Dani malayalam Movie
‘എടോ. . താനെന്റെ ഡാനി കണ്ടിട്ടുണ്ടോ. . അതിലെന്റെ അഭിനയം കണ്ടിട്ടുണ്ടോ’; മാധ്യമ പ്രവർത്തകനോട് മമ്മൂട്ടിയുടെ കൗതുകം നിറയ്ക്കുന്ന ചോദ്യം
ആകാരഭംഗി, മുഖസൗന്ദര്യം, ഘനഗംഭീരമായ ശബ്ദം, വിവിധ ഭാഷകളിലുള്ള പ്രാവീണ്യം, ഗൗരവതരമായ വേഷങ്ങളിലെ അഭിനയപാടം എന്നീ ഗുണങ്ങളാല്‍ നടനെന്ന് നിലയില്‍ പൂര്‍ണ്ണനാണ് മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. ഏതൊരു കഥാപാത്രമായാലും ആ കഥാപാത്രത്തിനുള്ളിലേക്ക് ഇറങ്ങിചെന്ന് ചെയ്യുന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തുന്ന ഒരു നടനാണ് അദ്ദേഹം. കഥാപാത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ രൂപം മാറ്റാന്‍ വരെ അദ്ദേഹം തയ്യാറാകുന്നു. തന്റെ താരപദവിയുടെ സാധ്യതകളേയും സാമ്പത്തിക മൂല്യങ്ങളേയുമൊക്കെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുന്ന ആള്‍ കൂടിയാണ് മമ്മൂട്ടി. വളരെ സെലക്ടീവായിട്ടുള്ള ചിത്രങ്ങളാണ് മമ്മൂട്ടി ചെയ്യാറുള്ളത്. […]