News Block
Fullwidth Featured
”കാതൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, ഒരു നടനെ സംബന്ധിച്ച് ചലഞ്ചിങ് ആണ്, അതുപോലെ ഭാഗ്യവും”; മോഹൻലാൽ
ജിയോ ബേബി- മമ്മൂട്ടി ചിത്രം കാതൽ ദി കോർ ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്തുകൊണ്ടിരിക്കുകയാണ്. സിനിമ റിലീസ് ചെയ്ത അന്ന് മുതൽ സിനിമയെയും മമ്മൂട്ടിയെയും അഭിനന്ദിച്ച് സമൂഹത്തിന്റെ വിവദകോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ സിനിമയെ പ്രശംസിച്ച് നടൻ മോഹൻലാൽ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടി വളരെ മനോഹരമായി അഭിനയിച്ചെന്നും, ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നത് ഒരു നടനെ സംബന്ധിച്ച് വെല്ലുവിളിയും അതേസമയം ഭാഗ്യവുമാണെന്നാണ് മോഹൻലാൽ പറഞ്ഞത്. മാത്രമല്ല, താൻ ഒരുപാട് ഗ്രേ ഷേഡിലുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ടെന്നും തന്നെപ്പോലെ മോശം […]
‘മമ്മൂട്ടി കാവിപ്പടയുടെ നിരന്തര വേട്ടമൃഗം’; എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?
നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ചലച്ചിത്രലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം കുടുംബസമേതം എത്തിയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, മേനക, ഖുശ്ബു, സുരേഷ് കുമാർ എന്നിവരെല്ലാം വധൂവരൻമാരെ നേരിട്ട് ആശംസിക്കാൻ വേദിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു വിവാഹ വേദിയിലെ പ്രധാന ആകർഷണം. വധൂവരൻമാർക്ക് വരണമാല്യം എടുത്ത് നൽകിയത് മോദിയായിരുന്നു. മോദി പങ്കെടുക്കുന്ന ചടങ്ങായതിനാൽ വൻ സുരക്ഷാസന്നാഹങ്ങളോടെയാണ് വിവാഹം നടന്നത്. ഇതിനിടെ ചിലർ […]
‘അന്വേഷിപ്പിൻ കണ്ടെത്തും’, കൗതുകമുണർത്തുന്ന ടീസർ; ടൊവിനോയ്ക്ക് ആശംസകളുമായി ഹൃത്വിക് റോഷൻ
ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ടൊവിനോ തോമസ് ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിലാകെ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ മാത്രം 2.6 മില്യൺ ആളുകളാണ് ടീസർ കണ്ടത്. ദിവസങ്ങൾക്ക് മുൻപ് സിനിമയുടെ ലൊക്കേഷൻ വീഡിയോയ്ക്കും നല്ല വരവേൽപ്പായിരുന്നു ലഭിച്ചത്. ജോജു ജോർജ്, കല്യാണി പ്രിയദർശൻ, നിഷാന്ത് സാഗർ, നന്ദു, ഷറഫു, ജിതിൻ ലാൽ, ഷൈജു ശ്രീധർ, ജിതിൻ പുത്തഞ്ചേരി, അദ്രി ജോ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, സലിം അഹമ്മദ്, വൈശാഖ്, ഷാഫി, ഷഹീദ് അറാഫാത്ത്, […]
ഇത് ചരിത്രം…. !!! റിലീസിന് 4 ദിവസങ്ങൾ ബാക്കി നിൽക്കേ ബുക്ക് മൈ ഷോയിൽ റെക്കോർഡുകൾ തീർത്ത് മലൈക്കോട്ടൈ വാലിബൻ …!!
