Character poster
ആശാനി’ലെ ആശാനായി ഇന്ദ്രൻസ്; സിനിമയുടെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്
ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഡ്രാമഡി വിഭാഗത്തിലുള്ള ചിത്രമായ ‘ആശാൻ്റെ’ പുതിയ ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൻ്റെ ടൈറ്റിൽ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിൻ്റെ പോസ്റ്ററാണ് ഇന്നു പുറത്തു വന്നിരിക്കുന്നത്.കോമഡി താരമായി തുടങ്ങി, ഇപ്പോൾ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങൾ പൂർണതയോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന നടനാണ് ഇന്ദ്രൻസ്. അദ്ദേഹത്തിനെ ഇതുവരെ കാണാത്ത വേഷത്തിൽ കാണാൻ കഴിയുമെന്ന് ഈ ചിത്രത്തിൻ്റെ പുതിയ ക്യാരക്റ്റർ പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ഏതാനും മാസങ്ങൾക്കു മുൻപ് കഥകളി വേഷത്തിലുള്ള […]