13 Jul, 2025

News Block

1 min read

ചിരിപ്പൂരവുമായി ‘അപൂർവ്വ പുത്രന്മാർ’ ..!! ട്രെയ്ലർ പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവേൻ എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ സിനിമ…
1 min read

എന്തുകൊണ്ട് ആഷിഖ് അബുവും പ്രിഥ്വിരാജും ‘വാരിയംകുന്നനി’ൽ നിന്നും പിന്മാറി?? ആഷിക് അബുവിന്റെ മറുപടി ഇങ്ങനെ

ഒരു സിനിമ റിലീസ് ചെയ്തതിനു ശേഷം നിരവധി വിവാദങ്ങൾ സംഭവിച്ചിട്ടുണ്ട് എങ്കിലും പ്രഖ്യാപന വേളയിൽ തന്നെ വലിയ രീതിയിലുള്ള സമാനതകളില്ലാത്ത വിവാദമുണ്ടായത് ആഷിക് അബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്നവെന്ന് പ്രഖ്യാപിച്ച ‘വാരിയംകുന്നൻ’ആണ്. നാളുകൾ നീണ്ടുനിന്ന സൈബർ പോരാട്ടവും വലിയ ചർച്ചയും സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും കൊടുമ്പിരിക്കൊണ്ടപ്പോൾ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായം ഉള്ളവർ ചേരിതിരിഞ്ഞ് പോരാടി. ആരാധകരും സിനിമാ പ്രേമികളും സാമൂഹിക പ്രവർത്തകരും രാഷ്ട്രീയക്കാരും വളരെ ആവേശത്തോടെ ഉറ്റു നോക്കിയ ‘വാരിയംകുന്നൻ’ എന്ന ചിത്രത്തിൽ നിന്നും […]

1 min read

മാമാങ്കത്തിന് ശേഷം കാവ്യാ ഫിലിംസ്, കൂടെ ഹിറ്റ് മേക്കർ ജോഷി, ചർച്ചയായി പുതിയ ജയസൂര്യ ചിത്രം

മലയാളസിനിമയിലെ ഏറ്റവും താരമൂല്യമുള്ള അവരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് നടൻ ജയസൂര്യയുടെ സ്ഥാനം. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ ചിത്രത്തിലെ ഗംഭീര പ്രഖ്യാപനമാണ് കഴിഞ്ഞദിവസം നടന്നത്. സാധാരണയായി പ്രഖ്യാപന വേളയിൽ തന്നെ ഇത്രയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു ജയസൂര്യ ചിത്രം ഉണ്ടായിട്ടുണ്ടോ എന്ന് പോലും സംശയമാണ്. കാരണം അത്രത്തോളം ചില പ്രത്യേകതകൾ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട ഉള്ള ജയസൂര്യ ചിത്രത്തിനുണ്ട്. മമ്മൂട്ടിയെ നായകനാക്കി മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയ നിർമ്മാതാവ് ആ ചിത്രത്തിന് ശേഷം എടുക്കുന്ന രണ്ടാമത്തെ ചിത്രത്തിലാണ് […]

1 min read

13 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കി ജിബൂട്ടിയുടെ ട്രെയ്ലർ; റിലീസിങ്ങിനൊരുങ്ങുന്നത് റൊമാൻ്റിക് അക്ഷൻ ത്രില്ലർ

അമിത് ചക്കാലക്കൽ നായകനായി നവാഗതനായ എസ്.ജെ സിനു സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ‘ജിബൂട്ടി’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. യൂട്യൂബിൽ ട്രെയിലർ റിലീസ് ചെയ്തിട്ട് മൂന്ന് ദിവസം പിന്നിടുമ്പോൾ ഏകദേശം 13 ലക്ഷത്തോളം ആളുകൾ ട്രെയിലർ കണ്ടുകഴിഞ്ഞു. മലയാളത്തിലെ സൂപ്പർതാരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ജയസൂര്യ തുടങ്ങിയവർ ചേർന്നാണ് സോഷ്യൽ മീഡിയ വഴി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി […]

1 min read

പ്രതീക്ഷ നൽകി ‘SIDDY’യുടെ രണ്ടാമത്തെ പോസ്റ്ററും പുറത്ത് !! അണിയറയിൽ ഒരുങ്ങുന്നത് ഒരു ക്രൈം ത്രില്ലർ ചിത്രം

അജി ജോൺ നായകനും ഐ.എം വിജയൻ പ്രധാന കഥാപാത്രമായും എത്തുന്ന പുതിയ മലയാള ചിത്രമായ ‘SIDDY’യുടെ ഔദ്യോഗികമായ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. ഐ.എം വിജയനും നടനും സംവിധായകനുമായ അജി ജോണും പോസ്റ്ററിൽ നിറഞ്ഞുനിൽക്കുന്നു. ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയായിരിക്കും എന്ന് അണിയറപ്രവർത്തകർ അവകാശപ്പെട്ടതിനോട് നീതി പുലർത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പോസ്റ്റർ ഉള്ളത്. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് ആണ് […]

1 min read

മലയാളത്തിലേക്ക് ഇതാ മറ്റൊരു സംവിധായിക കൂടി; അണിയറയിൽ ഒരുങ്ങുന്നത് ഒരു ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രം

മലയാള സിനിമയിലേക്ക് മറ്റൊരു സ്ത്രീ സംവിധായിക കൂടി എത്തുകയാണ്. ദീപ അജിജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘വിഷം’ എന്നാണ് പേരിട്ടിരിക്കുന്നത്. സൂപ്പർതാരം മഞ്ജുവാര്യരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദീപ തന്നെ ആദ്യ സംവിധാന സംരംഭമായ ‘വിഷം’ അനൗൺസ് ചെയ്തത്. ഒരു ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. അജി ജോൺ കേന്ദ്രകഥാപാത്രമാകുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരാടി, പ്രശാന്ത് അലക്‌സാണ്ടർ, കോട്ടയം രമേശ്‌, സുധി കോപ്പ, ഒമർ ജലീൽ, ഡെന്നി ടോം സേവ്യർ […]

1 min read

പുതിയ ചിത്രം ‘SIDDY’യുടെ പോസ്റ്റർ പുറത്ത് !! താരങ്ങളായ അജി ജോൺ-ഐ എം വിജയൻ വലിയ പ്രതീക്ഷ നൽകുന്നു # Siddy #AjiJohn #IMVijayan #PiousRaj #RameshNarayanan #MalayalamMovie # AkshayaUdayakumar, #HarithaHaridas, #ThanujaKarthik #DivyaGopinath #RajeshSharma #SiddyFirstlook #SiddyFL #SiddyMalayalamMovie

അജി ജോൺ നായകനായി ഐ.എം വിജയൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന പുതിയ ചിത്രമായ ‘SIDDY’യുടെ മോഷൻ പോ സ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുകയാണ്. പരസ്യമേഖലയിൽ സംവിധായകനായ പയസ് രാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ നിരവധി താരങ്ങളും സംവിധായകരും ചേർന്നാണ് മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്തത്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു, അയ്യപ്പനും […]

1 min read

അജി ജോൺ നായകനാവുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും നാളെ !! പിന്തുണയുമായി വമ്പൻ താരനിര

നടനും സംവിധായകനുമായ അജി ജോൺ നായകനാകുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. പ്രശസ്ത ഫുട്ബോൾ താരവും നടനും ആയ ഐ.എം വിജയനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. SIDDY എന്ന പേര് നിശ്ചയിച്ചിരിക്കുന്ന ചിത്രം ഒരു ക്രൈം […]

1 min read

‘മമ്മൂട്ടിയിൽ അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യർ അടിച്ചേൽപ്പിച്ചതാണ്’ ഹാരിഷ് പേരടി മനസ്സുതുറക്കുന്നു

