
News Block
Fullwidth Featured
‘2019-ൽ മകളുടെ ഫീസടക്കാൻ പോലും എന്റെ അക്കൗണ്ടിൽ പണം ഇല്ലായിരുന്നു, അന്നു മുതൽ ഒരു തീരുമാനമെടുത്തു’ സുരേഷ് ഗോപി വെളിപ്പെടുത്തുന്നു
താരങ്ങൾ സൂപ്പർ താരങ്ങൾ എന്നീ വിശേഷണങ്ങൾ മുഖ്യധാരാ നടീ-നടന്മാർക്ക് പ്രേക്ഷകരും മാധ്യമപ്രവർത്തകരും ചാർത്തി കൊടുക്കുന്നത് അവർ അനുഭവിക്കുന്ന വലിയ പ്രിവിലേജും സാമ്പത്തിക ഭദ്രതയും എല്ലാം കണ്ടാണ്. എന്നാൽ മകളുടെ ഫീസ് പോലും അടയ്ക്കാൻ അക്കൗണ്ടിൽ പൈസ ഇല്ലാത്തതായ മലയാളത്തിലെ സ്വന്തം സുരേഷ് ഗോപി എന്ന സൂപ്പർ താരം ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ് ചെയ്തത്. മലയാള സിനിമയിലെ മൂന്നാമൻ എന്ന് എല്ലാ സിനിമാ പ്രേമികളും വിളിക്കുമ്പോഴും സൂപ്പർതാരമായി സിനിമാലോകത്ത് ഇന്നും സജീവമായി തന്നെ നിലനിൽക്കുമ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് […]
‘ലോകത്ത് നെടുമുടി വേണുവിനല്ലാതെ മറ്റൊരാൾക്കും അങ്ങനെ ചെയ്യാൻ കഴിയില്ല’ മണിരത്നം പ്രിയദർശനോട് പറഞ്ഞത്
മഹാനടൻ നെടുമുടി വേണു വിയോഗത്തിൽ വിവിധ ഭാഷകളിലെ നിരവധി ചലച്ചിത്ര പ്രവർത്തകരാണ് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. മറ്റു ഭാഷകളിലെ സൂപ്പർ താരങ്ങൾ ഉൾപ്പെടെ നെടുമുടി വേണുമായുള്ള തങ്ങളുടെ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു. അദ്ദേഹത്തെക്കുറിച്ച് സംവിധായകൻ പ്രിയദർശൻ പങ്കുവെച്ച് ഒരു ഓർമ്മയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നെടുമുടി വേണു ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് പ്രിയദർശൻ ചിത്രങ്ങളിലാണ്. തന്റെ ഒട്ടു മിക്ക എല്ലാ ചിത്രങ്ങളിലും വളരെ മികച്ച പ്രകടനം നാളിതുവരെയായി കാഴ്ചവച്ച നെടുമുടി വേണുവിനെക്കുറിച്ച് വിഖ്യാത ചലച്ചിത്രകാരനായ മണിരത്നം ഒരിക്കൽ […]
ബ്രഹ്മാണ്ട ചിത്രം ഉൾപ്പെടെ നെടുമുടി വേണു അഭിനയിച്ച 5 സിനിമകൾ; റിലീസ് ആകാത്ത ചിത്രങ്ങൾ
മലയാള സിനിമാ ലോകത്തിന് തീരാനഷ്ടമാണ് നടൻ നെടുമുടി വേണുവിന്റെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നത്. അഭ്രപാളികളിൽ അദ്ദേഹം അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളിലൂടെ എക്കാലവും മലയാളികളുടെ മനസ്സിൽ യശസ്സോടെ ആ മഹാനടൻ നിലനിൽക്കും. പൂർണമായും സിനിമാവ്യവസായത്തിന്റെ സാധ്യതകൾ സ്തംഭനാവസ്ഥയിൽ തുടർന്നു എങ്കിലും നെടുമുടി വേണുവിനെ ഇനിയും ബിഗ് സ്ക്രീനിൽ മലയാളികൾക്ക് കാണാൻ കഴിയും. രോഗാവസ്ഥ മൂർച്ഛിരുന്ന അവസ്ഥയിലും അഭിനയജീവിതം വളരെ ഊർജസ്വലമായി അദ്ദേഹം മുന്നോട്ട് കൊണ്ടു പോയിരുന്നു. അവസാനമായി നെടുമുടി വേണു അഭിനയിച്ച പ്രധാനപ്പെട്ട അഞ്ച് ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്നത്. വ്യത്യസ്തമായ […]
‘മോഹൻലാലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ് നെടുമുടി വേണു’ പ്രിയദർശൻ പറയുന്നു
