12 Sep, 2025

News Block

1 min read

‘ബൾട്ടി’യിൽ ഞെട്ടിക്കാൻ മലയാളത്തിന്റെ പ്രിയ താരം പൂർണിമ ഇന്ദ്രജിത്ത് ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഷെയ്ൻ നി​ഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബൾട്ടിയുടെ ക്യാരക്ടർ ലുക്ക് പുറത്തു വിട്ടു. പൂർണിമ ഇന്ദ്രജിത്ത് ഗീമാ…
1 min read

‘ഒമർ ലുലുവിന് തിരക്കഥ കൊടുക്കരുതെന്ന്’ ഡെന്നീസ് ജോസഫിനോട് ചിലർ വിളിച്ചു പറഞ്ഞു, എന്നാൽ ആ തിരക്കഥ മറ്റൊരു തന്നെ സംവിധാനം ചെയ്യും

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് വിടവാങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് അദ്ദേഹം അവസാനമായി എഴുതിയ തിരക്കഥയെ കുറിച്ചാണ്. സംവിധായകൻ ഒമർ ലുലു ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ഒരു മൾട്ടിസ്റ്റാർ ചിത്രം ചെയ്യുന്നു എന്ന വാർത്ത നാളുകൾക്കുമുമ്പ് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. തിരക്കഥാകൃത്ത് വാങ്ങിയതോടെ ആ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തിരക്കഥയെ കുറിച്ചും ആ ചിത്രത്തെക്കുറിച്ചും ഡെന്നീസ് ജോസഫിന് ഉണ്ടായിരുന്ന പ്രതീക്ഷയെ കുറിച്ചും ഒമർ ലുലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി 2013-ൽ […]

1 min read

‘സ്ത്രീകൾ ഒന്നിലേറെ വിവാഹം കഴിച്ചാൽ എയ്ഡ്സ് വരും അതാണ് ശാസ്ത്രം ,ആ സയൻസ് പുരുഷന്മാർക്..’ ;അനുമോൾ

വലിയ വിവാദങ്ങൾ ഉയർത്തിരിയുന്ന ഒരു സിനിമയായിരുന്നു വെടിവഴിപാട്. ഈ സിനിമ പുറത്തിറങ്ങിയപ്പോൾ അതിന്റെ സംവിധായകനും കുടുംബവും തീയറ്ററിൽ മോറൽ പോലീസിങ്ങിനു വിധേയരായിട്ടുണ്ടെന്നും, സദാചാരവും സഭ്യതയും ഒക്കെ ആയിട്ട് എന്തൊക്കെയോ കോംപ്ലിക്കേറ്റഡ് ആയികിടക്കുകയാണ് മനുഷ്യരെന്നും നടി അനുമോൾ പറയുന്നു. ചെറുപ്പം മുതൽ തന്നെ ആൺ ശരീരവും പെൺ ശരീരവും തുല്യമായി ബഹുമാനിക്കപ്പെടേണ്ടതാണ് എന്ന ബോധ്യത്തോടെ വളർത്തി കൊണ്ടു വരണമെന്നും അനുമോൾ പ്രതികരിക്കുകയും ചെയ്തു. റിപ്പോർട്ടർ ടിവിയിൽ നടന്ന ഒരു അഭിമുഖത്തിലാണ് അനുമോൾ വിമർശനങ്ങൾക്കുള്ള മറുപടി നൽകിയത്. ‘എല്ലാത്തിനും രണ്ടഭിപ്രായമുണ്ട്. […]

1 min read

‘മമ്മുട്ടിയുടെ ന്യൂഡൽഹിക്ക് പ്രചോദനമായത് ഒരു യഥാർത്ഥ സംഭവമാണ് അധികമാർക്കും അറിയാത്ത ആ ചരിത്രസംഭവം ഇതാണ്’ ഡെന്നിസ് ജോസഫിന്റെ വാക്കുകൾ

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒഴിച്ചുകൂടാനാവാത്ത വലിയ സംഭാവനകൾ നൽകിയിട്ടുള്ള ചലച്ചിത്രകാരൻ ഡെന്നിസ് ജോസഫിന്റെ വിയോഗത്തിൽ മലയാള സിനിമാ ലോകം പ്രണാമം അർപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ തിരക്കഥകളിൽ വിരിഞ്ഞ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ആരുമറിയാത്ത പിന്നാമ്പുറ കഥകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. 1987-ൽ പുറത്തിറങ്ങിയ ന്യൂഡൽഹി എന്ന സൂപ്പർഹിറ്റ് ചിത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ചിത്രമായിരുന്നു.ആഖ്യാനരീതി കൊണ്ടും അവതരണ ശൈലികൊണ്ടും കഥയിലെ പുതുമ കൊണ്ടും ഏറെ പ്രത്യേകതകളോടെ വലിയ വിജയം വരിച്ച ആ ചിത്രത്തിന്റെ സൃഷ്ടിക്കു പിന്നിൽ […]

