News Block
Fullwidth Featured
‘നജീബിന് അഞ്ച് ഭാഷകളിലും ശബ്ദം നൽകുന്നത് പൃഥ്വിരാജ്…! സന്തോഷം പങ്കുവെച്ച് താരം
മലയാള പ്രേക്ഷകർ ഇപ്പോൾ അക്ഷമയോടെ കാത്തിരിക്കുന്ന ഒരു റിലീസ് ആടുജീവിതത്തിന്റേതാണ്. അതിന് കാരണം ബെന്യാമിന്റെ നോവലിലൂടെ നജീബിന്റെ ജീവിതം ഒരു ഏടായി മലയാളികളുടെ മനസിൽ നിലകൊള്ളുന്നുണ്ട് എന്നതാണ്. ബ്ലെസി എന്ന അനുഗ്രഹീത സംവിധായകനും പൃഥ്വിരാജ് എന്ന നടനും സംഗീത മാന്ത്രികൻ എ.ആർ റഹ്മാനും ഒരുമിച്ചപ്പോഴുള്ള വിസ്മയം കാണുക എന്നതാണ് മലയാളി പ്രേക്ഷകരുടെ ആകാംഷ ദിവസം കഴിയുന്തോറും വർധിക്കാനുള്ള മറ്റൊരു കാരണം. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് തന്‍റെ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ബെന്യാമിന്‍റെ നോവലിന്‍റെ അതേ പേരില്‍ […]
‘ഭ്രമയുഗ’ത്തിനൊപ്പം ഒടിടിയില്‍ മറ്റൊരു മലയാള ചിത്രവും; സ്ട്രീമിംഗ് ആരംഭിച്ചു
മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ ശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ എന്നതായിരുന്നു ഭ്രമയുഗത്തിന്‍റെ പ്രധാന യുഎസ്‍പി. തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം ഇന്നു മുതൽ ഒടിടി റിലീസ് ആയിരിക്കുകയാണ്. ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടിയില്‍ സ്ട്രീമിംഗ് […]
മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് മഞ്ഞുമ്മൽ ബോയ്സ്….!!!
സമീപകാലത്ത് എങ്ങും ചർച്ചകൾക്ക് വഴിവച്ച സിനിമയാണ് മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ്. ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രത്തിലെ ഹൈലൈറ്റ് ആയിരുന്നു കൊടൈക്കനാലിലെ ഗുണാ കേവ്.ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. കേരളത്തിൽ വൻ സ്വീകാര്യത ലഭിച്ച മഞ്ഞുമ്മൽ ബോയ്സിന് മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി വൻ വരവേൽപ്പാണ് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പണംവാരിയ സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ചിത്രത്തിന്റെ പേര് […]
“മമ്മൂട്ടിയുടെ കഥാപാത്രത്തെ ഇഷ്ടപ്പെടുന്ന പ്രേക്ഷകൻ അപ്പുറത്ത് മോഹൻലാൽ എന്ന വ്യക്തിയെ കൂടുതൽ ഇഷ്ടപ്പെടും”
മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. അതേ സമയം മമ്മൂട്ടിയുടെ ഇറങ്ങുന്ന സിനിമകളെല്ലാം വൻ ഹിറ്റാവുകയാണ് ഇപ്പോൾ. എങ്കിലും മോഹൻലാൽ എന്ന നടനെ ഇന്നും ആളുകൾക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് ഒരു കുറിപ്പാണ് വൈറലാവുന്നത്. കുറിപ്പിൻ്റെ പൂർണരൂപം […]
