Facebook post
”ശരീര സൗന്ദര്യത്തിനൊപ്പം വ്യക്തിത്വവും ഏറ്റവും മികച്ച രീതിയില്‍ നിലനിര്‍ത്തുന്ന മമ്മൂക്കയെ കണ്ട് പഠിക്കണം” ; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. താരങ്ങള്‍ക്കിടയില്‍ പോലും മെഗാസ്റ്റാറിന് കൈനിറയെ ആരാധകരുണ്ട്. അഭിനയത്തോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആഗ്രഹമായിരുന്നു മമ്മൂട്ടിയുടെ പെട്ടെന്നുളള വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം. സിനിമ പാരമ്പര്യമോ സൗഹൃദമോ ഇല്ലാതെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയത്. ഓരോ കാലത്തും തന്നെ തന്നെ പുതുക്കുന്ന നടനാണ് മമ്മൂട്ടി. നടനെന്ന നിലയില്‍ മാത്രമല്ല, മറ്റ് കാര്യങ്ങള്‍കൊണ്ടും അദ്ദേഹത്തെ ആരാധിക്കുന്നവര്‍ നിരവധിപേരാണ്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. സൗഹൃദങ്ങളെ ചേര്‍ത്തു […]
”പത്മഭൂഷണ്‍ നല്‍കി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരില്‍ തെറി വിളിക്കുന്നത്” ; കുറിപ്പ്
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ആദ്യ കാലങ്ങളില്‍ യൂത്തായിരുന്നു ബിഗ് ബോസ് ഷോയുടെ സ്ഥിരം കാഴ്ചക്കാര്‍. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചയാവുകയാണ് ബിഗ് ബോസ് ഷോ. മോഹന്‍ലാല്‍ അവതാരകനാകുന്നു എന്നത് തന്നെയാണ് ബിഗ്‌ബോസ് മലയാളത്തിന്റെ പ്രത്യേകത. ബിഗ് ബോസ് സീസണ്‍ നാലില്‍ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെ എലിമിനേറ്റ് ചെയ്തതിനെ തുടര്‍ന്ന് റോബിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയകളിലൂടെ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. […]
‘വെറും നാലാം ക്ലാസ്സുക്കാരന്റെ ബുദ്ധി അങ്ങ് നേപ്പാള്‍ വരെ എത്തിയിരിക്കുന്നു’ ; മോഹന്‍ലാലിന്റെ റേഞ്ച് കാണിച്ച് തന്ന ആരാധകന്റെ കുറിപ്പ് വൈറലാവുന്നു
മലയാള സിനിമയുടെ പ്രിയനടനാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടനവിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച താരം പിന്നീട് മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇതിഹാസ താരമായി മാറുകയായിരുന്നു. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസില്‍ ചേക്കേറിയ അസാമാന്യ പ്രതിഭയാണ് അദ്ദേഹം. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഫാന്‍ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്. ലാലേട്ടന്റെ ചിത്രമാണ് തന്റെ മൊബൈല്‍ ഫോണില്‍ വോള്‍ പേപ്പറായി ഇട്ടിരിക്കുന്നതെന്നും മറ്റൊരു രാജ്യത്തെ തന്റെ […]
ലോകസിനിമയിലെ കംപ്ലീറ്റ് ആക്ടർ മോഹൻലാലല്ല, ദേ ഈ മുതലാണ്, ‘ടോം ഹാങ്ക്സ്’ ; അന്താരാഷ്ട്ര സിനിമാ ഗ്രൂപ്പിൽ വന്ന നിരൂപണം വൈറൽ
