
News Block
Fullwidth Featured
‘ഋതംഭര’എനിക്ക് അത്തരം ഒരു എഴുത്തിടം കൂടിയാണ്, “അച്ഛപ്പം കഥകൾ” മോഹൻലാലിനു കൈമാറി ഗായത്രി
സിനിമ സീരിയൽ നടി ഗായത്രി അരുണിന്റെ ആദ്യത്തെ കഥ സമാഹാരമായ ‘അച്ഛപ്പം കഥകൾ’ മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പുസ്തകം വെറുച്വൽ ആയി പ്രകാശനം നടത്തിയത്. ഗായത്രി അരുൺ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നാടിയാണ്.ദീപ്തി ഐപിഎസ് എന്ന മിനിസ്‌ക്രിൻ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തി തുടങ്ങിയത്. പിന്നീട് മമ്മുട്ടിയുടെ ‘വൺ’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് വന്നു. ഗായത്രിയുടെ എഴുത്തുകൾ ആരാധകർ വായിക്കാൻ തുടങ്ങിയത് അധികം മുന്നെയല്ല. അച്ഛപ്പം കഥകൾ എന്ന പേരിൽ ആയിരുന്നു കഥകൾ പങ്കുവെച്ചിരുന്നത്. […]
തല അജിത്തിന്റെ പുതിയ ചിത്രം വലിമൈ ടീസർ; സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വിമർശനങ്ങളും നിറയുന്നു
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ മാസ്മരം കൊള്ളിച്ച അഭിനേതാവാണ് തല എന്ന് വിളിപ്പേരുള്ള അജിത് കുമാർ. തമിഴ് ചിത്രങ്ങളിൽ മാത്രമല്ല ഹിന്ദി,തെലുങ്ക് എന്നീ ഭാഷകളിലും അജിത്ത് അഭിനയിച്ചിട്ടുണ്ട്. “കാതൽ കോട്ടൈ”എന്ന തമിഴ് ചിത്രത്തിലൂടെയാണ് അജിത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. നായകനായും വില്ലനായും ഇരട്ടവേഷത്തിലും നിരവധി ചലച്ചിത്രങ്ങളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അജിത്ത് ആരാധകർ ഏറെ പ്രധീക്ഷയോടെ കാത്തിരുന്ന ‘തല’യുടെ ചിത്രത്തിന്റെ റിലീസ് ഇന്നലെയാണ് പ്രഖ്യാപിക്കപ്പെട്ടത്. 2019 ൽ ‘നേർകൊണ്ട പാർവൈ’ക്കു ശേഷം അജിത്ത് നായകനായെത്തുന്ന ചിത്രമാണ് വലിമൈ. ആക്ഷൻ […]
എന്തിനാണ് മതം ചോദിക്കുന്നത്? നാണക്കേട്; വിമർശനവുമായി ഉണ്ടയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ
മലയാള സിനിമാമേഖലയിൽ അറിയപ്പെടുന്ന ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമാണ് ഖാലിദ് റഹ്മാൻ. ആസിഫ് അലി,രജിഷ വിജയൻ, ബിജുമേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അവതരിപ്പിച്ച് 2016 ൽ പുറത്തിറങ്ങിയ ‘അനുരാഗ കരിക്കിൻ വെള്ളം’എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നീട് മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി പോലീസ് സംഘത്തിന്റെ കഥ വിളിച്ചുപറഞ്ഞ ചിത്രമായ 2019 ൽ പുറത്തിറങ്ങിയ “ഉണ്ട” എന്നാ ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടി. ഈയിടെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അച്ഛനെ കാണിക്കാൻ എത്തിയ സംവിധായകൻ ചെക്കപ്പിനു മുമ്പ് പൂരിപ്പിച്ചു നൽകേണ്ട അപേക്ഷാഫോറത്തിൽ […]
മോഹൻലാലിന്റെ പുതിയ ഹിന്ദി ചിത്രം; വി.എ ശ്രീകുമാർ ഒരുക്കുന്നത് ചരിത്ര സംഭവം
