Skip to content
19 May, 2025
Latest News From Mollywood – Online Peeps

Latest News From Mollywood – Online Peeps

Latest malayalam movie news to your news feed.

site mode button
Subscribe
  • Home
  • Latest News
  • About us
  • Contact Us
  • Home
  • Latest News
  • ”ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് പറഞ്ഞത് മനുഷ്യവിരുദ്ധമെന്നേ പറയാനാവൂ, ഒരു പൃഥ്വിരാജ് കഥാപാത്രമാണ് ഇത് തുടങ്ങിവെച്ചതെന്ന് പറയാനിടവരാതിരിക്കട്ടെ” ; കുറിപ്പ് വൈറല്‍
”ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് പറഞ്ഞത് മനുഷ്യവിരുദ്ധമെന്നേ പറയാനാവൂ, ഒരു പൃഥ്വിരാജ് കഥാപാത്രമാണ് ഇത് തുടങ്ങിവെച്ചതെന്ന് പറയാനിടവരാതിരിക്കട്ടെ” ; കുറിപ്പ് വൈറല്‍
1 min read
  • Latest News

”ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് പറഞ്ഞത് മനുഷ്യവിരുദ്ധമെന്നേ പറയാനാവൂ, ഒരു പൃഥ്വിരാജ് കഥാപാത്രമാണ് ഇത് തുടങ്ങിവെച്ചതെന്ന് പറയാനിടവരാതിരിക്കട്ടെ” ; കുറിപ്പ് വൈറല്‍

July 9, 2022 Niya0Tagged Kaduva movie, Premkumar, prithviraj sukumaran, Viral facebook post

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് ചിത്രം ‘കടുവ’ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ വിളയാട്ടം, ഷാജി കൈലാസ് എന്ന മാസ് സംവിധായകന്റെ മെഗാ മാസ് തിരിച്ചുവരവ് എന്നൊക്കെയാണ് ചിത്രം കണ്ട്കഴിഞ്ഞ് പുറത്തിറങ്ങിയവരുടെ പ്രതികരണങ്ങള്‍.

ഇപ്പോഴിതാ പ്രേംകുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കടുവ സിനിമ കണ്ടതിന് ശേഷമുള്ള തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. പ്രിയപ്പെട്ട പൃഥ്വിരാജ് എന്ന് സംബോധന ചെയ്താണ് കുറിപ്പ് തുടങ്ങിയിരിക്കുന്നത്. സുപ്രിയമായത് പറയാനല്ല; അപ്രിയമായൊരു കാര്യം പറയാനാണ്. നിങ്ങളുടെ എടപ്പാളിലെ ഞങ്ങളുടെ തിയറ്ററില്‍ ഇന്ന് ‘കടുവ’ കണ്ടു. ഒരു ഷാജി കൈലാസ് പടം കാണാനാണ് ടിക്കറ്റെടുത്ത്; കണ്ടതുമതുതന്നെയാണ്. നിറയെ ആളുണ്ട്; ഇനിയും ആള് നിറയുമെന്ന് തന്നെയാണ് തോന്നുന്നത്. പതിവ് ഷാജി കൈലാസ് ഡയലോഗുകളില്‍ നിന്ന് കൃത്യമായ ചില നല്ല മാറ്റങ്ങള്‍ അറിയാനാവുന്നുണ്ട്. Racist, Sexist, Chauvinistic elements ഏതാണ്ട് മുഴുവനായ് ഒഴിവാക്കിയെന്നത് നല്ല കാര്യമെന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു.

ഒഴിവാക്കിയവയെക്കാള്‍ മനുഷ്യവിരുദ്ധമായൊന്ന് പടത്തിന്റെ തുടക്കത്തില്‍ത്തന്നെ കേള്‍ക്കേണ്ടിവന്നു എന്നത് വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ മക്കളുണ്ടാവുന്നത് മാതാപിതാക്കളുടെ കര്‍മഫലമാണെന്ന് പറയുന്നത്… ഏത് വില്ലനോടായാലുമേത് വില്ലനായാലും മനുഷ്യവിരുദ്ധമേന്നേ പറയാനാവൂ. എഴുതിയത് വേറൊരാളാണെന്ന് നിങ്ങള്‍ക്ക് പറയാം. കഥാപാത്രമാണ്, നടനല്ല സംസാരിക്കുന്നതെന്ന് പറയാം. ആന്റീഹീറോയുടെ Hubris വെളിവാക്കുന്ന വാക്കുകളാണെന്ന് പറയാം. കടുവാ കുര്യന്റെ Hamartia അതാണെന്ന് പറയാം. ‘Tangling of the knot’ തുടങ്ങാനുള്ളൊരു ക്യൂ ആയിരുന്നു അതെന്ന് പറയാം. ഇതെല്ലാം പറയാമെന്നല്ലാതെ, ഇതെല്ലാം കേള്‍ക്കാമെന്നല്ലാതെ, പ്രിയപ്പെട്ട പൃഥ്വിരാജ്… നിങ്ങളില്‍ നിന്നാ വാക്കുകള്‍ കേള്‍ക്കേ വല്ലാത്ത ദുഃഖം തോന്നുന്നുണ്ടെന്നും കുറിപ്പില്‍ കൂട്ടിചേര്‍ത്തു.