ലോകത്തിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലേക്ക് ഇന്ത്യന്‍ സിനിമയില്‍ നിന്നും എപ്പോഴും എടുത്തു പറയാറുള്ള നാമമാണ് ദ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്റേത്. മലയാളികള്‍ എപ്പോഴും അഭിമാനത്തോടെ ലോകനിലവാരമുള്ള നടനെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളിന്ന് അന്താരാഷ്ട്ര തലത്തില്‍ പേര് കേട്ട മറ്റൊരു നടനാണ് ടോം ഹാങ്ക്‌സ്. ഫോറസ്റ്റ് ഗമ്പ്, കാസ്റ്റ് എവേ സേവിങ് പ്രൈവറ്റ് റയന്‍, ടോയ് സ്റ്റോറി, ഫിലഡെല്‍ഫിയ, ടെര്‍മിനല്‍ തുടങ്ങിയ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ തന്റെ ആരാധകരാക്കി […]
‘ലാൽ സ്പർശം’ എന്ന പേരിൽ പെരുമ്പാവൂർ മോഹൻലാൽ ഫാൻസിന്റെ കാരുണ്യപ്രവർത്തനം ചൊവ്വര മാതൃഛായയിൽ
മലാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ എന്ന നടനവിസ്മയത്തിന്റെ അറുപത്തിരണ്ടാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മലയാള സിനിമയ്ക്ക് എക്കാലത്തും ഓര്‍ത്തുവയ്ക്കാവുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച മലയാളികളുടെ പ്രിയ ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ നിരവധി താരങ്ങളാണ് ആശംസ അറിയിച്ചത്. 42 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാലിനോടൊപ്പം പലകാലഘട്ടങ്ങളിലായി സഞ്ചരിച്ച ഇപ്പോഴും സഞ്ചരിക്കുന്ന താരങ്ങളാണാണ് ആശംസകള്‍ അറിയിച്ച് എത്തിയത്. താരത്തിന്റെ ആരാധകരും ആശംസകള്‍ അറിയിക്കുകയും പിറന്നാള്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു. മുംബൈയില്‍വെച്ചായിരുന്നു മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിച്ചത്. ഭാര്യ സുചിത്രയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു ആഘോഷം. ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം […]
എന്തുകൊണ്ട് ഒരു നനഞ്ഞ പടക്കത്തിന്റെ ആരവം പോലും ഇന്നലെ സംഭവിച്ചില്ല? : മോഹൻലാലിന്റെ ജന്മദിനം വലിയ ജനപ്രീതി സൃഷ്ടിക്കാതിരുന്നതിനെ ചൊല്ലി പ്രേക്ഷകന്റെ കുറിപ്പ്
മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടേയും ആരാധകര്‍ തമ്മില്‍ പോര്‍വിളികളും മത്സരബുദ്ധിയുമെല്ലാം ഇന്നും മുറുകാറുണ്ട്. താര ജീവിതത്തില്‍ ആരാധകര്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഓരോ താരത്തേയും വളര്‍ത്തുന്നത് അവരുടെ ആരാധകരായിരിക്കും. ആരാധകരെ തൃപ്തിപ്പെടുത്താനായി മാത്രം സിനിമകള്‍ എടുക്കുക വരെ ചെയ്യാറുണ്ട് താരങ്ങള്‍. എന്നാല്‍ കുറച്ച് നാളുകളായി മോഹന്‍ലാല്‍ സിനിമകള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്ര വരുന്നില്ലെന്നും അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനം പോലും ആഘോഷമാക്കിയില്ലെന്നും പറയുകയാണ് ബിലാല്‍ ഡേവിഡ് എന്ന മമ്മൂട്ടി ഫാന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ബോക്‌സ് […]
“ഇത്രമേൽ മോഹിപ്പിച്ച നടന ശൈലി മറ്റൊരാളിൽ കണ്ടിട്ടില്ല.. ഇത്രമേൽ വിസ്മയിപ്പിച്ച ഭാവങ്ങൾ സമ്മാനിച്ച മറ്റൊരാളില്ല” : മോഹൻലാലിനെ കുറിച്ച് കുറിപ്പ് എഴുതി ആരാധിക
മലാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ഇന്ന് അറുപത്തി രണ്ടാം ജന്മദിനം. അഭിനയം മോഹനമായൊരു അനുഭവമാക്കുന്ന ലാല്‍ ഭാവങ്ങള്‍ക്ക് പക്ഷേ, ഇന്നും, എന്നും നിത്യയൗവനം തന്നെ. വില്ലനായെത്തി മലയാള സിനിമയുടെ നായകനായി പിന്നീട് നാട്ടിന്‍പുറത്തുകാരനായും അധോലോക നായകനായും കാമുകനായുമൊക്കെ വിവിധ വേഷപ്പകര്‍ച്ചകള്‍ ആടിയ താരമാണ് മോഹന്‍ലാല്‍. എന്ത് വെല്ലുവിളിയും എടുത്ത് ഓരോ കഥാപാത്രവും മികവുറ്റതാക്കാന്‍ ശ്രമിക്കാറുണ്ട് അദ്ദേഹം. ഇന്നത്തെ സിനിമകളിലും മോഹന്‍ലാലിന്റെ ആ പഴയ എന്‍ര്‍ജി നമുക്ക് കാണാന്‍ സാധിക്കും. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസമായ ഇന്ന് നിരവധി ആരാധകരും താരങ്ങളും […]
“സാധാരണക്കാരൻ ആവാനും സൂപ്പർഹീറോ ആവാനും ഒരുപോലെ കഴിയുന്ന നടൻ” : ആരാധനാ മൂർത്തിയുടെ ജന്മദിനത്തിൽ ആരാധകൻ എഴുതുന്നു
വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളത്തിന്റെ താരരാജാവായ താരമാണ് മോഹന്‍ലാല്‍. ആദ്യ സിനിമയിലൂടെ തന്നെ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ച താരം കൂടിയാണ് അദ്ദേഹം. പിന്നാലെ നായകനായും മോഹന്‍ലാല്‍ ബിഗ് സ്‌ക്രീനില്‍ തിളങ്ങി. അഞ്ച് തവണ ദേശീയ പുരസ്‌കാരം, ഒമ്പത് തവണ സംസ്ഥാന പുരസ്‌കാരം. മലയാളസിനിമാ ബോക്സോഫീസിന്റെ ഉയരം ഇരുനൂറ് കോടി ക്ലബ്ബിലെത്തിച്ച വാണിജ്യവിജയങ്ങള്‍. അദ്ദേഹത്തിന്റെ ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. സിനിമയോട് അടങ്ങാത്ത പ്രണയം തോന്നാന്‍ കാരണം, സിനിമ സ്വപ്നം കാണാന്‍ […]
“ആകാംക്ഷ ജനിപ്പിക്കുന്ന ‘WHO DONE IT?’ മിസ്റ്ററി മൂവിയാണ് ട്വൽത്ത് മാൻ” : പ്രേക്ഷകന്‍ അര്‍ജുന്‍ ആനന്ദിന്റെ റിവ്യൂ ഇങ്ങനെ
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമ ‘ട്വല്‍ത്ത് മാന്‍’കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ജീത്തു ജോസഫ് ട്വല്‍ത്ത് മാന്‍ സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫ്- മോഹന്‍ലാല്‍- ആശിര്‍വാദ് സിനിമാസ് കൂട്ടുകെട്ട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമാപ്രേമികള്‍ക്ക് ഒരിക്കലും നിരാശ സമ്മാനിക്കാത്തവരാണ്. 2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ദൃശ്യത്തില്‍ ആരംഭിച്ച കൂട്ടുകെട്ടാണ് ഇപ്പോള്‍ ട്വല്‍ത്ത് മാനില്‍ എത്തി നില്‍ക്കുന്നത്. ട്വല്‍ത്ത് മാന്‍ കണ്ട ഒരു […]
“2:45 മണിക്കൂർ വലിയ രീതിയിൽ ബോറടിപ്പിക്കാതെ ജീത്തു അവസാനം വരെ പടം കൊണ്ടുപോയി” : 12TH MAN പ്രേക്ഷകന്റെ റിവ്യൂ
ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന നിലയില്‍ ശ്രദ്ധനേടിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. പ്രഖ്യാപന സമയം മുതല്‍ ചിത്രത്തിന്റേതായി വരുന്ന വാര്‍ത്തകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ കഴിഞ്ഞ ദിവസം രാത്രി 12 മണിമുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി കുറ്റാന്വേഷണകഥകള്‍ പറയാന്‍ പ്രത്യേക കഴിവുള്ള സംവിധായകനാണ് ജീത്തു ജോസഫ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി രണ്ടേമുക്കാല്‍ മണിക്കൂറുകള്‍കൊണ്ട് നിഗൂഢതകളുടെ ചുരുളുകള്‍ അഴിച്ച് പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കെല്ലാം […]