07 Sep, 2025

News Block

1 min read

ഉത്രാട ദിനത്തിൽ കഥകളി വേഷത്തിൽ ഇന്ദ്രൻസ്! ഗപ്പി സിനിമാസിന്‍റെ അടുത്ത ചിത്രമോ?

ഉത്രാടപ്പാച്ചിലിനിടയിൽ സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്ന് നടൻ ഇന്ദ്രൻസിന്‍റെ കഥകളി വേഷത്തിലുള്ള ചിത്രം. പ്രേക്ഷക – നിരൂപക ശ്രദ്ധ…
1 min read

“മലയാള സിനിമ അനുദിനം പുറകോട്ടാണെന്നു അലമുറയിടുന്നവർക്ക് വേണമെങ്കിൽ കാണാം “എം പത്മകുമാര്‍ പറയുന്നു

മലയാള സിനിമയില്‍ നിന്നുള്ള ഏറ്റവും പുതിയ റിലീസുകളായ രണ്ട് ചിത്രങ്ങള്‍ കണ്ട അനുഭവം പങ്കുവച്ച് സംവിധായകന്‍ എം പത്മകുമാര്‍. ഷാഹി കബീര്‍ സംവിധാനം ചെയ്ത റോന്ത്, എസ് വിപിന്‍ സംവിധാനം ചെയ്ത വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്നിവയാണ് പത്മകുമാര്‍ റിലീസ് ദിനത്തില്‍ തന്നെ കണ്ടത്. അതേക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കുറിപ്പ് ഇങ്ങനെ.. കുറിപ്പിൻ്റെ പൂർണരൂപം   ജൂൺ മാസത്തിലെ മഴ പെയ്തും തോർന്നും വീണ്ടും പെയ്തുമിരുന്ന ഒരു വെള്ളിയാഴ്ച, റിലീസ് ചെയ്ത രണ്ടു മലയാള ചിത്രങ്ങൾ കണ്ടു. രസനയുടെ രണ്ടു […]

1 min read

വെളിച്ചം കാണാതെ പോയ മലയാള സിനിമകൾ …!!

കോടികള്‍ മുതല്‍മുടക്കി നിര്‍മ്മിച്ച്‌ റിലീസ് ചെയ്യാനാകാതെ ഇപ്പോഴും പെട്ടിക്കകത്ത് തന്നെ ഇരിക്കുന്ന നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടം 25 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു തിയേറ്ററുകളിലെത്തിയത്. അത്തരത്തിൽ വെളിച്ചം കാണാതെ പോയ മലയാള സിനിമകളെ കുറിച്ച് വിപിൻ പങ്കുവെച്ച കുറിപ്പ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം   വെളിച്ചം കാണാതെ പോയ മലയാള സിനിമകൾ   വലിയ പ്രതീക്ഷയിൽ അണിയറയിൽ ഒരുങ്ങി ഒടുവിൽ സാങ്കേതിക തടസ്സങ്ങൾ കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ടോ റിലീസ് […]

1 min read

“റൈസ് ഫ്രം ഫയർ… ” ജെ.എസ്.കെ ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്ത്

  സുരേഷ് ​ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലെ ഗാനം പുറത്ത് വിട്ടു. റൈസ് ഫ്രം ഫയർ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് അണിയ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഹരിത ഹരിബാബുവിൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗ്രി ബ്രൻ വൈബോദയാണ്. ശരത് സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെ.എസ്.കെ. ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്റെ […]

1 min read

ഷെയ്ൻ നിഗത്തിന്റെ ആക്ഷൻ സ്പോർട്സ് ഡ്രാമ; ‘ബൾട്ടി’ ടൈറ്റിൽ ഗ്ലിംപ്സ് ട്രൻഡിംഗ്

വാശിയേറിയ ഒരു കബഡി മത്സരത്തിന്‍റെ ചടുലതയും ആകാംക്ഷയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷെയിൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി‘യുടെ ഒഫീഷ്യൽ ടൈറ്റിൽ ഗ്ലിംപ്സ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്രഭാവത്തോടെ, ഉദയൻ എന്ന നായകകഥാപാത്രമായാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ വീഡിയോയിൽ ഷെയിൻ നിഗം പ്രത്യക്ഷപ്പെട്ടത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരിക്കുകയാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ നിർമ്മിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം […]

1 min read

“ഈവലയം”: സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് ഒരു ചലച്ചിത്രം; റിലീസ് 13ന്

കുട്ടികളിലെ സ്ക്രീൻ ആസക്തിയെ കുറിച്ചും മൊബൈൽ ദുരുപയോഗത്തിന്റെ വൈകാരിക ആഘാതങ്ങളെ കുറിച്ചും പറയുന്ന മലയാള ചലച്ചിത്രം – “ഈവലയം” – ഈ മാസം 13ന് റിലീസ് ചെയ്യും. കുട്ടികളിലെയും കൗമാരക്കാരിലെയും സ്ക്രീൻ അഡിക്ഷന്റെ ദുരന്ത ഫലങ്ങൾ വരച്ചുകാട്ടുന്ന ഈ ചിത്രം പ്രധാനമായും സ്കൂൾ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ലക്ഷ്യമിട്ടുള്ളതാണ്. രേവതി എസ്. വർമ്മ സംവിധാനം ചെയ്ത “ഈവലയം” ജിഡിഎസ്എൻ എന്റർടൈൻമെന്റ്സ് ആണ് ഈ മാസം 13 ന് കേരളത്തിലെ അറുപതിലധികം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ഈ […]