മാപ്പിള ഖലാസികളുടെ കഥ പറഞ്ഞുള്ള ഒരു ബോളിവുഡ് ചിത്രമാണ് ‘മിഷൻ കൊങ്കൺ’ ചിത്രത്തിൽ നായകനാകുന്നത് മോഹൻലാൽ ആണ്. ഒടിയനു ശേഷം മോഹൻലാൽ അഭിനയിക്കുന്ന വി. എ ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന ചിത്രമാണ് മിഷൻ കൊങ്കൺ. ഈ ചിത്രത്തിന്റെ വാർത്ത പുറത്തു വിട്ടത് കേരളകൗമുദിയാണ്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ ചർച്ചകൾക്കായി വി. എ ശ്രീകുമാർ മേനോനും സംഘവും മോഹൻലാലിനെ കണ്ടു സംസാരിച്ചു. മാപ്പിള ഖലാസികളുടെ സഹസികതയെകുറിച്ചുള്ള കഥ പറയുന്ന ചിത്രമാണിത് . ചിത്രം മലയാളമടക്കമുള്ള ദക്ഷിണേന്ധ്യൻ […]
ഹോളിവുഡ് നടനാകാൻ ആഗ്രഹം ; വിരമിക്കലിന് ശേഷം അറിയാത്തതെല്ലാം പരീക്ഷിക്കുമെന്ന് ക്രിസ്ത്യാനോ റൊണാൾഡോ.
പോർച്ചുഗീസ് ഫുട്ബോൾ കളിക്കാരനായ ക്രിസ്ത്യാനോ റൊണാൾഡോ ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് കണക്കാക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്,ക്ലബ് വേൾഡ് കപ്പ്,ഇറ്റാലിയൻ സൂപ്പർ കപ്പ്, യൂറോപ്യൻ ഗോൾഡൻ ബൂട്ട്,ഫിഫ വേൾഡ് പ്രീമിയർ ഓഫ് ദി ഇയർ,എന്നീ നിരവധി വ്യക്തിഗത പുരസ്കാരങ്ങളും കിരീടങ്ങളും നേടിയിട്ടുണ്ട്. ലോകമെമ്പാടും ആരാധകരുള്ള ക്രിസ്റ്റിയനോ കളിക്കളത്തിൽ നേട്ടങ്ങൾ മാത്രമാണ് സൃഷ്ടിച്ചിട്ടുള്ളത്.നിലവിൽ 36 വയസ്സുള്ള ക്രിസ്ത്യാനോ വിരമിക്കലിന്റെ അടുത്ത് എത്തിയിരിക്കുകയാണ്. എന്നാൽ നിലവിലെ താരത്തിന്റെ പ്രകടനം പ്രായത്തെ വെറും സംഖ്യകൾ […]
സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ ഇൻട്രോ യൂട്യൂബിൽ തരംഗം; ഇതുവരെ കണ്ടത് മില്യൺ കണക്കിന് കാഴ്ചക്കാർ
മലയാളത്തിലെ താര രാജാവായ മെഗാസ്റ്റാർ മമ്മൂട്ടി 2020 ൽ അഭിനയിച്ച ആക്ഷൻ ത്രില്ലർ സിനിമയാണ് ഷൈലോക്ക്. അജയ് വാസുദേവാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ തീയേറ്ററുകൾ ഏറിയപങ്കും അടച്ചിട്ട 2020-ലെ മമ്മൂട്ടിയുടെ ഒരേയൊരു റിലീസ് ചിത്രമാണ് ഷൈലോക്ക്. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോസ് എന്ന് വിഷേശിപ്പിച്ചുകൊണ്ടാണ് വലിയ ഇൻട്രോയിലൂടെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടിയെ കാണിക്കുന്നത്. ബോസ് എന്ന ഒറ്റവാക്കിൽ മാത്രം തിളങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ […]
ഇതിഹാസ കഥാപാത്രം ശകുനി ആകാൻ മോഹൻലാൽ, സംവിധാനം മേജർ രവി?? പ്രശസ്ത നോവലിസ്റ്റ് വെളിപ്പെടുത്തുന്നു
നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുനിൽ പരമേശ്വരൻ പുതിയ ഫേസ്ബുക്ക് പോസ്റ്റിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ നടക്കുന്നത്. പൗരാണികമായ ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിക്കാൻ മോഹൻലാൽ തയ്യാറാകും എന്ന് വലിയ സൂചനയാണ് അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകർക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. സുനിൽ പരമേശ്വരൻ രചിച്ച പൗരാണിക നോവൽ പന്ത്രണ്ടാം പകിട ഞാൻ ശകുനി വായിച്ചതിനുശേഷം സംവിധായകൻ മേജർ രവി തന്നെ ഫോണിൽ വിളിക്കുകയും നോവൽ ഒരു സിനിമയാക്കാൻ ആഗ്രഹിക്കുന്നു എന്ന് പറയുകയും ചെയ്തു എന്ന് അദ്ദേഹം […]