ഒരു സിനിമയുടെ കളക്ഷൻ തുടങ്ങുന്നത് അതിന്റെ ബുക്കിംഗ് തുടങ്ങുന്നത് മുതലാണ്. സൂപ്പർ താര ചിത്രങ്ങൾക്ക് വലിയ തോതിലുള്ള പ്രതികരണം ആകും ഇത്തരം പ്രീ-സെയിലുകൾക്ക് ലഭിക്കുക. അതുകൊണ്ട് തന്നെ റിലീസിന് മുൻപ് പ്രിയതാര ചിത്രങ്ങൾ എത്ര നേടി എന്നറിയാൻ പ്രേക്ഷകർക്ക് കൗതുകം കൂടുതലുമാണ്. അത്തരത്തിൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പ്രീ-സെയിൽ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ആദ്യദിനം മുതൽ മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നത്. പല തിയറ്ററുകളിലും തിരക്കും അനുഭവപ്പെട്ടു. റിലീസിന് നാല് ദിവസം […]
വാലിബന് ഏറ്റവും അധികം ബുക്കിങ് നടന്ന ആ ജില്ല ഏത് ? ആവേശത്തോടെ ആരാധകർ
സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം തിയറ്ററുകളിൽ അദ്ഭുതം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വാലിബൻ ജനുവരി 25നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രണയവും, വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം തിയറ്ററുകളിലേക്ക് എത്താന്‍ വെറും നാല് ദിനങ്ങള്‍ കൂടി മാത്രം. ഒരു വര്‍ഷം മുന്‍പ് ചിത്രം പ്രഖ്യാപിച്ച വേളയില്‍ത്തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ കൗതുകമുണര്‍ത്തിയ പ്രോജക്റ്റ് റിലീസിനോടടുക്കുമ്പോള്‍ ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്. അഡ്വാന്‍സ് ബുക്കിംഗിലും തരംഗം തീര്‍ക്കുകയാണ് […]
സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ: ‘ശ്രീകുമാർ- മോഹൻലാൽ കൂട്ടുകെട്ടിൽ എന്തും സംഭവിക്കും’
സിനിമയെ വെല്ലുന്ന പരസ്യവുമായി മോഹൻലാലും വി എ ശ്രീകുമാറും വീണ്ടും പ്രേക്ഷകർക്ക് മുൻപിലെത്തിയിരിക്കുകയാണ്. ബിസ്ക്കറ്റിന്റെ പരസ്യത്തിനു വേണ്ടിയാണ് ഇവർ വീണ്ടുമൊന്നിച്ചത്. പരസ്യ വിഡിയോ മോഹൻലാൽ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഇതിലെ ചില രംഗങ്ങൾ ശ്രീകുമാർ പോസ്റ്റ് ചെയ്തപ്പോൾ ഇവരുടെ പുതിയ ചിത്രമായിരിക്കുമിതെന്നാണ് പ്രേക്ഷകർ കരുതിയത്. ഇപ്പോൾ വീഡിയോ പുറത്ത് വന്നപ്പോഴാണ് അത് ശ്രീകുമാർ ചെയ്യുന്ന ബിസ്ക്കറ്റിന്റെ പരസ്യമായിരുന്നു എന്ന് മനസിലാകുന്നത്. ക്രേസ് ബിസ്ക്കറ്റ് ബ്രാൻഡിന്റെ പരസ്യത്തിലാണ് ഇരുവരും ഒന്നിച്ചത്. പരസ്യം […]
ഓസ്ലറിൻ്റെ കോടി കളക്ഷനുകൾ വാലിബൻ്റെ വരവോടെ അവസാനിക്കുമോ? ബോക്സ് ഓഫീസ് കണക്കുകൾ ഇനി എങ്ങനെയാവും ….!!
