31 Jul, 2025

News Block

1 min read

ഇനി രജനികാന്തിന്റെ കൂലിയുടെ ദിവസങ്ങള്‍, കാത്തിരുന്ന ആ അപ്‍ഡേറ്റ് എത്തി

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രവുമാണ് കൂലി. കൂലിയുടെ വമ്പൻ അപ്‍ഡേറ്റ്…
1 min read

“ലൂസിഫർ മികച്ച മലയാള സിനിമ, മോഹൻലാലിനോട് കൂടുതലിഷ്ടം”; തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരൺ

ഇന്ത്യയിലാകെ ആരാധകരുള്ള നടന്‍ ആണ് മോഹന്‍ലാല്‍, അഥവാ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍. ബോളിവുഡ് അടക്കമുള്ള ഇന്ത്യയിലെ പല സിനിമാ ഇന്‍ഡസ്ട്രിയിലെയും താരങ്ങളടക്കം മോഹന്‍ലാല്‍ ഫാന്‍സാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ലൂസിഫര്‍ തനിയ്ക്ക് വളരെ ഇഷ്ടമാണെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് നടന്‍ രാംചരണ്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ആര്‍ആര്‍ആറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഇന്റര്‍വ്യൂവിന് ഇടയ്ക്കാണ് രാംചരണ്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. തന്റെ അച്ഛന്‍ ലൂസിഫര്‍ റീ മേക്ക് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് രാംചരണിന്റെ […]

1 min read

‘KGF v/s BEAST’!!; ഒരേസമയം MOST AWAITED പടങ്ങൾ കൊമ്പുകോർക്കുന്നു

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് സിനിമകളാണ് യാഷ് നായകനായെത്തുന്ന കെജിഎഫ് ചാപ്റ്റര്‍ 2, ദളപതി വിജയ് നായകനായെത്തുന്ന ബീസ്റ്റും. ഈ രണ്ട് ചിത്രങ്ങളുടേയും റിലീസ് സംബന്ധിച്ച് ആരാധകര്‍ ഏറെ സംശയത്തിലായിരുന്നു. എന്നാലിപ്പോഴിതാ ഏവരേയും ഞെട്ടിച്ചുകൊണ്ട് രണ്ട് ചിത്രങ്ങളുടെയും റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് ചിത്രങ്ങളും ഒരേ സമയം തിയേറ്ററിലെത്തുന്നുവെന്ന വാര്‍ത്തയാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. വേള്‍ഡ് വൈഡായി എത്തുന്ന കെജിഎഫ് 2വിനെ ഏറ്റുമുട്ടാന്‍ ബീസ്റ്റും എത്തുകയാണ്. വിജയിയുടെ ബീസ്റ്റ് കെജിഎഫിനൊപ്പം എത്തുന്നതോടെ ഫാന്‍ പവര്‍ […]

1 min read

ത്രില്ലര്‍ സിനിമകളുടെ തമ്പുരാൻ ജീത്തു ജോസഫിനെ ത്രില്ലടിപ്പിച്ച് 21 ഗ്രാംസ് മികച്ച വിജയത്തിലേയ്ക്ക്

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടപ്പെട്ട സംവിധായകനാണ് ജീത്തു ജോസഫ്.  തൻ്റെ സിനിമകളിൽ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തത കൊണ്ടു വരുന്നതിൽ അദ്ദേഹം ശ്രദ്ധ ചെലുത്താറുണ്ട്. ജയരാജ് സംവിധാനം ചെയ്ത ബീഭത്സം എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. അതിനുശേഷം ജീത്തു ജോസഫ് തിരക്കഥ രചിച്ച് സ്വതന്ത്രമായി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ സിനിമ ഡിക്ടറ്റീവ് 2007ൽ റിലീസ് ചെയ്തു. ഡിക്ടറ്റീവ് മികച്ച അഭിപ്രായം നേടി. തുടർന്ന് നിരവധി മികച്ച ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 2013 – […]