അങ്ങനെ ദുഃഖം തോന്നുന്നതിന് നിങ്ങളായുണ്ടാക്കിവെച്ച ചില കാരണങ്ങളുണ്ട്. മലയാളത്തിലെ മഹാനടന്മാര്‍ വരെ മഹാമൗനത്തിലിരുന്ന ചില നേരങ്ങളില്‍ സ്വാഭിമാനത്തിനുവേണ്ടി പൊരുതുന്നൊരു സഹജീവിക്കു വേണ്ടി നിങ്ങളന്നുപറഞ്ഞ വാക്കുകളോര്‍ക്കെ, സ്വജീവിതത്തിനു വേണ്ടി പൊരുതുന്ന ദ്വീപുകാര്‍ക്കൊപ്പം നിന്ന് നിങ്ങളന്നുപറഞ്ഞ വാക്കുകളോര്‍ക്കെ, ശ്രദ്ധയോടെയേ ഇനി സിനിമയിലും വാക്കുകളുപയോഗിക്കൂ എന്ന് നിങ്ങളന്നുപറഞ്ഞ വാക്കുകളോര്‍ക്കെ, വല്ലാത്ത ദുഃഖം തോന്നുന്നുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികളെ ചേര്‍ത്തുപിടിക്കേണ്ടവരല്ലേ നമ്മള്‍? അങ്ങനെയുള്ള ചേര്‍ത്തുപിടിക്കലുകളില്‍ കൂടെ നില്‍ക്കേണ്ടവരല്ലേ നമ്മള്‍? വാ വിട്ടുപോയ വാക്കെങ്ങിനെയാണ് തിരുത്തുകയെന്നൊന്നുമെനിക്കറിയില്ല. പക്ഷേ, ഒരു കാര്യമെനിക്കുമറിയാം. കുട്ടിയായിരുന്ന കാലം മുതല്‍ തന്നെ മലയാളികള്‍ക്ക് നിങ്ങളെ വലിയ ഇഷ്ടമായിരുന്നു. ആ ഇഷ്ടത്തിന് കാരണമായിരുന്നത് നിങ്ങളുടെ അച്ഛനുമമ്മയും ജീവന്‍ നല്‍കിയ നല്ല കഥാപാത്രങ്ങളോടുള്ള മലയാളികളുടെ ഇഷ്ടമായിരുന്നു. ഇത്തരമൊരധിക്ഷേപം മലയാളത്തില്‍ തുടങ്ങിവെച്ചത് ഒരു പൃഥ്വിരാജ് കഥാപാത്രമാണെന്ന് നാളത്തെ കുട്ടികള്‍ പറയാനിടവരാതിരിക്കട്ടെയെന്നും ഇഷ്ടത്തോടെ പ്രേംകുമാര്‍ എന്ന് കുറിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

 

 

 

 

Post navigation

Previous: ”സിനിമ പൊട്ടിയാലും സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുത്തനെ കൂട്ടുന്നു, മലയാള സിനിമ പ്രതിസന്ധിയിലേക്ക് ” ; ജി സുരേഷ് കുമാര്‍
Next: പുലിമുരുകന് ശേഷം വൈശാഖ് കൂട്ടുകെട്ടിൽ പുറത്തുവരുന്ന മോഹന്‍ലാലിന്റെ ‘മോണ്‍സ്റ്റര്‍’ തിയേറ്ററില്‍ തന്നെ പുറത്തിറങ്ങും
Niya

Related Posts

ഇന്ദ്രജിത്തിന്റെ നായിക അനശ്വര രാജൻ; ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലർ ട്രെയ്ലർ പുറത്ത്
1 min read
  • Latest News

ഇന്ദ്രജിത്തിന്റെ നായിക അനശ്വര രാജൻ; ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലർ ട്രെയ്ലർ പുറത്ത്

May 18, 2025 Niya0
ഇന്ദ്രജിത്ത്-അനശ്വര രാജൻ ചിത്രം ‘മിസ്റ്റർ ആന്റ് മിസിസ് ബാച്ച്‌ലർ’  റിലീസിന് 5 ദിവസം മാത്രം
1 min read
  • Latest News

ഇന്ദ്രജിത്ത്-അനശ്വര രാജൻ ചിത്രം ‘മിസ്റ്റർ ആന്റ് മിസിസ് ബാച്ച്‌ലർ’ റിലീസിന് 5 ദിവസം മാത്രം

May 18, 2025May 18, 2025 Niya0
‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ട്രെയ്ലർ നാളെ പുറത്തിറങ്ങും
1 min read
  • Latest News

‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ട്രെയ്ലർ നാളെ പുറത്തിറങ്ങും

May 17, 2025 Niya0

Recent Posts

  • ഇന്ദ്രജിത്തിന്റെ നായിക അനശ്വര രാജൻ; ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലർ ട്രെയ്ലർ പുറത്ത്
  • ഇന്ദ്രജിത്ത്-അനശ്വര രാജൻ ചിത്രം ‘മിസ്റ്റർ ആന്റ് മിസിസ് ബാച്ച്‌ലർ’ റിലീസിന് 5 ദിവസം മാത്രം
  • ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ട്രെയ്ലർ നാളെ പുറത്തിറങ്ങും
  • “2004 മുതൽ 2010 വരെയുള്ള മമ്മുട്ടിയുടെ സമയം … താരം ആയും നടനും ആയിട്ടുമുള്ള അഴിഞ്ഞാട്ടം'”
  • “ഇതൾ മായേ … ” ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

Recent Comments

    Copyright © azure-news 2025 Proudly powered by WordPress | Theme: azure-news by CodeVibrant.
    • About us
    • Contact Us