മലയാളത്തില്‍ പുതുവര്‍ഷത്തെ ശ്രദ്ധേയ റിലീസുകളില്‍ ഒന്നായിരുന്നു അബ്രഹാം ഓസ്‍ലര്‍. കുടുംബപ്രേക്ഷകരുടെ പ്രിയനായകന്‍ ജയറാമിനെ പുതുകാല പ്രേക്ഷകാഭിരുചികള്‍ക്കനുസരിച്ച് അവതരിപ്പിക്കുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണിത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലും ജയറാമിന്‍റെ തിരിച്ചുവരവ് ആയിരിക്കുമെന്ന് കരുതപ്പെട്ടിരുന്നു. മികച്ച ഓപണിംഗ് ലഭിച്ച ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് വിജയത്തില്‍ മറ്റൊരു ഘടകവും പ്രവര്‍ത്തിച്ചു. മമ്മൂട്ടിയുടെ അതിഥിവേഷമാണ് അത്. രണ്ടാം വാരാന്ത്യത്തിലും മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് ഒരുങ്ങുകയാണ് ചിത്രം. ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. കേരളത്തില്‍ നിന്ന് […]
”ഫഹദിന് ചില പ്രശ്നങ്ങളുണ്ട്, മോഹൻലാലിനെപ്പോലെ എല്ലാം ചെയ്യാൻ പറ്റില്ല”; ഷൈൻ ടോം ചാക്കോ
നടൻ ഫഹദ് ഫാസിലെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാള സിനിമയിൽ ഉണ്ടായ നടനാണ് ഫഹദ് ഫാസിൽ എന്നാണ് ഷൈൻ പറയുന്നത്. പ്രേം നസീറിന് ശേഷം സോമനും സുകുമാരനും ഉണ്ടായി, അതിന് ശേഷം മമ്മൂട്ടിയും മോഹലാലും വന്നു. അതിനും ശേഷം വന്ന നടനാണ് ഫഹദ് ഫാസിൽ എന്നും ഷൈൻ വ്യക്തമാക്കി. ”ഫഹദ് രണ്ടാമത് വന്നപ്പോൾ നമ്മൾ കണ്ടത് അയാളെ തന്നെയാണ്. ഫഹദ് അയാളെപ്പോലെയാണ് കരയുകയും ചിരിക്കുകയുമൊക്കെ […]
”മമ്മൂട്ടി- ജോഷി കൂട്ടുകെട്ട് എനിക്ക് പാഠപുസ്തകമാണ്”; സുരേഷ് ഗോപി
മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളാണ് ജോഷി. കൂടുതലും ആക്ഷൻ ത്രില്ലർ ജോണറിൽപ്പെട്ട സിനിമകൾ ചെയ്യുന്ന ഇദ്ദേഹത്തിന്റെ കൂടെ മലയാളത്തിലെ എല്ലാ പ്രധാന താരങ്ങളും ഭാഗമായിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ നടൻമാരെല്ലാം ജോഷിയുടെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. മമ്മൂട്ടിയും ജോഷിയും ഒന്നിച്ച ന്യൂഡൽഹി എക്കാലത്തേയും ക്ലാസിക് ആണ്. ഇപ്പോൾ മമ്മൂട്ടി – ജോഷി കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ആ കൂട്ടുകെട്ട് തനിക്ക് പാഠപുസ്തകമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ”ജോഷിയും മമ്മൂട്ടിയും […]
”ജയ് ശ്രീറാം, ഞാൻ തികഞ്ഞ ദൈവവിശ്വാസി”; മാപ്പപേക്ഷിച്ച് നയൻതാര
തെന്നിന്ത്യൻ താരം നയൻതാരയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അന്നപൂരണി. ചിത്രം റിലീസ് ചെയ്തപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഒടിടി റിലീസോടെ വിവാദങ്ങളുടെ പെരുമഴയാണുണ്ടായത്. വിവാദങ്ങൾ പല തരത്തിൽ വന്നിട്ടും നയൻതാര നിശബ്ദയായിരുന്നു. ഒടുവിൽ വിമർശകരോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. താൻ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടേയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് നയൻതാര പറയുന്നത്. ”സിനിമയിലൂടെ പോസറ്റീവ് സന്ദേശം നൽകാൻ ആണ് ശ്രമിച്ചത്. അന്നപൂരണി’ എന്ന എന്റെ സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമായതിനെക്കുറിച്ചാണ് ഞാൻ […]