Commissioner
‘ഭരത്ചന്ദ്രന്‍’ വീണ്ടും; റീ റിലീസിന് ‘കമ്മീഷണര്‍’
മറ്റൊരു മലയാള ചിത്രം കൂടി റീ റിലീസിന്. സുരേഷ് ഗോപിയുടെ താരമൂല്യം ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച 1994 ചിത്രം കമ്മീഷണര്‍ ആണ് 4 കെ അറ്റ്മോസ് ദൃശ്യ, ശ്രാവ്യ മികവോടെ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. രണ്‍ജി പണിക്കരുടെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. രണ്‍ജിയുടെ പഞ്ച് ഡയലോഗുകള്‍ സുരേഷ് ഗോപിയിലൂടെ മുഴങ്ങിയപ്പോള്‍ തിയറ്ററുകളില്‍ വലിയ കൈയടിയാണ് സൃഷ്ടിക്കപ്പെട്ടത്. റിലീസ് സമയത്ത് ചിത്രം കേരളത്തിൽ വൻ വിജയം നേടിയപ്പോൾ തമിഴിലും തെലുങ്കിലും മൊഴിമാറ്റത്തിലൂടെയും […]