ദിലീപിൻറെ 50ശതമാനം അഭിനയം മാത്രമാണ് ഇത്രയും കാലമായിട്ടും പുറത്തു വന്നിട്ടുള്ളൂ; മുരളി ഗോപി
മലയാളസിനിമ രംഗത്തെ ജനപ്രിയ നായകൻ എന്നറിയപ്പെടുന്ന ദിലീപ് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2018 ൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കമ്മാര സംഭവം. ശ്രീ ഗോകുലം മൂവീസ് നിർമ്മിതിയിൽ ഈ ചലച്ചിത്രത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. മലയാള സിനിമ നടനും, തിരക്കഥാകൃത്തും, പത്രപ്രവർത്തകനുമായ മുരളിഗോപി മലയാള സിനിമ രംഗത്ത് മാത്രമല്ല ഇന്ത്യൻ സിനിമാ രംഗത്തും വേറിട്ടുനിൽക്കുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഈ അടുത്ത […]
മോഹൻലാലിന്റെ പേരിൽ ഇ-മെയിൽ ഐഡി തുടങ്ങി ഒരു പണി കൊടുക്കും എന്ന് മമ്മുട്ടി പറഞ്ഞിട്ടുണ്ട്, സംവിധായകൻ രഞ്ജിത്ത് പറയുന്നു..
രഞ്ജിത്ത് തിരക്കഥയെഴുതിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടിയെടുത്ത നിരവധി കഥാപാത്രങ്ങൾ ചെയ്തവരാണ് മോഹൻലാൽ, മമ്മുട്ടി. മോഹൻലാലും,മമ്മുട്ടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംവിധായകൻ രഞ്ജിത്ത് റിപ്പോർട്ടർ ചാനൽ അഭിമുഖത്തിൽ പറയുന്നതിങ്ങനെ. സിനിമക്ക് പുറത്തുള്ള അവരുടെ സൗഹൃദ ബന്ധത്തെയും സഹോദര ബന്ധത്തെയും കുറിച്ചായിരുന്നു. ” സിനിമയിൽ ഇവർക്കിടയിൽ മത്സരമുണ്ട്. വർഷങ്ങളായി അവർ തുടർന്നു വരുന്ന ഒരു സുഹൃത്ത് ബന്ധമുണ്ട് മമ്മൂട്ടിയുടെ സിനിമ മോഹൻലാൽ നന്നാവരുത് എന്ന് പറയില്ലല്ലോ. അങ്ങനെ ഒരു ബന്ധം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സംവിധായകൻ മമ്മുട്ടിയെ കുറിച്ച് […]
‘ജോജി’ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം; ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി മലയാള ചിത്രം
വിഖ്യാതമായ വില്യം ഷേക്സ്പിയറിന്റെ ‘മാക്ബത്ത്’ എന്ന നാടകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തിരക്കഥാകൃത്ത് ശ്യാം പുഷ്കൻ രചന നിർവഹിച്ച് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാളം ചിത്രം ‘ജോജി’ ഈ വർഷം ഏപ്രിൽ ഏഴിനാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. വളരെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം വലിയതോതിലുള്ള നിരൂപകപ്രശംസയും ചെറിയതോതിലുള്ള വിമർശനങ്ങളും ഏറ്റുവാങ്ങി. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയ ചിത്രം മികച്ച സാമ്പത്തിക ലാഭവും വിവരിച്ചു. ഫഹദ് ഫാസിൽ എന്ന നടന്റെ […]