1 min read

വിജയ് ആദ്യമായി അന്യഭാഷാ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു..?? ആരാധകരെ ആവേശഭരിതരാക്കി പുതിയ റിപ്പോർട്ടുകൾ

തമിഴ് സൂപ്പർ സ്റ്റാർ വിജയ് അന്യഭാഷയിലേക്ക് നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് എന്നുള്ള റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രശസ്ത സംവിധായകൻ വംശി പെയ്ഡിപ്പല്ലിയുടെ ചിത്രത്തിലാണ് വിജയ് എത്തുന്നത്. പ്രഭാസും, ഇല്യാനയും അഭിനയിച്ച ‘മുന്ന’ എന്ന ക്രൈം ത്രില്ലറിലൂടെ തുടക്കമിട്ട സംവിധായകനാണ് വംശി പെയ്ഡിപ്പല്ലി.വംശി യുടെ രണ്ടാമത്തെ ചിത്രമായ ‘ബൃന്ദാവന’ത്തിൽ ജൂനിയർ എൻ. ടി. ആറും,കാജൽ അഗർവാളും, സാമാന്തയുമാണ് പ്രധാന വേഷമിട്ടിരുന്നത്. മൂന്നാമത്തെ ചിത്രമായ ‘യെവസുവി’ൽ അല്ലു അർജുനും, റാംചരൺ തേജയുമാണ് നായകൻമ്മാരായി അഭിനയിച്ചിരിക്കുന്നത്.35 കോടി മുതൽ മുടക്കിലോരുകിയ ചിത്രം 60കോടിക്ക് […]

1 min read

ആരായിരുന്നു ഡെന്നീസ് ജോസഫ്: 45 തിരക്കഥകൾ, 5 സംവിധാന ചിത്രങ്ങൾ ഇന്നത്തെ സൂപ്പർതാരങ്ങൾക്ക് വലിയ കരിയർ നൽകി… കൂടുതൽ അറിയാം

‘ഡെന്നീസ് ജോസഫ് വിടവാങ്ങി എന്ന് റിപ്പോർട്ട് ലഭിച്ചപ്പോൾ അത് പുറത്തുവിടാൻ ഒന്ന് ശങ്കിച്ചു, ഒന്നു കൂടി ഉറപ്പു വരുത്തിയിട്ട് പോരേ ന്യൂസ് കൊടുക്കൽ’എന്നായിരുന്നു മുഖ്യധാരാ ചാനലിലെ ഒരു വാർത്ത അവതാരകൻ പറഞ്ഞത്. കാരണം അത്രത്തോളം അപ്രതീക്ഷിതമായിരുന്നു മലയാള സിനിമയുടെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ച ആ ചലച്ചിത്രകാരന്റെ വിടവാങ്ങൽ.സ്വഭവനത്തിൽ കുഴഞ്ഞു വീഴുകയായിരുന്ന അദ്ദേഹത്തെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു വിയോഗം.മ ലയാള സിനിമയുടെ എക്കാലത്തെയും മികച്ച കൊമേഷ്യൽ ഹിറ്റ് […]

1 min read

കെ.ആർ ഗൗരിയമ്മ വിടവാങ്ങി !! മൺമറഞ്ഞത് കേരള രാഷ്ട്രീയത്തിലെ വിപ്ലവ സൂര്യൻ

കേരള രാഷ്ട്രീയത്തിലെ ധീരവനിത, വിപ്ലവ നായിക കെ.ആർ ഗൗരിയമ്മ വിടവാങ്ങി. 102 വയസ്സായിരുന്നു. ഇന്ന് കേരളം അഭിമാനത്തോടെ തലയുയർത്തി പിടിച്ചു ഉച്ചത്തിൽ പറയുന്ന പല നേട്ടങ്ങൾക്കും പിന്നിൽ കെ.ആർ ഗൗരിയമ്മ എന്ന രാഷ്ട്രീയ പ്രവർത്തകരുടെ ശക്തമായ ഇടപെടലുകൾ ഉണ്ടെന്ന ചരിത്രം പരിശോധിച്ചാൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.’കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിക്കട്ടെ’ എന്ന ചരിത്ര പ്രസിദ്ധമായ മുദ്രാവാക്യം കേരളത്തിൽ മുഴങ്ങിയത് ആ ഭരണാധികാരിയോട് ജനങ്ങൾക്ക് ഉള്ളവലിയ വിശ്വാസം ഒന്നുകൊണ്ടു മാത്രമായിരുന്നു. മർദ്ദനങ്ങളിൽ പതറാതെ ധീരമായി […]