1 min read

“അഭിനയമാണ് എന്റെ പ്രൊഫഷൻ എന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ല”: മോഹൻലാൽ ഒരിക്കൽ ഒരഭിമുഖ വേളയിൽ തുറന്നുപറഞ്ഞത്

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ കിരീടമില്ലാത്ത രാജാവെന്നും മോഹന്‍ലാലിനെ വിശേഷിപ്പിക്കാറുണ്ട്. ദൃശ്യം, ഒപ്പം, പുലിമുരുകന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ 50 കോടിയും 100 കോടിയും 200 കോടിയും ബോക്‌സോഫീസ് ഹിറ്റുകള്‍ സ്വന്തമാക്കിയ നടനാണ് മോഹന്‍ലാല്‍. മലയാള സിനിമയില്‍ നാലുപതിറ്റാണ്ടായി തന്റെ അഭിനയജീവിതത്തിലെ ജൈത്രയാത്ര ഇപ്പോഴും വളരെ നല്ല രീതിയില്‍ തുടരുകയാണ്. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മലയാള സിനിമാലോകത്തിലേക്കെത്തിയത്. 1978ല്‍ പുറത്തിറങ്ങിയ ‘തിരനോട്ടം’ എന്ന സിനിമയാണ് മോഹന്‍ലാല്‍ എന്ന മലയാളികളുടെ അഭിമാനമായ താരത്തിന്റെ […]

1 min read

‘IRREPLACEABLE’ മമ്മൂക്ക, ‘MOST STYLISH’ ദുൽഖർ, ‘SUPER HERO’ ടോവിനോ; ഭാവന ഇഷ്ടനടന്മാരെ കുറിച്ച് തുറന്നു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേക രീതിയിലുള്ള സംസാര ശൈലിയും ചിരിയുമൊക്കെ തന്നെയാണ് ഭാവനയെ കൂടുതൽ ശ്രദ്ധേയമാക്കി മാറ്റിയത്. ഇപ്പോഴിതാ അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമ മേഖലയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. മലയാളത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ ഇപ്പോഴും സജീവമാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ഫോളോവേഴ്സും ഉണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുമ്പോൾ മലയാളത്തിലെ […]

1 min read

‘ഭീഷ്മ പർവ്വ’ത്തെ കടത്തി വെട്ടി ‘21 ഗ്രാംസ്’; ബുക്ക്‌ മൈ ഷോയിൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത്

വലിയ തരത്തിലുള്ള പ്രെമോഷനുകളൊന്നുമില്ലാതെ തിയേറ്ററിൽ പ്രേക്ഷകർക്ക് മുൻപിലെത്തിയ ചിത്രമാണ് “21 ഗ്രാംസ് “. റിലീസായി കുറഞ്ഞ ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം അനൂപ് മേനോൻ നായകനായി എത്തിയ ചിത്രമാണ് 21 ഗ്രാംസ്. മികച്ച പ്രേക്ഷക അഭിപ്രായം നേടി സിനിമ തിയേറ്ററുകളിൽ നിന്ന് അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്. അതേസമയം, “ബുക്ക് മൈ ഷോയിൽ ” ചിത്രത്തിന് മികച്ച റേറ്റിംഗ് ആണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് […]

1 min read

“ഏറ്റവും വലിയ ‘INSPIRATION’ മോഹൻലാൽ”: നടൻ ഷൈൻ ടോം ചാക്കോ കാരണം വ്യക്തമാക്കുന്നു

മലയാളത്തിലെ മുന്‍നിര നടന്മാരില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. കമലിന്റെ സംവിധാന സഹായി ആയാണ് ഷൈന്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് കമല്‍ ചിത്രത്തിലൂടെ തന്നെയാണ് അഭിനയത്തിലും തുടക്കമിട്ടത്. ‘നമ്മള്‍’  ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുവെങ്കിലും അഭിനയ ജീവിതം തുടങ്ങുന്നത് ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ്. ഷൈന്‍ ചെയ്ത ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കഥാപാത്രങ്ങളാണ്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം മിക്കപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. വളരെ ചുരുക്കസമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം ഉറപ്പിക്കാന്‍ […]

1 min read

CBI 5 ‘ദ ബ്രെയിൻ’: റെക്കോർഡ് സാറ്റലൈറ്റ് തുകയ്ക്ക് സ്വന്തമാക്കി ഡിസ്‌നി + ഹോട്സ്റ്റാറും ചാനൽ പാർട്ണർ ആയി ഏഷ്യാനെറ്റും

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ 5-ാം പതിപ്പ് വന്‍തുകയ്ക്ക് സ്വന്തമാക്കി ഏഷ്യാനെറ്റും ഡിസ്‌നിപ്ലസ് ഹോട്ട് സ്റ്റാറും. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശമാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ പാര്‍ട്ട്‌നറാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍. മലയാള സിനിമയിലെയും മമ്മൂട്ടിയുടെ കരിയറിലെയും ഐക്കോണിക് കഥാപാത്രമാണ് സേതുരാമയ്യര്‍ സിബിഐ. സിബിഐ 5 ദ ബ്രയ്ന്‍ എനനാണ് ഏറ്റവും പുതിയ ചിത്രത്തിന്റെ പേര്. വലിയ പ്രേക്ഷക പ്രതീക്ഷയാണ് സിനിമയ്ക്കുള്ളത്. സിനിമയുടെ എല്ലാ അപ്ഡേഷനുകള്‍ക്കും വലിയ സ്വീകര്യത ലഭിക്കുന്നുണ്ട്. ഈദിനോടനുബന്ധിച്ച് ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. […]

1 min read

‘ജയറാം എന്നെ ഒഴിവാക്കി, കാരണം അറിയില്ല’; സൗഹൃദ തകര്‍ച്ചയെക്കുറിച്ച് രാജസേനന്‍

പതിമൂന്ന് വര്‍ഷത്തോളം നടന്‍ ജയറാമുമായി നീണ്ടു നിന്നിരുന്ന സൗഹൃദം തകര്‍ന്നതിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍. മേലേപ്പറമ്പില്‍ ആണ്‍വീട്, സിഐഡി ഉണ്ണികൃഷ്ണ്‍, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, ഞങ്ങള്‍ സന്തുഷ്ടരാണ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങി ജയറാമിന്റെ കരിയറിലെ എണ്ണംപറഞ്ഞ 16 സിനിമകളാണ് രാജസേനന്റേതായി ഉണ്ടായത്. 1991ല്‍ കടിഞ്ഞൂല്‍ കല്യാണം എന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിയ്ക്കുന്നത്. 2006ല്‍ പുറത്തിറങ്ങിയ രാജസേനന്റെ കനകസിംഹാസനത്തിലും ജയറാം തന്നെയായിരുന്നു നായകന്‍. പക്ഷേ, കാലം കഴിഞ്ഞപ്പോള്‍ ഇരുവരും അകാരണമായി അകന്നു. ആ സൗഹൃദ […]

1 min read

‘മോഹൻലാലിനെ നായകനാക്കി ചെയ്ത ‘കോളേജ് കുമാരൻ’ പരാജയപ്പെടാൻ കാരണം?’; തുളസീദാസ് വ്യക്തമാക്കുന്നു

മലയാളത്തില്‍ നിരവധി നല്ല സിനിമകള്‍ സമ്മാനിച്ച ഒരു സംവിധായകനാണ് തുളസീദാസ്. വളരെ കുറഞ്ഞ നിര്‍മ്മാണ ചിലവില്‍ മികച്ച ചിത്രങ്ങള്‍ ചെയ്യുന്ന സംവിധായകരില്‍ ഒരാളാണ് ഇദ്ദേഹം. 1988-ല്‍ പുറത്തിറങ്ങിയ ഒന്നിനു പിറകേ മറ്റൊന്ന് എന്നതാണ് തുളസീദാസിന്റെ ആദ്യ ചിത്രം. 2016 ല്‍ ഇറങ്ങിയ ഗേള്‍സ് ആണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത് അദ്ദേഹത്തിന്റെ ചിത്രം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെ വച്ച് തുളസീദാസ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമകള്‍ക്ക് നല്‍കുന്ന പേരുകള്‍ […]