Dhyan sreenivasan
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറി “വള” ; ചിത്രത്തിലെ ഗാനം കാണാം
ലുക്മാൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹാഷിൻ സംവിധാനം ചെയ്ത ‘വള’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകളായാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദസ്താൻ എന്ന് തുടങ്ങുന്ന ഗാനം ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. യവാർ അബ്ദാൽ ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും. കഠിന കഠോരമീ അണ്ഡകടാഹം’ വഴിയായിരുന്നു മുഹഷിൻ ആദ്യമായി ശ്രദ്ധേയനായത്. രണ്ടാമത്തെ ചിത്രമായ വളയിൽ, അദ്ദേഹം തിരക്കഥാകൃത്തായ ഹർഷദുമായി ( ഉണ്ട, പുഴു) ചേർന്ന്, വിവിധ കാലഘട്ടങ്ങളിൽ […]
പ്രേക്ഷക നിരൂപക പ്രശംസകൾ നേടി “വള” വൻ വിജയത്തിലേക്ക് …!!!
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി വള വിജയത്തിലേക്ക്. ആദ്യ ദിനം ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറിയ ചിത്രം രണ്ടാം ദിനവും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി തിയേറ്ററുകളിൽ പ്രേക്ഷക സ്വീകാര്യത ഉറപ്പ് വരുത്തുകയാണ്. ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ, വിജയരാഘവൻ, ശാന്തി കൃഷ്ണ, അർജുൻ രാധാകൃഷ്ണൻ, അബു സലീം, ശീതൾ ജോസഫ്, രവീണാ രവി, നവാസ്, ഗോവിന്ദ് വസന്ത തുടങ്ങി ചിത്രത്തിലെ താരങ്ങളുടെ ഗംഭീര പ്രകടനം സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും സംതൃപ്തിപെടുത്തുന്ന ഫാമിലി എന്റർടൈനറാണ്. ഗോവിന്ദ് വസന്തയുടെ […]
പ്രേക്ഷകരുടെ മനം കവർന്ന് ‘വള’; തിയേറ്ററുകളിൽ മികച്ച പ്രതികരണം
സ്വർണ്ണത്തേക്കാൾ, വജ്രത്തേക്കാൾ, അനേകമനേകം രത്നങ്ങളേക്കാൾ മൂല്യമേറിയ ഒരു വള! ചരിത്രത്തിന്‍റെ എണ്ണിയാലൊടുങ്ങാത്ത രഹസ്യങ്ങള്‍ അടങ്ങുന്നൊരു ആഭരണം. കാലം മാറി… ഋതുക്കൾ മാറി… സംവത്സരങ്ങള്‍ മാറി… അങ്ങനെ ചുറ്റുമുള്ളതൊക്കെയും മാറി… ഒടുവിൽ ആ വള ചരിത്രാതീത കാലത്ത് നിന്നും വർത്തമാനകാലത്ത് എത്തി നിൽക്കുകയാണ്. ആ വളയെ വട്ടമിട്ട് ചുറ്റിത്തിരിയുകയാണ് ഏതാനും മനുഷ്യർ. അവരുടെ സന്തോഷങ്ങളുടേയും സങ്കടങ്ങളുടേയും പ്രശ്നങ്ങളുടേയും ദുരൂഹതകളുടേയും രഹസ്യങ്ങളുടേയുമൊക്കെ സംഭവ ബഹുലമായ കഥയുമായി എത്തിയിരിക്കുന്ന ‘വള’ എന്ന ചിത്രം തിയേറ്ററുകളിൽ പ്രേക്ഷക പിന്തുണയിൽ മുന്നേറുകയാണ്. പ്രേക്ഷക – […]
ധ്യാൻ ശ്രീനിവാസന്റെ ‘വള’ ; ട്രെയ്ലർ 2 മില്യൺ വ്യൂസിലേക്ക്
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’ തിയറ്ററുകളിലേക്ക്. ചിത്രം സെപ്റ്റംബർ 19ന് തിയറ്ററുകളിൽ എത്തും. ഒരു വള മൂലം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ രസകരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് നേരത്തെ പുറത്തുവന്ന ട്രെയിലര്‍ നൽകിയ സൂചന പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ‘വള’യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. […]
ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’യുടെ സംഭവബഹുലമായ ട്രെയിലർ പുറത്ത്
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി പലരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ രസകരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. സെപ്റ്റംബർ 19ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹഷിനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ‘വള’യുടെ […]
ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’ സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്ക്
