Austin Dan Thomas
ഇടവേളയ്ക്ക് ശേഷം കാക്കിയണിയാന്‍ മോഹന്‍ലാല്‍..!! ആകാംഷയിൽ ആരാധകർ
വന്‍ കളക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമേത് എന്ന കാത്തിരിപ്പിലായിരുന്നു അദ്ദേഹത്തിന്‍റെ ആരാധകര്‍. മോഹന്‍ലാലിന്‍റെ പേരിനൊപ്പം യുവതലമുറയിലെ പല ശ്രദ്ധേയ സംവിധായകരുടെയും പേരുകള്‍ സമീപകാലത്ത് കേട്ടിട്ടുണ്ട്. അപ്കമിംഗ് പ്രോജക്റ്റുകള്‍ എന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വിവരങ്ങളെല്ലാം. എന്നാല്‍ അതിലൊന്നുപോലും ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് എത്തിയിരുന്നില്ല. കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ഒരു നവാഗത സംവിധായകനൊപ്പമുള്ള മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് ഉസ്‍മാന്‍ ആണ്. മോഹന്‍ലാലിന്‍റെ കരിയറിലെ […]