News Block
ZEE5 ഒടിടിയിൽ ALL – TIME RECORD VIEWERSHIP നേടി അജിത് ചിത്രം ‘വലിമൈ’ സ്ട്രീമിങ് ആരംഭിച്ചു
ZEE5 സ്ട്രീമിൽ റിലീസ് ചെയ്‌ത അജിത് കുമാറിൻ്റെ ചിത്രം ‘വലിമൈയ്ക്ക് ‘ ഗംഭീര തുടക്കം. ചിത്രം ZEE5 – ൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ വമ്പൻ റെക്കോർഡ് സൃഷ്ടിച്ചു. 100M സ്ട്രീമിംഗ് മിനിറ്റുകൾ. നിരവധി വ്യത്യസ്ത ഭാഷ ഫീച്ചർ ചിത്രങ്ങളും,ഒറിജിനലുകളും സ്ട്രീം ചെയ്യുന്ന പകരം വെക്കാനില്ലാത്ത ഒടിടി പ്ലാറ്റ്ഫോമായ ZEE5, തങ്ങളുടെ പ്രേക്ഷകരുടെ ഇഷ്ടപ്രകാരമാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി അജിത് കുമാറിൻ്റെ ആക്ക്ഷൻ ചിത്രം ‘വലിമൈ’ […]
‘താരരാജാവ് മോഹൻലാലിന് ഒന്ന് കാലിടറിയാൽ അടിക്കാൻ ഓങ്ങി നിൽക്കുന്നത് കാട്ടുകള്ളൻമാരുടെ വലിയ നിരയാണ്’; കുറിപ്പ് വൈറൽ
മലയാളത്തിൻ്റെ നടന വിസ്മയം മോഹൻലാലിനെ കുറിച്ച് ഒരു ആരാധകൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വർഷങ്ങളായി മലയാളികളുടെ ഹൃദയത്തിൽ തനതായ സ്ഥാനം നേടിയെടുത്ത താരമാണ് മോഹൻലാൽ. സ്വാഭാവികമായ അഭിനയം തന്നെയാണ് താരത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. കണ്ണുകൾ കൊണ്ട് മാത്രം അതി മനോഹരമായി അഭിനയിക്കാൻ താരത്തിന് കഴിയും. അടുത്തിടെ മോഹൻലാലിനെ പല സിനിമകൾക്കും വിമർശനങ്ങൾ നേരിടേണ്ടി വന്നു. അതിനെക്കുറിച്ചും, മോഹൻലാലിൻ്റെ ഉയർച്ചയെ കുറിച്ചുമാണ് പോസ്റ്റിൽ പറയുന്നത്. ഒന്നു കാലിടറിയാൽ അടിക്കാൻ ഓങ്ങി നിൽക്കുന്ന കാട്ടുകള്ളന്മാരുടെ […]
“അന്ന് കണ്ട ആളല്ലേ താൻ” ; 15 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണയോട് ചോദിച്ചു; ഞെട്ടിപ്പോയ നിമിഷത്തെ കുറിച്ച് നടി വീണ
അമൽനീരദ് – മമ്മൂട്ടി സൗഹൃദത്തിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഭീഷ്മ പർവ്വം. ചിത്രത്തിൽ ജെസ്സി എന്ന കഥാപാത്രത്തെ മനോഹരമാക്കിയ താരമാണ് വീണ നന്ദകുമാര്‍. ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രത്തിൻ്റെ ഭാര്യയായിട്ടാണ് ജെസി എന്ന കഥാപാത്രമായി വീണ പ്രേക്ഷകർക്ക് ഇടയിലേയ്ക്ക് എത്തുന്നത്. സ്‌ക്രീനിൽ മാത്രമായിരുനില്ല പ്രേക്ഷകർക്ക് ഇടയിലും വലിയ രീതിയിൽ ആ കഥാപാത്രം ഇടം നേടി. സിനിമയിലെ വളരെ കുറഞ്ഞ രംഗങ്ങളിൽ മാത്രമാണ് വീണ ഉള്ളതെങ്കിലും മികച്ച വേറിട്ട അഭിനയ രീതികളിലൂടെ കഥാപാത്രത്തിൻ്റെ […]
‘തൈപ്പറമ്പില്‍ അശോകനെ മലര്‍ത്തിയടിച്ച ‘പപ്പയുടെ സ്വന്തം അപ്പൂസ്’; ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത ഒരു സിനിമാകഥ