സിനിമ ജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന മമ്മൂട്ടി. സമൂഹമാധ്യമങ്ങളിൽ മമ്മൂട്ടിക്ക് ആശംസകൾ നേർന്നു കൊണ്ട് നിരവധി സെലിബ്രിറ്റികൾ ആണ് ഇതിനോടകം രംഗത്ത് വന്നിട്ടുള്ളത്. നടൻ ഹരീഷ് പേരടി മമ്മൂട്ടിയെക്കുറിച്ച് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹത്തിന് ജനങ്ങൾക്കിടയിലുള്ള വലിയ സ്വാധീനത്തെ കുറിച്ചും പ്രതിപാദിക്കുന്ന ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:, “ഒരാൾ അയാളുടെ സൗന്ദര്യം, ആരോഗ്യം,അഭിപ്രായം,രാഷ്ട്രിയം എല്ലാം കാത്തു സൂക്ഷിക്കണമെങ്കിൽ അയാൾക്ക് ഇഷ്ട്ടപ്പെടാത്ത എന്തിനോടൊക്കെ സമരസപ്പെടേണ്ടി വരും.പൊരുത്തപ്പെടേണ്ടി വരും എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?.മമ്മുട്ടി […]

1 min read

‘മമ്മൂട്ടി ചന്തുവായി,പഴശ്ശിരാജയായി, ബഷീറായി, അംബേദ്കറായി നമ്മൾ കണ്ടത് മമ്മൂട്ടിയെയായിരുന്നില്ല…’ ഷാജി കൈലാസ് എഴുതുന്നു

മമ്മൂട്ടി തന്റെ സിനിമ ജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുമ്പോൾ ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലാണ്. ഇപ്പോഴിതാ സംവിധായകൻ ഷാജി കൈലാസ് മമ്മൂട്ടിയെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പ് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഇതിനോടകം വൈറലായി മാറിയ കുറുപ്പിനെ പൂർണരൂപം ഇങ്ങനെ; “കഴിഞ്ഞ 50 കൊല്ലം മലയാളി എന്തെല്ലാം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പരിവർത്തനങ്ങൾക്ക് സാക്ഷിയായി. എഴുപതുകളിൽ ക്ഷുഭിതയൗവനത്തിന്റെ പൊട്ടിത്തെറികൾ കണ്ടു, എൺപതുകളിൽ ഗൾഫ് കുടിയേറ്റം കൊണ്ടുണ്ടായ സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചു, തൊണ്ണൂറുകളിൽ നവഉദാരീകരണത്തിന്റെ ഭാഗമായി മലയാളി ഗ്ലോബൽ പൗരനായി, […]

1 min read

ഒടിടിയിലും താരരാജാവ് മോഹൻലാൽ തന്നെ !! ഇതിനോടകം നേടിയത് കോടികളുടെ ലാഭം, കണക്കുകൾ ഇങ്ങനെ

കോവിഡ് മഹാമാരി തീർത്ത വലിയ പ്രതിസന്ധി സിനിമാമേഖലയിലെ നട്ടെല്ല് തന്നെ ഒടിച്ച അവസ്ഥയാണ്. ലോകവ്യാപകമായി തന്നെ സിനിമ തിയേറ്ററുകളിൽ നിന്നും ഒഴിഞ്ഞപ്പോൾ സജീവമായത് ആമസോൺ, നെറ്റ്ഫ്ലിക്സ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ആണ്. മുമ്പ് തീയറ്ററിൽ ഇറങ്ങുന്ന ചിത്രങ്ങൾ പിന്നീട് ഒടിടി റിലീസായി എത്തുകയാണ് ചെയ്തതെങ്കിൽ. തിയേറ്റർ പൂർണമായും അടച്ചതോടെ മലയാള ചിത്രങ്ങൾ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നേരിട്ട് തന്നെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യപ്പെട്ടു. ആദ്യഘട്ടത്തിൽ തിയേറ്റർ ഉടമകളുടെ ഭാഗത്തു നിന്നും ചില പ്രമുഖ പ്രൊഡ്യൂസർമാരുടെ ഭാഗത്തുനിന്നും […]