1 min read

‘എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം’ സൂപ്പർ താരങ്ങളുടെ വാക്കുകൾ ഇങ്ങനെ…

മലയാള സിനിമയുടെ ചരിത്രത്തിന് തന്നെ വലിയ വഴിത്തിരിവുകൾ നൽകിയിട്ടുള്ള തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ്‌ ഇഹലോകവാസം വെടിഞ്ഞു എന്ന വാർത്ത വലിയൊരു ഞെട്ടലോടെയാണ് ഏവരും ഉൾക്കൊള്ളുന്നത്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ എഴുത്തുകാരനായ ഡെന്നീസ് ജോസഫിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിരിക്കുകയാണ് മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: “ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് […]

1 min read

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ഇഹലോകവാസം വെടിഞ്ഞു

മലയാള സിനിമയിലെ ഇതിഹാസ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ഇഹലോകവാസം വെടിഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അ.ന്ത്യം.മലയാള സിനിമയുടെ എക്കാലത്തെയും മികച്ച കൊമേഷ്യൽ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു അദ്ദേഹം.കോട്ടയം കുഞ്ഞച്ചൻ,ന്യൂഡൽഹി, രാജാവിന്റെ മകൻ,നായർ സാബ്, സംഘം,മഹാനഗരം, ഗാന്ധർവ്വം, എഫ്ഐആർ അങ്ങനെ എത്രയെത്ര ചിത്രങ്ങൾ ആണ് അദ്ദേഹത്തിന്റെ തൂലികയിൽനിന്ന് ഉയർന്നിട്ടുള്ളത്.മലയാള സിനിമയിലെ എക്കാലത്തെയും വലിയ നഷ്ടങ്ങളിൽ ഒന്ന് തന്നെയാണ് ഡെന്നിസ് ജോസഫിന്റെ വിയോഗം. സ്വഭവനത്തിൽ കുഴഞ്ഞു വീഴുകയായിരുന്ന അദ്ദേഹത്തെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

1 min read

ദൃശ്യം 2-ൽ ആരും ശ്രദ്ധിക്കാതെ പോയ 42 അബദ്ധങ്ങൾ; വീഡിയോ കാണാം

ജീത്തു ജോസഫ് സംവിധാനത്തിൽ ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമസിന്റെ ബാനറിൽ നിർമിച്ച ചിത്രമാണ് ‘ദൃശ്യം2’. തിയറ്ററുകൾ ഇളക്കി മറിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘ദൃശ്യം’ എന്ന ആദ്യ ഭാഗത്തോട് നൂറു ശതമാനം കൂറു പുലർത്തിയ രണ്ടാം ഭാഗം എന്നാണ് സിനിമയെ കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. 2013-ൽ ഇറങ്ങിയ ദൃശ്യം ഒന്നാം ഭാഗത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച താരങ്ങളിൽ പലരും ദൃശ്യം 2ലും വേഷമിട്ടിരുന്നു. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച […]

1 min read

“ഓക്സിജൻ ക്ഷാമമില്ല, രോഗികൾക്ക് കൃത്യമായി ശ്വാസമെടുക്കാൻ അറിയാത്തതാണ്, പഠിപ്പിച്ചുതരാം” വിവാദ പരാമർശവുമായി ബാബ രാംദേവ്

കോവിഡ് രോഗം പിടിപെട്ട് വിഷമത്തിൽ കഴിയുന്ന രോഗികളെ തെറ്റിദ്ധരിപ്പിക്കുകയും ഭീതി പരത്തുകയും പരിഹസിക്കുകയും ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് യോഗ ഗുരു ബാബാ രാംദേവിനെതിരെ പരാതി. രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആഹോരാത്രം ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെയും രാംദേവ് അവഹേളിച്ചു എന്ന് പരാതിയിൽ പറയുന്നു. കോവിഡ് രോഗികളെയും ആരോഗ്യ പ്രവർത്തകരെയും ബാബാ രാംദേവ് അവഹേളിച്ചു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്‌ജോത് സിങ് ദാഹിയയാണ് ജലന്ധർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മനുഷ്യത്വരഹിതമായും വിവേകശൂന്യമായയും ബാബാ രാംദേവ് പ്രവർത്തിച്ചുവെന്ന് […]