മലയാളികളുടെ ഒരിക്കലും മറക്കാനാകാത്ത ചിത്രമാണ് യോദ്ധ. ഈ സിനിമയിലെ അരിശുമൂട്ടില്‍ അപ്പുക്കുട്ടന്റെയും തൈപ്പറമ്പില്‍ അശോകന്റെയും ഡയലോഗുകള്‍ പറയാത്ത മലയാളികള്‍ ഉണ്ടാകില്ല. ഒടുവില്‍ ഉണ്ണികൃഷ്ണനാണ് മറ്റൊരു താരം. മലയാളിയെ ഒരുപാട് ചിരിപ്പിച്ച ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ചിത്രം പക്ഷേ, റിലീസ് ചെയ്തപ്പോള്‍ അത്ര വലിയ കൊമേഷ്യല്‍ ഹിറ്റ് ആയിരുന്നില്ല. ശശിധരന്‍ ആറാട്ടുവഴി തിരിക്കഥയെഴുതി സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് യോദ്ധ. ദി ഗോള്‍ഡന്‍ ചൈല്‍ഡ് എന്ന ചിത്ത്രതിനെ ആസ്പദമാക്കിയായിരുന്നു ഇത്. എ ആര്‍ റഹ്‌മാന്‍ സംഗീതം […]
‘ഒറ്റ ദിവസംകൊണ്ട് 233 കോടി’!!; ചരിത്രം കുറിച്ച് ആർ.ആർ.ആർ
കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയിലെ തീയേറ്ററുകളിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ആർ ആർ ആർ. ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് എസ് രാജമൗലിയാണ് ആർ ആർ ആർ സംവിധാനം ചെയ്തിരിക്കുന്നത്. രാം ചരൺ തേജയും ജൂനിയർ എൻടിആറും സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആലിയ ഭട്ടും, അജയ് ദേവ് ഗണ്ണും സിനിമയിൽ അതിഥി കഥാപാത്രങ്ങളിലൂടെ എത്തുന്നുണ്ട്. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്ത പാൻ ഇന്ത്യൻ സിനിമയ്ക്ക് ആരാധകരുടെ ഇടയിൽ നിന്നും […]
ചുവന്ന സ്പ്ലന്‍ഡറില്‍ എത്തിയ ചുള്ളന്‍ ചെക്കന്‍… ചാക്കോച്ചന്റെ അഭിനയ ജീവിതത്തിന് 25 വയസ്സ്
മലയാളത്തിന്റെ നിത്യയൗവനം എന്ന് വിശേഷിപ്പിക്കാവുന്ന കുഞ്ചാക്കോ ബോബന്റെ ചലച്ചിത്ര ജീവിതത്തിന് ഇന്ന് 25 വര്‍ഷം തികയുകയാണ്. 1981ല്‍ ബാലതാരമായി അദ്ദേഹം സില്‍വര്‍ സ്‌ക്രീനില്‍ എത്തിയിട്ടുണ്ടെങ്കിലും ഫാസില്‍ സംവിധാനം ചെയ്ത് ശാലിനി നായികയായി എത്തിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍ ആദ്യമായി നായക വേഷം അവതരിപ്പിച്ചുകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുന്നത്. സുധി എന്ന കഥാപാത്രം ഇന്നും യുവാക്കളുടെ ഹരമാണ്. ധന്യ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ബാലതാരമായി ആദ്യം ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. അനിയത്തിപ്രാവിന് ശേഷം നിരവധി […]
‘എന്തുകൊണ്ട് മലയാളം നടന്മാർ മാത്രം ഇങ്ങനെ?’ : SS രാജമൗലി അത്ഭുതത്തോടെ പറയുന്നു
ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രത്തിനു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ആർ ആർ ആർ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയ്ക്ക് പോസിറ്റീവ് റിവ്യൂകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രാംചരൻ തേജ, ജൂനിയർ എൻടിആർ, ആലിയ ഭട്ട്, അജയ് ദേവഗൺ തുടങ്ങി വൻ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി പേർളി മാണിയുടെ യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രാജമൗലി പറഞ്ഞ ചില വാക്കുകളാണ് വൈറലായി […]