മഹാനടൻ നെടുമുടി വേണുവിന്റെ വിയോഗത്തിൽ മലയാള സിനിമാ ലോകം ഒന്നടങ്കം അനുസ്മരണം അറിയിക്കുമ്പോൾ സൂപ്പർതാരം മോഹൻലാലുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യുന്നത്. സഹപ്രവർത്തകർ എന്നതിനപ്പുറത്തേക്ക് ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന ഇരുവരുടെയും സ്നേഹ ബന്ധത്തെക്കുറിച്ച് സംവിധായകൻ പ്രിയദർശൻ പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. മോഹൻലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആണ് നെടുമുടി വേണു എന്നാണ് പ്രിയദർശൻ പറഞ്ഞിരിക്കുന്നത്. മോഹൻലാലുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ച് പ്രിയദർശൻ പറഞ്ഞത് ഇങ്ങനെ; “എനിക്കറിയാവുന്നതിൽ വച്ച് നെടുമുടി വേണു മോഹൻലാലിന്റെ ആരൊക്കെയോ ആണ്, […]
‘എന്റെ ജ്യേഷ്ഠനാണ് വഴികാട്ടിയായ സുഹൃത്താണ് ശാസിച്ച അമ്മാവനാണ് ഒരുപാടു സ്നേഹിച്ച അച്ഛനാണ്’ മനസ്സ് തുറന്ന് മമ്മൂട്ടി
മലയാളത്തിന്റെ ഇതിഹാസ നടൻ നെടുമുടി വേണുവിന്റെ വിയോഗത്തിൽ എല്ലാ ചലച്ചിത്രപ്രവർത്തകരും അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തുകയാണ്. വ്യക്തിപരമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മമ്മൂട്ടി അദ്ദേഹത്തോടുള്ള ആത്മബന്ധത്തെ കുറിച്ച് വിശദീകരിക്കുന്ന ഒരു കുറിപ്പ് പങ്കുവെക്കുകയുണ്ടായി. ദീർഘമായ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; “കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്. എൺപത്തൊന്നിലാണത്. അത് ദീർഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു, മദ്രാസിൽ ഒരുമിച്ചുള്ള താമസം. രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം. പിന്നെ വുഡ്ലാന്റ് സ് ഹോട്ടലിലേക്ക് .അതിനു ശേഷം വുഡ്ലാൻസിന്റെ കോട്ടജിലേക്ക് […]
മോഹൻലാലിന്റെ മകനും ഷാരൂഖ് ഖാന്റെ മകനും; വൈറലായ ആരാധകന്റെ താരതമ്യ പോസ്റ്റ്
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതും ജാമ്യമില്ലാതെ കസ്റ്റഡിയിൽ തുടരുന്നതും ദേശീയതലത്തിൽ അന്തർദേശീയ തലത്തിലും വലിയ രീതിയിൽ ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയമാണ്. ഇതിനോടകം വലിയ രീതിയിൽ വിവാദമാവുകയും ഇങ്ങ് കേരളത്തിൽ പോലും വലിയ രീതിയിൽ വളരെ പ്രാധാന്യത്തോടെ ഉൾക്കൊള്ളുകയും ചെയ്ത ഈ വിഷയത്തിൽ മേൽ സോഷ്യൽ മീഡിയയിൽ വ്യത്യസ്ത രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് പുറത്തുവരുന്നത്. പുതിയ മലയാള സിനിമയിൽ താരപുത്രന്മാരുടെ സാന്നിധ്യം വളരെ ശക്തമാണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി […]
നടൻ നെടുമുടി വേണു അന്തരിച്ചു !! മലയാള സിനിമയ്ക്ക് തീരാനഷ്ടം
നടൻ നെടുമുടി (73) വേണു അന്തരിച്ചു. മലയാള സിനിമാ ലോകത്തെ ഏറ്റവും സീനിയർ ആയ ഏറ്റവുംമഹാനായ ഒരു നടനാണ് വിട വാങ്ങിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തോളം പ്രായമുള്ള അഭിനയ ജീവിതത്തിനാണ് ഇതോടെ അരങ്ങൊഴിയുന്നത്. വളരെ വ്യത്യസ്ത കഥാപാത്രങ്ങളെ മലയാളികളുടെ മനസ്സിൽ ഉറപ്പിച്ച അഭിനയ പ്രതിഭ വിട വാങ്ങുമ്പോൾ മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്കു തന്നെ ഒരു തീരാ നഷ്ടമാണ്. മാധ്യമ പ്രവർത്തനത്തിൽ നിന്നും തുടങ്ങിയ ജീവിതം തുടർന്ന് കാവാലം നാരായണപ്പണിക്കർ ഒരുക്കിയ നാടകങ്ങളിൽ സഹകരിക്കുകയും പിന്നീട് […]
