27 Oct, 2025
1 min read

ആശാനി’ലെ ആശാനായി ഇന്ദ്രൻസ്; സിനിമയുടെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഡ്രാമഡി വിഭാഗത്തിലുള്ള ചിത്രമായ ‘ആശാൻ്റെ’ പുതിയ ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൻ്റെ ടൈറ്റിൽ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിൻ്റെ പോസ്റ്ററാണ് ഇന്നു പുറത്തു വന്നിരിക്കുന്നത്.കോമഡി താരമായി തുടങ്ങി, ഇപ്പോൾ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങൾ പൂർണതയോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന നടനാണ് ഇന്ദ്രൻസ്. അദ്ദേഹത്തിനെ ഇതുവരെ കാണാത്ത വേഷത്തിൽ കാണാൻ കഴിയുമെന്ന് ഈ ചിത്രത്തിൻ്റെ പുതിയ ക്യാരക്റ്റർ പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ഏതാനും മാസങ്ങൾക്കു മുൻപ് കഥകളി വേഷത്തിലുള്ള […]

1 min read

കിടിലൻ ലുക്കിൽ ഷോബി തിലകൻ..!! ‘ആശാൻ’ പുതിയ പോസ്റ്റർ പുറത്ത്

ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോൺപോള്‍ ജോര്‍ജ്ജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആശാൻ’. ചിത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടു. ഷോബി തിലകൻ പോസ്റ്ററിൽ. ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന ചിത്രമാണിത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം തമാശയ്ക്ക് മുൻതൂക്കം നൽകുന്നുവെന്നാണ് സൂചനകൾ. നൂറ്റമ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജോൺപോള്‍ ജോര്‍ജ്ജ്, അന്നം ജോൺപോള്‍, സുരാജ് ഫിലിപ്പ് ജേക്കബ്ബ് എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കള്‍. ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ […]

1 min read

ടൈംസ് സ്‌ക്വയറിൽ കഥകളി വേഷത്തിൽ ഇന്ദ്രൻസിന്റെ വീഡിയോ! ആവേശപൂർവ്വം മലയാളികൾ

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഓണാശംസകളുമായി കഥകളി വേഷത്തിലെത്തി ‘ആശാൻ’. ഗപ്പി സിനിമാസിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ആശാൻ’ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ഇന്ദ്രൻസിന്‍റെ കഥകളി വേഷത്തിലുള്ള വീഡിയോയാണ് ടൈംസ് സ്ക്വയറിൽ അമേരിക്കൻ മലയാളികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് സിനിമയുടെ അണിയറപ്രവർ‍ത്തകർ‍ അവതരിപ്പിച്ചത്. അമേരിക്കൻ മലയാളികൾ ആവേശപൂർവ്വമാണ് ഈ വീഡിയോ ഏറ്റെടുത്തത്. സൂപ്പർ ഹിറ്റായ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ആശാൻ’, ‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോൺപോള്‍ ജോര്‍ജ്ജ് […]