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വള സെപ്റ്റംബർ 19ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതും രസകരവുമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ ശ്രദ്ധേയമായ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ‘വള’യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം […]
‘വർഷങ്ങൾക്കു ശേഷം’ സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി ” ; മോഹൻലാൽ
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ഓടി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം സിനിമയ്ക്ക് പ്രശംസയുമായി നടൻ മോഹൻലാൽ എത്തിയിരിക്കുകയാണ്. തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്നും മോഹൻലാൽ കുറിച്ചു. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹൻലാൽ സിനിമ കണ്ടത്. ഇതിന്റെ ഫോട്ടോയും സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പും […]
റിലീസിന് മുൻപ് ‘വർഷങ്ങൾക്കു ശേഷ’ത്തെ പിന്നിലാക്കി ‘ആവേശം’
വിഷു- പെരുന്നാൾ റിലീസ് ആയി വരാനിരിക്കുന്നത് മൂന്ന് സിനിമകളാണ്. ഒരു മർട്ടി സ്റ്റാർ ചിത്രവും രണ്ട് മുൻനിര താര സിനിമകളും. ആവേശം, വർഷങ്ങൾക്കു ശേഷം, ജയ് ഗണേഷ് എന്നിവയാണ് ആ സിനിമകൾ. നിലവിൽ വൻ ഹൈപ്പിൽ നിൽക്കുന്ന മോളിവുഡിന് കുറച്ചുകൂടി ഹൈപ്പ് നൽകാൻ ഒരുങ്ങുന്നവയാണ് ഈ മൂന്ന് സിനിമകളുമെന്നാണ് വിലയിരുത്തലുകൾ. ഏപ്രിൽ 11ന് ആണ് മൂന്ന് സിനിമകളും തിയറ്ററുകളിൽ എത്തുക. ഈ അവസരത്തിൽ ഇവയുടെ പ്രീ സെയിൽ ബിസിനസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ഫഹദ് ഫാസിൽ നായകനായി […]
”മോഹൻലാൽ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ പറഞ്ഞത് തിരിച്ചറിവില്ലാത്തത് കൊണ്ട്”; അപകീർത്തിപ്പെടുത്തൽ അഭിപ്രായമല്ലെന്ന് ധ്യാൻ ശ്രീനിവാസൻ
മുഖം നോക്കാതെ എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് നടനും സംവിധായകനുമായ ശ്രീനിവാസൻ. കുറച്ച് മാസങ്ങൾക്ക് മുൻപ് ശ്രീനിവാസൻ നടൻ മോഹൻലാലിനെതിരെ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. എന്നാൽ അന്ന് തന്നെ ഇതിനെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ശ്രീനിവാസൻറെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ കുറച്ചുകൂടി രൂക്ഷമായ ഭാഷയിൽ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസൻ ഉൾപ്പടെയുള്ള എഴുത്തുകാർക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്നാണ് ധ്യാൻ പറയുന്നത്. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹൻലാൽ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛൻ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന പരാമർശം ഒരിക്കലും […]
ഇന്ദ്രൻസ്- ധ്യാൻ ശ്രീനിവാസൻ ചിത്രം ഉടൽ ഒടിടിയിലേക്ക്; ജനുവരി അഞ്ച് മുതൽ സ്ട്രീം ചെയ്യും
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഉടൽ എന്ന ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 5 മുതൽ സ്ട്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രദർശനാവകാശം സൈന പ്ലേയാണ് സ്വന്തമാക്കിയിരിക്കുന്നത്. തിയറ്ററുകളിലാകെ ഭീതി പടർത്തിയ ‘ഉടൽ’ രതീഷ് രഘുനന്ദനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. 2022 മെയ് 20ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം പ്രമേയം, ദൃശ്യാവിഷ്ക്കാരം, കഥാപശ്ചാത്തലം, ഭാവപ്രകടനം എന്നിവയാൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. […]