തമിഴ് സൂപ്പർ താരം സൂര്യയുടെ പുതിയ ചിത്രത്തിന് എ സർട്ടിഫിക്കറ്റ്
ടി എസ് ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ജയ് ഭീം എന്ന പുതിയ ചിത്രത്തിൽ നായകനായി സൂര്യ എത്തുന്നു. സൂര്യയുടെ പിറന്നാൾ ദിനത്തിലാണ് ജയ് ഭീം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്. ദളിത് മുന്നേറ്റം പ്രമേയമാക്കി കൊണ്ടുള്ള ചിത്രമാണെന്നുള്ള സുചനകളാണ് ലഭിച്ചിരുന്നത്. ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന നായകയായിട്ടാണ് സൂര്യ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ സെൻസറിംഗ് നടപടികൾ പൂർത്തിയായി. 2 മണിക്കൂർ 44 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് ‘എ സർട്ടിഫിക്കറ്റ്’ആണ് ലഭിച്ചിരിക്കുന്നത്. കട്ടുകൾ […]
‘ദിലീപ് സംവിധായകൻ ആകാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല, അദ്ദേഹം ബ്രില്ല്യന്റ് ഫിലിം മേക്കർ’ പ്രമുഖ സംവിധായകൻ പറയുന്നു
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ ചിത്രമായിരുന്നു പാസഞ്ചർ. മാധ്യമ പ്രവർത്തകന്റെ സാഹസികവും വെല്ലുവിളി നിറഞ്ഞതുമായ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകനിപ്പോൾ. 12 വർഷങ്ങൾക്ക് മുമ്പ് ഇറക്കിയ ചിത്രത്തിന്റെ പിന്നണിയിൽ ദിലീപേട്ടൻ തനിക്ക് നൽകിയ സഹായത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്. ബിഹൈൻഡ് വുഡ്സിൽ നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ശങ്കർ ഈ കാര്യം വ്യക്തമാക്കിയത്. ദിലീപേട്ടൻ ഒരു ബ്രില്യൻ ഫിലിം മേക്കറാണ്. എന്തുകൊണ്ട് അദ്ദേഹം സിനിമ സംവിധാനം […]
ആദ്യമായി മമ്മൂട്ടിയും പാർവതിയും ഒരു സിനിമ പോസ്റ്ററിൽ, ‘പുഴു’വിന്റെ പോസ്റ്റർ വൈറലാകുന്നു മമ്മൂട്ടിയുടെ പുതിയ ഡിപിയും
മലയാള സിനിമാ ലോകത്തെ മറ്റെല്ലാ സൂപ്പർതാരങ്ങളെയും അപേക്ഷിച്ച് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ വലിയ രീതിയിൽ വൈറൽ ആവാറുണ്ട്. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തെ ആരാധകരും എല്ലാ സിനിമാ പ്രേമികളും ഒരേപോലെ പാടി പുകഴ്ത്തുന്നത് ഒരു സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. എങ്കിലും ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന തരത്തിലുള്ള മമ്മൂട്ടിയുടെ പുതിയ ലുക്ക് ആണ് ഇത്തരത്തിൽ വൈറലാകുന്ന ഓരോ ചിത്രത്തിലും ഉള്ളത്. ഇപ്പോഴിതാ ഇന്ന് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയിരിക്കുന്നത് രണ്ട് ചിത്രങ്ങളാണ്. ഒന്ന് അദ്ദേഹം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത പ്രൊഫൈൽ പിക്ചറും മറ്റൊന്ന് […]