മറ്റൊരു നേട്ടവും കൂടി കൈവരിച്ച് മമ്മൂട്ടി ചിത്രം; പുഴുവിന്റെ ഡിഎൻഎഫ്ടി പുറത്ത്
കേരളത്തിൽ ഇന്നും നിലനിൽക്കുന്ന ജാതി രാഷ്ട്രീയം തുറന്ന് കാട്ടി മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിന്റെ ഡി.എൻ.എഫ്.ടി (ഡീസെൻട്രലൈസ്ഡ് നോൺ-ഫൺജബിൾ ടോക്കൻ) പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി, ഡി.എൻ.എഫ്.ടി ഡയറക്ടർ സുഭാഷ് മാനുവലിന് ആദ്യ ടോക്കൺ കൈമാറിയാണ് ടോക്കൺ പുറത്തിറക്കിയത്. സംവിധായിക രത്തീനയും നിർമ്മാതാവ് ജോർജും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ‘കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളിൽ മാറാതെ നിൽക്കുന്ന ജാതി എന്ന യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടിയ ചിത്രമായിരുന്നു പുഴു. ഏറെ നിരൂപക പ്രശംസ പിടിച്ചു […]
ഇനി സനിമ റിലീസ് ചെയ്ത് 48 മണിക്കൂർ കഴിഞ്ഞ് മതി റിവ്യൂ; വ്ലോഗർമാർക്ക് തിരിച്ചടി, റിപ്പോർട്ട് സമർപ്പിച്ച് അമിക്കസ് ക്യൂറി
മലയാള സിനിമ സിനിമ, വ്ലോഗർമാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ ഷോ കഴിയുമ്പോഴേക്കും സിനിമയെ താറടിച്ച് കൊണ്ടുള്ള റിവ്യൂകൾ പുറത്തിറക്കുകയാണ് ഇത്തരക്കാർ. ഇവരുടെ അവതരണത്തിലെ പുതുമകൊണ്ടും പൊതുവെ നെഗറ്റിവിറ്റിയോടുള്ള താൽപര്യം കൊണ്ടും ഇത്തരം വ്ലോഗർമാർക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ. ഇത് പലപ്പോഴും സിനിമ നല്ലതാണോ മോശമാണോ എന്ന് വിലയിരുത്താൻ ശ്രമിക്കാതെ ആളുകളെ തിയേറ്ററിൽ നിന്നും മാറ്റി നിർത്തുന്നു. ശേഷം, പലരും ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുമ്പോഴാണ് തിയേറ്ററിൽ പോകാതിരുന്നത് അബദമായെന്ന് തിരിച്ചറിയുന്നത്. ഇതിനെതിരെ തുടക്കത്തിൽ […]
ഓപ്പണിങ് കളക്ഷനിൽ ഒന്നാമത് ആ മോഹൻലാൽ ചിത്രം; സർവ്വകാല റക്കോർഡ് തകർക്കാനാകാതെ പുതിയ ചിത്രങ്ങൾ
മലയാള സിനിമാലോകം മാറ്റത്തിന്റെ പാതയിലാണ്. പുതിയ അഭിനേതാക്കളുടെ പല ചിത്രങ്ങളും റക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് പോവുന്നു. ആഖ്യാനത്തിലെ പുതുമയാൽ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുകയാണ് നവ സംവിധായകരും താരങ്ങളും. എന്നാൽ റെക്കോർഡുകൾ പുതുക്കിപ്പണിയുമ്പോഴും ഇന്നും ഒരു വിഭാഗത്തിൽ മോഹൻലാൽ ഒന്നാമനായി തലയുയർത്തി നിൽക്കുന്നു എന്നാണ് ബോക്സ് ഓഫീസ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. മലയാളത്തിൽ നിന്നുള്ള എക്കാലത്തയും ഓപ്പണിംഗ് കളക്ഷന്റെ ആഗോളതലത്തിലെ കണക്കെടുക്കുമ്പോൾ ഇന്നും ഒന്നാമത് മോഹൻലാലാണ്. മോഹൻലാൽ നായകനായി പ്രദർശനത്തിന് എത്തിയ ചിത്രം മരക്കാർ: അറബിക്കടലിന്റെ സിംഹം ആണ് റിലീസ് […]
”കൗമാതാവിന്റെ ബാക്ക് പോലുള്ള മുഖവും വെച്ച് ചിരിച്ച് കാണിക്കാൻ നാണമില്ലേ?”; യൂട്യൂബറെ ബോഡി ഷേമിങ് ചെയ്ത് അമല ഷാജിയുടെ അമ്മ
സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവേഴ്സുള്ള താരമാണ് അമല ഷാജി. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അമലയ്ക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം 41 ലക്ഷം ഫോളോവേഴ്സാണ് ഉള്ളത്. സോഷ്യൽ മീഡിയയിലെ ലേഡി സൂപ്പർ സ്റ്റാറെന്ന് അറിയപ്പെടുന്ന ഇവർക്ക് മലയാളികളെക്കാൾ തമിഴിലും തെലുങ്കിലുമാണ് ആരാധകർ കൂടുതലുള്ളത്. അമലയുടെ സഹോദരി അമൃത ഷാജിയും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറാണ്. ഇപ്പോൾ ഇവരുടെ അമ്മ സമൂഹമാധ്യമത്തിലൂടെ മറ്റൊരു ഇൻഫ്ലൂവൻസറെ അധിഷേപിച്ചതാണ് ചർച്ചാവിഷയമാകുന്നത്. മലയാളികൾക്ക് സുപരിചിതയായ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ഗ്രീഷ്മ ബോസിനെ ബോഡി ഷെയിം ചെയ്ത് കമന്റ് […]
”ഞാനെന്റെ മകളെ ആദ്യമായി കാണിക്കുന്ന സിനിമ ആടുജീവിതം ആയിരിക്കും, അതിനൊരു കാരണമുണ്ട്”; പൃഥ്വിരാജ്
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന സിനിമയ്ക്ക് വേണ്ടി പ്രേക്ഷകർ വളരെ ആകാംക്ഷയോടെ അക്ഷമരായി കാത്തിരിക്കുകയാണ്. മലയാള സിനിമാ പ്രേക്ഷകർ ഇത്രയും ആവേശത്തോടുകൂടി മറ്റൊരു മലയാള സിനിമയ്ക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാകില്ല. ബെന്യാമിന്റെ ആടുജീവിതം എന്ന ജനപ്രിയ നോവലാണ് ഈ സിനിമയ്ക്കാധാരം എന്നതായിരുന്നു പ്രാരഭംഘട്ടത്തിൽ പ്രേക്ഷകരെ ഉണർത്തിയത്. യഥാർത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ഈ നോവൽ വായിച്ച് കരയാത്തവർ ഉണ്ടാകില്ല. എന്നാൽ പോകെപ്പോകെ ഈ സിനിമയുടെ ഓരോ വിശേഷങ്ങളും പുറത്ത് വന്നപ്പോൾ എല്ലാംകൊണ്ടും തിയേറ്ററിൽ […]
മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയിലേക്ക്; ഈ മാസം 15 മുതൽ സോണി ലൈവിൽ കാണാം
സാങ്കേതികതയുടെ എല്ലാവശങ്ങളും കൈക്കുമ്പിളിൽ ഉള്ള ഈ കാലത്ത്, ഒരു സിനിമ പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കുക എന്നത് വലിയൊരു പരീക്ഷണം ആണ്. ആ പരീക്ഷണത്തിന് ആയിരുന്നു ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രം സാക്ഷി ആയത്. ഒടുവിൽ സിനിമ റിലീസ് ചെയ്ത് ആദ്യദിനം മുതൽ പ്രേക്ഷകർ സിനിമയെ നെഞ്ചേറ്റി. സംവിധായകനും അഭിനേതാക്കളും വലിയ തോതിലുള്ള പ്രശംസകൾ സ്വന്തമാക്കി. ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഭ്രമയുഗം ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യാനൊരുങ്ങുകയാണ്. ഹൊറർ മിസ്റ്ററി ത്രില്ലറായ ഈ ചിത്രം […]