിവിന് പേരുകേട്ട ആള് കൂടിയാണ് ജോൺ പോൾ എന്ന് ഏവർക്കും അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹമിതാ പുതിയ സിനിമയിലേക്ക് പുതുമുഖ താരങ്ങളെ […]