ഇനി രജനികാന്തിന്റെ കൂലിയുടെ ദിവസങ്ങള്‍,  കാത്തിരുന്ന ആ അപ്‍ഡേറ്റ് എത്തി
1 min read

ഇനി രജനികാന്തിന്റെ കൂലിയുടെ ദിവസങ്ങള്‍, കാത്തിരുന്ന ആ അപ്‍ഡേറ്റ് എത്തി

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രവുമാണ് കൂലി. കൂലിയുടെ വമ്പൻ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഓഗസ്റ്റ് രണ്ടിന് രജനികാന്തിന്റെ കൂലിയുടെ ട്രെയിലര്‍ പുറത്തുവിടുമെന്നതാണ് അപ്‍ഡേറ്റ്.

ആമിര്‍ ഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 30 വര്‍ഷത്തിന് ശേഷം ആമിര്‍ ഖാനും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് കൂലി. 1995-ൽ ദിലീപ് ശങ്കറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹിന്ദി ക്രൈം ത്രില്ലര്‍ ചിത്രം ആദങ്ക് ഹി ആദങ്ക് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന കൂലിയുടെ ബജറ്റ് 350 കോടിയെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ മുതൽ ഡിസംബർ വരെയുള്ള റിലീസുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐഎംഡിബി പട്ടികയിലും കൂലി ഇടംപിടിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനത്താണ് കൂലിയുടെ സ്ഥാനം. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു