19 Nov, 2025

News Block

1 min read

“നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കും, അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരാ” ; കാന്താ’യെയും ദുൽഖറിനെയും പ്രശംസിച്ച് ചന്തു സലിംകുമാർ

സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ‘കാന്താ’യെയും ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തെയും പ്രശംസിച്ച് ചന്തു സലിം കുമാർ.…
1 min read

‘ കോടതിയിൽ വരാൻ ഡേറ്റില്ല, അന്ന് കാമുകിക്കൊപ്പം ഡേറ്റിനു പോണം’; മിന്നുന്ന പ്രകടനവുമായി രാജേഷ് മാധവൻ

സിനിമാ നടൻ, പ്രൊഡക്ഷൻ കൺട്രോളർ, സംവിധാന സഹായി, സഹ സംവിധായകൻ, കാസ്റ്റിംഗ് ഡയറക്ടർ എന്നീ മേഖലകളിൽ സജീവമായ സിനിമ വ്യക്തിത്വമാണ് രാജേഷ് മാധവൻ. റാണി പത്മിനി, മഹേഷിന്റെ പ്രതികാരം, മായാനദി, മാമാങ്കം, പൂഴിക്കടകൻ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25, കനകം കാമിനി കലഹം, മിന്നൽ മുരളി, ന്ന താൻ കേസു കൊട് എന്നീ ചിത്രങ്ങളിലെ അഭിനയം കൊണ്ട് മലയാളികൾക്ക് ഏറെ സുപരിചിതനാണ് യുവനടൻ രാജേഷ് മാധവൻ. ‘റാണി പത്മിനി’ എന്ന സിനിമയായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യചിത്രം. ‘മഹേഷിന്റെ പ്രതികാരം’ […]

1 min read

തിയേറ്ററുകളില്‍ 25 ദിവസം പിന്നിട്ട് ‘പാപ്പന്‍’ ; കേരളത്തില്‍ അന്‍പതോളം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു

മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷി സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്ത പാപ്പന്‍ കേരളത്തില്‍ അമ്പതിലേറെ തീയേറ്ററുകളില്‍ 25 ദിവസം പിന്നിട്ട് മുന്നേറുകയാണ്. പ്രതികൂല കാലാവസ്ഥയില്‍ റിലീസ് ചെയ്തിട്ടും കേരളത്തില്‍ നിന്നു മാത്രം ബംമ്പര്‍ കളക്ഷനാണ് ചിത്രം നേടിയത്. കേരളത്തില്‍ പാപ്പന്‍ റിലീസ് ചെയ്തത് 250 ല്‍ അധികം തീയേറ്ററുകളിലാണ്. രണ്ടാം വാരത്തില്‍ കേരളത്തിനു പുറത്ത് കൂടി ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ സ്‌ക്രീനുകളുടെ എണ്ണം 600 കടന്നിരുന്നു. റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച […]

1 min read

പൃഥ്വിരാജ് സിനിമയിലും ജീവിതത്തിലും വെല്ലുവിളി നേരിട്ട് നിൽക്കുന്ന സമയത്താണ് ആ സിനിമ ചെയ്യുന്നത്: ലാല്‍ ജോസ്

ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിന്റെ കരിയറിൽ തന്നെ വളരെ മികച്ച കുറച്ചു ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് ലാൽ ജോസ്. മികച്ച ചിത്രങ്ങൾ പൃഥ്വിരാജിനെ വച്ച് സംവിധാനം ചെയ്ത് നടന്റെ കരിയറിൽ തന്നെ വളരെയധികം ബ്രേക്ക് സൃഷ്ടിച്ചിട്ടുള്ള ഒരു സംവിധായകനെന്ന് തന്നെ ലാൽ ജോസിനെ വിളിക്കാം. ക്ലാസ്സ്‌മേറ്റ്സിലെ സുകുവിനെയും അയാളും ഞാനും തമ്മിലെ രവി തരകനെയും ഒന്നും അത്ര പെട്ടെന്ന് പ്രേക്ഷകർക്കും മറക്കാൻ സാധിക്കില്ലല്ലോ. ഇപ്പോഴിതാ പൃഥ്വിയുടെ ജീവിതത്തിലും […]

1 min read

മാസ്റ്റര്‍ ക്രാഫ്റ്റ് മാന്‍ അമല്‍ നീരദും സുരേഷ് ഗോപിയും ഒന്നിച്ചാല്‍… ! കുറിപ്പ് വൈറലാവുന്നു

മലയാളികളുടെ ഏറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. നടനെന്ന നിലയിലും എം പി എന്ന നിലയിലും എല്ലാവരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ പെരുമാറുന്ന അദ്ദേഹത്തിന്റെ കരുതലും സ്‌നേഹവും പലകുറി മലയാളികള്‍ നേരിട്ട് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതാണ്. കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം പാപ്പന്‍ എന്ന ജോഷി ചിത്രത്തിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം ഇതുവരെ നേടിയത് 50 കോടിയാണ്. 18 ദിവസത്തിനുള്ളിലാണ് […]

1 min read

“ഞാന്‍ ദുല്‍ഖറിന്റെ വലിയ ആരാധകനാണ്, അദ്ദേഹവുമായി മള്‍ട്ടിസ്റ്റാര്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്” ; വിജയ് ദേവരകൊണ്ട

മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായി തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി സിനിമയിലെത്തിയ ദുല്‍ഖര്‍ തുടക്കം മുതല്‍ തന്നെ സ്വന്തമായൊരു ഇടം പിടിച്ചിരുന്നു. ദുല്‍ഖര്‍ നായകനായി എത്തിയ തെലുങ്ക് ചിത്രം സീതാരാമം മികച്ച വിജയമായി മാറിയിരിക്കുകയാണ്. ‘മഹാനടി’യ്ക്ക് ശേഷം ദുല്‍ഖര്‍ തെലുങ്കില്‍ ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ദുല്‍ഖറിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം വിജയ് ദേവര്‍കൊണ്ട ദുല്‍ഖറുമായി ചേര്‍ന്ന് […]

1 min read

175 ദിവസത്തോളം കന്നടയിൽ ഓടിയ മോഹൻലാൽ ചിത്രം; ഇതൊക്കെ കൊണ്ടാണ് കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത്.

മോഹൻലാൽ ചിത്രങ്ങൾ എന്നു പറഞ്ഞാൽ അത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ട ഒന്നായി മാറി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ മോഹൻലാലിന്റെ നിരവധി ചിത്രങ്ങളാണ് അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. മോഹൻലാലിന്റെ പല വിജയ ചിത്രങ്ങളും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുള്ളത് ആണ്. അത്തരം സിനിമകൾ എടുക്കുകയാണെങ്കിൽ പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ചിത്രമായ തേൻമാവിൻ കൊമ്പത്ത് എടുത്തു പറയേണ്ട ഒരു മോഹൻലാൽ ചിത്രമാണ്. ഈ ചിത്രം രജനീകാന്ത് നായകനായി ആദ്യം റീമേക്ക് ചെയ്യുന്നത് തമിഴിൽ ആയിരുന്നു. മുത്തു എന്ന പേരിലായിരുന്നു ഈ […]

1 min read

തിയേറ്ററുകളില്‍ സിനിമകളുടെ ആറാട്ട്; കേരളത്തിലെ തിയേറ്ററുകള്‍ വീണ്ടും സജീവം

കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാള സിനിമയ്ക്കകത്തെ തിയേറ്റര്‍ വ്യവസായം താരതമ്യേന മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. അതിനെതിരെ തിയേറ്റര്‍ ഉടമകള്‍ പരാതിയുമായി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ സിനിമയ്ക്കും, തിയേറ്റര്‍ വ്യവസാനത്തിനും പുത്തന്‍ ഉണര്‍വ് നല്‍കിക്കൊണ്ട് കേരളത്തിലെ തിയേറ്ററുകള്‍ വീണ്ടും സജീവമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകളില്‍ ആയി പുറത്തു വന്ന ചിത്രങ്ങളെല്ലാം ഗംഭീര പ്രകടനം കാഴ്ച വെച്ചതോടെ തിയേറ്ററുകളിലേക്ക് വീണ്ടും പ്രേക്ഷകര്‍ എത്തി ക്കൊണ്ടിരിക്കുകയാണ്. അതില്‍ സുരേഷ് ഗോപി -ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങിയ […]

1 min read

നിർണയത്തിൽ മോഹൻലാൽ തകർത്ത് അഭിനയിച്ച റോയ് എന്ന കഥാപാത്രം മമ്മൂട്ടിയ്ക് വേണ്ടി ആദ്യം എഴുതിയത് ; അത് മോഹൻലാലിലേക്ക് എത്തിയ കഥ പറഞ്ഞ് തിരക്കഥാകൃത്ത്..

മെഡിക്കൽ മേഖലയിലെ തട്ടിപ്പുകളെ കുറിച്ച് വ്യക്തമായി സംസാരിച്ചിരുന്ന ഒരു ചിത്രമായിരുന്നു നിർണയം എന്ന ചിത്രം. കുറെ കാലങ്ങൾക്കു മുൻപേ വന്ന ചിത്രം കാലത്തിനു മുന്നേ സഞ്ചരിച്ച ചിത്രം എന്ന പേരിലായിരുന്നു കൂടുതലായും ശ്രദ്ധനേടിയിരുന്നത്. മോഹൻലാൽ മികച്ച അഭിനയം കാഴ്ചവെച്ച റോയ് എന്ന കഥാപാത്രം സത്യത്തിൽ മമ്മൂട്ടിക്ക് വേണ്ടിയായിരുന്നു എഴുതിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ തിരക്കഥാകൃത്തായ ചെറിയാൻ കല്പകവാടി. 1995 സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു നിർണ്ണായകം. മമ്മൂട്ടിക്ക് വേണ്ടി എഴുതിയ ആ പ്രോജക്ട് നീണ്ടുപോകുന്ന സാഹചര്യമായിരുന്നു ഉണ്ടായത്. […]

1 min read

കൂളിംങ് ഗ്ലാസ് വെച്ച് സൂപ്പര്‍ലുക്കില്‍ സുരേഷ് ഗോപി ; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

വികാരങ്ങളുടെ കൂട്ടത്തില്‍ കോരിതരിപ്പ് എന്നൊരു സംഭവമുണ്ട്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സുരേഷ് ഗോപി എന്ന ആറടി പൊക്കത്തിലുള്ള മനുഷ്യന്‍ സ്‌ക്രീനില്‍ നിറഞ്ഞങ്ങനെ നില്‍ക്കുമ്പോള്‍ മലയാളികള്‍ ആ വികാരം ഒരുപാട് തവണ അനുഭവിച്ചിട്ടുണ്ട്. ആക്ഷന്‍ കിങ് സുരേഷ് ഗോപി, അഭിനയ പ്രതിഭയായ സുരേഷ് ഗോപി, മനുഷ്യ സ്‌നേഹിയായ സുരേഷ് ഗോപി, രാഷ്ട്രീയക്കാരനായ സുരേഷ് ഗോപി അങ്ങനെ വിശേഷണങ്ങള്‍ പലതാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് നിരവധി പേരുടെ മനസ് നിറച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് […]

1 min read

‘ലൂസിഫറിന് മുകളിൽ നില്‍ക്കും എമ്പുരാൻ’; അബ്രാം ഖുറേഷി എത്തുന്നു -എമ്പുരാൻ പ്രഖ്യാപനവുമായി മോഹൻലാൽ…

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ലൂസിഫർ. വലിയ വിജയം നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയൊരു തരംഗം തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്പോഴും ലൂസിഫർ തരംഗം അവസാനിച്ചിട്ടില്ല എന്നതാണ് സത്യം. ആദ്യമായി ഒരു സംവിധായകന്റെ മേലങ്കി പൃഥ്വിരാജ് അണിഞ്ഞപ്പോൾ അത് തെറ്റായി പോയില്ല എന്ന് പ്രേക്ഷകർ മനസ്സിലാക്കിയ ഒരു ചിത്രമായിരുന്നു ലൂസിഫർ. ഇന്നും പൃഥ്വിരാജിനെ വേദികളിൽ കാണുമ്പോഴും ആളുകൾ ചോദിക്കുന്ന ചോദ്യം ലൂസിഫറിന്റെ രണ്ടാം ഭാഗം എപ്പോൾ ആണ് എന്നത് […]