1 min read

ഓണം കളർ ആക്കാൻ ഷെയ്ൻ നിഗത്തിന്റെ ആക്ഷൻ സ്പോർട്സ് ഡ്രാമ; ‘ബൾട്ടി’ ടൈറ്റിൽ ഗ്ലിംപ്സ് തരംഗമാകുന്നു

വാശിയേറിയ ഒരു കബഡി മത്സരത്തിന്‍റെ ചടുലതയും ആകാംക്ഷയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷെയിൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി‘യുടെ ഒഫീഷ്യൽ ടൈറ്റിൽ ഗ്ലിംപ്സ് പുറത്തിറങ്ങി. ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്രഭാവത്തോടെ, ഉദയൻ എന്ന നായകകഥാപാത്രമായാണ് സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന ആദ്യ വീഡിയോയിൽ ഷെയിൻ നിഗം പ്രത്യക്ഷപ്പെടുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ നിർമ്മിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം. കുത്ത് […]

1 min read

കബഡി പ്രമേയമായി ഷെയ്ന്‍ നിഗത്തിന്റെ ചിത്രം ; ടൈറ്റിൽ ഗ്ലീംബ്സ് ഇന്ന് പുറത്തു വിടും

ഷെയിൻ നിഗമിന്റെ 25-ാമത് ചിത്രത്തിൻ്റെ ടൈറ്റിൽ ഗ്ലിബ്സ് ഇന്ന് രാത്രി 9 മണിക്ക് റിലീസ് ചെയ്യും. എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പുതുമുഖ സംവിധായകരെ മലയാള സിനിമയ്ക്ക് നൽകിയ നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ ഈ പുതിയ ചിത്രത്തിന്റെയും സംവിധായകൻ ഒരു പുതുമുഖമാണ്. പാലക്കാട് സ്വദേശിയായ ഉണ്ണി ശിവലിംഗം ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനലും നിർവഹിക്കുന്നു. എസ്. ടി. […]

1 min read

വൺ മില്യൺ വ്യൂസ് നേടി അപൂർവ്വ പുതൻമാരിലെ ക്രിഞ്ച് സോംഗ് …!!

  വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ‘അപൂർവ്വ പുത്രന്മാർ’. സുവാസ് മൂവീസ്, എസ്.എൻ. ക്രിയേഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രജിത് ആർ.എൽ., ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആരതി കൃഷ്ണ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ., സജിത്ത് എന്നിവർ ചേർന്നാണ്. ചിത്രത്തിലെ അടിപൊളി ഗാനം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. മലയാളി മങ്കീസ് ആണ് ഈ […]

1 min read

‘ഉണ്ണി മുകുന്ദൻ നിരുപാധികമായി മാപ്പു പറഞ്ഞു, ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ഫെഫ്കയ്ക്കും അമ്മയ്ക്കും മനസ്സിലായി

മർദിച്ചെന്ന ആരോപണത്തിൽ ഉണ്ണി മുകുന്ദൻ നിരുപാധികമായി മാപ്പു പറഞ്ഞെന്ന് മുൻ മാനേജർ വിപിൻ കുമാർ. ഉണ്ണി മുകുന്ദൻ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ഫെഫ്കയ്ക്കും അമ്മയ്ക്കും മനസ്സിലായി.ഉണ്ണി മുകുന്ദന്റെ ഭാഗത്താണ് തെറ്റെന്ന് എല്ലാവർക്കും ബോധ്യപ്പെട്ട് കഴിഞ്ഞെന്നും വിപിൻ പറഞ്ഞു. അനുരഞ്ജന ചർച്ചയിൽ സത്യം പുറത്തായി.താൻ മാനേജരല്ല എന്ന ആരോപണം തെറ്റെന്ന് തെളിയിച്ചു. നിയമനടപടികൾ അതത് രീതിയിൽ തന്നെ പോകട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക […]

1 min read

ഉണ്ണി മുകുന്ദനും വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ബി ഉണ്ണികൃഷ്ണൻ

നടൻ ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചുവെന്നും വിപിനെതിരെ നിലവിൽ സംഘടനയ്ക്ക് പരാതി ലഭിച്ചില്ലെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. ഉണ്ണി മുകുന്ദനെതിരെ വിപിൻ പൊലീസിൽ നൽകിയ പരാതിയിൽ സംഘടന ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ വിപിനെതിരെ നടിമാർ പരാതി നൽകിയിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. വിപിൻ കുമാർ തീർച്ചയായിട്ടും അദ്ദേഹത്തിന്റെ പി.ആർ മാനേജർ ആയിട്ട് ജോലി ചെയ്ത ആള് തന്നെയാണ് അതിനുള്ള […]