21 May, 2025
1 min read

മലയാളത്തിന്‍റെ നിത്യവിസ്മയത്തിന് ഇന്ന് 65ആം പിറന്നാൾ

അഭിനയകലയുടെ വിശിഷ്ട പാഠപുസ്തകം കൂടിയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച ചുരുക്കം ചിലനടന്മാരേ സിനിമാലോകത്ത്തന്നെ ഉള്ളു. വളരെ കുറഞ്ഞ സമയംകൊണ്ട് കഥാപാത്രത്തിനകത്തേക്ക് പ്രവേശിച്ച് എഴുത്തുകാരനും സംവിധായകനും സങ്കല്പിച്ചതിനപ്പുറത്തേക്ക് കടന്ന് കഥാപാത്രത്തെ വ്യാഖ്യാനിക്കാന്‍ മോഹൻലാലിന് അനായാസം സാധിക്കും. മെയ് 21 ന് മഹാനടന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് മലയാളക്കര. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ […]