News Block
Fullwidth Featured
കെ.ആർ ഗൗരിയമ്മ വിടവാങ്ങി !! മൺമറഞ്ഞത് കേരള രാഷ്ട്രീയത്തിലെ വിപ്ലവ സൂര്യൻ
കേരള രാഷ്ട്രീയത്തിലെ ധീരവനിത, വിപ്ലവ നായിക കെ.ആർ ഗൗരിയമ്മ വിടവാങ്ങി. 102 വയസ്സായിരുന്നു. ഇന്ന് കേരളം അഭിമാനത്തോടെ തലയുയർത്തി പിടിച്ചു ഉച്ചത്തിൽ പറയുന്ന പല നേട്ടങ്ങൾക്കും പിന്നിൽ കെ.ആർ ഗൗരിയമ്മ എന്ന രാഷ്ട്രീയ പ്രവർത്തകരുടെ ശക്തമായ ഇടപെടലുകൾ ഉണ്ടെന്ന ചരിത്രം പരിശോധിച്ചാൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.’കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിക്കട്ടെ’ എന്ന ചരിത്ര പ്രസിദ്ധമായ മുദ്രാവാക്യം കേരളത്തിൽ മുഴങ്ങിയത് ആ ഭരണാധികാരിയോട് ജനങ്ങൾക്ക് ഉള്ളവലിയ വിശ്വാസം ഒന്നുകൊണ്ടു മാത്രമായിരുന്നു. മർദ്ദനങ്ങളിൽ പതറാതെ ധീരമായി […]
‘എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം’ സൂപ്പർ താരങ്ങളുടെ വാക്കുകൾ ഇങ്ങനെ…
മലയാള സിനിമയുടെ ചരിത്രത്തിന് തന്നെ വലിയ വഴിത്തിരിവുകൾ നൽകിയിട്ടുള്ള തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് ഇഹലോകവാസം വെടിഞ്ഞു എന്ന വാർത്ത വലിയൊരു ഞെട്ടലോടെയാണ് ഏവരും ഉൾക്കൊള്ളുന്നത്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ എഴുത്തുകാരനായ ഡെന്നീസ് ജോസഫിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിരിക്കുകയാണ് മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: “ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് […]
തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ഇഹലോകവാസം വെടിഞ്ഞു
മലയാള സിനിമയിലെ ഇതിഹാസ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ഇഹലോകവാസം വെടിഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അ.ന്ത്യം.മലയാള സിനിമയുടെ എക്കാലത്തെയും മികച്ച കൊമേഷ്യൽ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു അദ്ദേഹം.കോട്ടയം കുഞ്ഞച്ചൻ,ന്യൂഡൽഹി, രാജാവിന്റെ മകൻ,നായർ സാബ്, സംഘം,മഹാനഗരം, ഗാന്ധർവ്വം, എഫ്ഐആർ അങ്ങനെ എത്രയെത്ര ചിത്രങ്ങൾ ആണ് അദ്ദേഹത്തിന്റെ തൂലികയിൽനിന്ന് ഉയർന്നിട്ടുള്ളത്.മലയാള സിനിമയിലെ എക്കാലത്തെയും വലിയ നഷ്ടങ്ങളിൽ ഒന്ന് തന്നെയാണ് ഡെന്നിസ് ജോസഫിന്റെ വിയോഗം. സ്വഭവനത്തിൽ കുഴഞ്ഞു വീഴുകയായിരുന്ന അദ്ദേഹത്തെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
ദൃശ്യം 2-ൽ ആരും ശ്രദ്ധിക്കാതെ പോയ 42 അബദ്ധങ്ങൾ; വീഡിയോ കാണാം
ജീത്തു ജോസഫ് സംവിധാനത്തിൽ ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമസിന്റെ ബാനറിൽ നിർമിച്ച ചിത്രമാണ് ‘ദൃശ്യം2’. തിയറ്ററുകൾ ഇളക്കി മറിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘ദൃശ്യം’ എന്ന ആദ്യ ഭാഗത്തോട് നൂറു ശതമാനം കൂറു പുലർത്തിയ രണ്ടാം ഭാഗം എന്നാണ് സിനിമയെ കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. 2013-ൽ ഇറങ്ങിയ ദൃശ്യം ഒന്നാം ഭാഗത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച താരങ്ങളിൽ പലരും ദൃശ്യം 2ലും വേഷമിട്ടിരുന്നു. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച […]
“ഓക്സിജൻ ക്ഷാമമില്ല, രോഗികൾക്ക് കൃത്യമായി ശ്വാസമെടുക്കാൻ അറിയാത്തതാണ്, പഠിപ്പിച്ചുതരാം” വിവാദ പരാമർശവുമായി ബാബ രാംദേവ്
കോവിഡ് രോഗം പിടിപെട്ട് വിഷമത്തിൽ കഴിയുന്ന രോഗികളെ തെറ്റിദ്ധരിപ്പിക്കുകയും ഭീതി പരത്തുകയും പരിഹസിക്കുകയും ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് യോഗ ഗുരു ബാബാ രാംദേവിനെതിരെ പരാതി. രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആഹോരാത്രം ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെയും രാംദേവ് അവഹേളിച്ചു എന്ന് പരാതിയിൽ പറയുന്നു. കോവിഡ് രോഗികളെയും ആരോഗ്യ പ്രവർത്തകരെയും ബാബാ രാംദേവ് അവഹേളിച്ചു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്ജോത് സിങ് ദാഹിയയാണ് ജലന്ധർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മനുഷ്യത്വരഹിതമായും വിവേകശൂന്യമായയും ബാബാ രാംദേവ് പ്രവർത്തിച്ചുവെന്ന് […]
വിവാദമായ നടി അനുശ്രീയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വെച്ചതോടെ അനുശ്രീ പുലിവാല് പിടിച്ചത് പോലെയായി. വിമർശനങ്ങൾ ഉയർന്നപ്പോൾ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും അപ്രതീക്ഷിതവും ആവുകയും ചെയ്തു. മലയാള സിനിമയിലെ നായിക നടിമാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് നടി അനുശ്രീയുടെ സ്ഥാനം. 2012-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് നാളിതുവരെയായി മലയാള സിനിമാ ലോകത്ത് സജീവമായി തന്നെ നിലനിൽക്കുന്നു. മുൻനിര സൂപ്പർതാര ചിത്രങ്ങളുടെ ഭാഗമാവുകയും മികച്ച പ്രകടനം കാഴ്ചവെച്ചു […]
‘ലേ അയ്യപ്പൻ’ ഇതിനായി വളരെ കാലം കാത്തിരുന്നു;ശബരിമല വിഷയം പരിഹാസവുമായി റിമ കല്ലിങ്കൽ..??
നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നായിക റിമ കല്ലിങ്കൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ഈ പോസ്റ്റിലൂടെ താരം ബിജെപിയോടുള്ള വിയോജിപ്പ് തന്നെയാണ് പ്രകടിപ്പിച്ചിരിക്കുന്നതെ കരുതപ്പെടുന്നു. അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിനെ റിമ പരോക്ഷമായി വിമർശിക്കുകയാണ് ചെയ്തിരിക്കുന്നത്.” ലേ അയ്യപ്പൻ ” എന്ന അടിക്കുറിപോടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഒരു കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ പരിഹാസം.’ഇതിനായി വളരെ കാലം കാത്തിരുന്നു’ എന്നുകൂടെ ചിത്രത്തിന്റെ അടിക്കുറിപ്പയി നൽകിയിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രധാന പ്രചരണ വിഷയമായിരുന്നു […]
‘വെള്ളത്തിൽ മുതലയും ചീങ്കണ്ണിയും വരെ ഉണ്ടായിരുന്നു അതിലേക്കാണ് മോഹൻലാൽ എടുത്ത് ചാടിയത്’ ആർട്ട് ഡയറക്ടർ ജോസഫ് പറയുന്നു
മോഹൻലാലിന്റെ ഒരുപിടി നല്ല സിനിമകളിൽ ഒന്നാണ് 2005 ൽ ജോഷി, മോഹൻലാൽ, രഞ്ജൻ പ്രമോദ് കൂട്ടുകെട്ടിൽ പിറന്ന നരൻ എന്ന ചിത്രം. മലയാളത്തിലെ വലിയൊരു ഹിറ്റ് ചിത്രമായിരുന്നു നരൻ. മുള്ളൻകൊല്ലി വേലായുധനെ ആരാധകർ അങ്ങനെയാണ് സ്വീകരിച്ചത്. മുള്ളൻ കൊല്ലിയിലെ നീതി നിഷേധമായ എന്തു കാര്യം ഉണ്ടായാലയും അതിലെല്ലാം ഇടപെട്ട് അത് നീതിയുക്ത മാക്കുകയാണ് വേലായുധന്റെ ധർമം. വേലായുധൻ ആണ് മുള്ളൻ കൊല്ലിയിലെ പോലിസ് എന്നാണ് ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിൽ അത്രയേറെ ഹൃദയ സ്പർശിയായ രംഗങ്ങൾ ഉണ്ട്. ഓരോ […]
പ്രേക്ഷകരെ ദേഷ്യം പിടിപ്പിച്ച് ബിജു എന്ന കലിപ്പൻ കഥാപാത്രം… ആരാണ് ആ നടൻ സോഷ്യൽമീഡിയ തിരയുന്നു
നീണ്ട നാളുകളുടെ ഇടവേളയ്ക്കു ശേഷം സംവിധായകൻ മാർട്ടിൻ പ്രാക്കാട്ട് താരങ്ങളായ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പുതിയ മലയാള ചിത്രമാണ് നായാട്ട്. തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഗംഭീര അഭിപ്രായം നേടിക്കൊണ്ട് തിയേറ്ററുകളിൽ മികച്ച വിജയക്കുതിപ്പ് നടത്തി കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചിടുന്നത്. അതിനാൽ കൂടുതൽ പ്രേക്ഷകരിലേക്ക് എത്താതിരുന്ന ചിത്രം മെയ് 9ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുകയായിരുന്നു. ഇതോടെ ചിത്രം വളരെ […]
ആ കാര്യത്തിൽ മോഹൻലാലിനെ പേടിക്കേണ്ടതില്ല, എന്നാൽ സുരേഷ് ഗോപി അങ്ങനെയായിരുന്നില്ല കുണ്ടറ ജോണി തുറന്നുപറയുന്നു
എൺപതുകളുടെ തുടക്കം മുതൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു കൊണ്ട് മലയാള സിനിമയിൽ സജീവമായി നിന്നിരുന്ന താരമാണ് കുണ്ടറ ജോണി. മലയാള സിനിമയുടെ പുതിയ വസന്തകാലം എന്ന് വിശേഷിപ്പിക്കുന്ന ഈ കാലയളവിൽ കൂടുതലായും വില്ലൻ വേഷങ്ങൾ ചെയ്തു കൊണ്ടാണ് അദ്ദേഹം സിനിമാലോകത്ത് ചുവടുറപ്പിച്ചത്. ഇതിനോടകം തന്നെ മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുള്ള കുണ്ടറ ജോണി തന്റെ നാളിതുവരെയുള്ള സിനിമ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ഇപ്പോഴിതാ മനോരമയ്ക്ക് നൽകിയ അദ്ദേഹത്തിന്റെ അഭിമുഖം ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. നിരവധി കാര്യങ്ങളാണ് […]