‘മമ്മൂട്ടിയായാലും അഭിനയിച്ചത് കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് തന്നെ പറയും’; സൗബിനെ കുറിച്ച് മമ്മൂട്ടിയുടെ കൗണ്ടർ ഇങ്ങനെ
അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം എന്ന സൂപ്പർഹിറ്റ് സിനിമയിൽ മമ്മൂട്ടിയെ പോലെ തന്നെ ആരാധകർ ഏറ്റവും കൂടുതൽ ഏറ്റെടുത്ത അഭിനയമായിരുന്നു സൗബിൻ്റേത്. സിനിമയുടെ അവസാനം സൗബിനിലൂടെയാണ് കഥ മുന്നോട്ട് പോയത്. പറവ എന്ന സിനിമയിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച സൗബിൻ ഇപ്പോൾ മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളാണ്. സ്വാഭാവികമായ അഭിനയത്തിലൂടെയും തനതായ ശൈലിയിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. അസിസ്റ്റൻറ് ഡയറക്ടറായി സിനിമ മേഖലയിലേക്ക് കടന്നു വന്ന താരമിപ്പോൾ നടനായും സംവിധായകനായും നിരവധി […]
‘സഹോദരിയ്ക്ക് എൻ്റെ ഭാഷാപ്രയോഗത്തിൽ വിഷമം നേരിട്ടതില്‍ ക്ഷമ’ ; മാധ്യമ പ്രവര്‍ത്തകയോട് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞു നടൻ വിനായകൻ
വിനായകൻ പ്രധാന വേഷത്തിലെത്തിയ ‘ഒരുത്തീ’ സിനിമയുടെ പ്രെമോഷൻ്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ താൻ പറഞ്ഞ കാര്യങ്ങളിൽ മാപ്പ് ചോദിച്ച് നടൻ വിനായകൻ രംഗത്ത്. താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിയ്ക്ക് ഭാഷാപ്രയോഗത്തിന്മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു എനാണ് വിനായകൻ തൻ്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ ‘നമസ്‌കാരം, ഒരുത്തീ സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു […]
‘പ്രായമായാല്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് പറഞ്ഞു പേടിപ്പിച്ചു’; സഹായിച്ചില്ലെങ്കിലും ഉപദേശം കൊണ്ട് ഉപദ്രവിക്കരുതെന്ന് കുഞ്ചാക്കോ ബോബന്‍
മലയാള സിനിമയുടെ എക്കാലത്തെയും പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിന്റെ 25-ാം വാര്‍ഷികമാണ് ഇക്കഴിഞ്ഞത്. ചടുലമായ യുവത്വത്തെ രസകരമായി അവതരിപ്പിച്ച ചിത്രമാണ് അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്‍-ശാലിനി താര ജോഡി മലയാളത്തില്‍ അക്കാലത്ത് വലിയ ഓളമാണ് സൃഷ്ടിച്ചത്. നീണ്ട കാലഘട്ടത്തിലെ സിനിമാ ജീവിതവും സ്വന്തം ജീവിതത്തിലെ പുതിയ വിശേഷങ്ങളും പങ്കുവെയ്ക്കുകയാണ് ആരാധകരുടെ സ്വന്തം ചാക്കോച്ചന്‍. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും ഭാര്യ പ്രിയക്കും കുഞ്ഞുണ്ടാകുന്നത്. ‘അവന്‍ നിറയെ പുഞ്ചിരി വിരിയിക്കും’ എന്ന് അര്‍ത്ഥം വരുന്ന ഇസ്ഹാക്ക് എന്ന […]