നിറഞ്ഞു ചിരിക്കുന്ന മോഹൻലാലും സത്യൻ അന്തിക്കാടും …!! ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
1 min read

നിറഞ്ഞു ചിരിക്കുന്ന മോഹൻലാലും സത്യൻ അന്തിക്കാടും …!! ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. മോഹന്‍ലാലിനെ നായകനാക്കി ഗ്രാമീണ പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ സത്യന്‍ അന്തിക്കാട് അണിയിച്ചൊരുക്കിയിരുന്നു. കുടുംബ പ്രേക്ഷകരാണ് ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകള്‍ കൂടുതലായി സ്വീകരിച്ചത്. നാടോടിക്കാറ്റ്, സന്മനസുളളവര്‍ക്ക് സമാധാനം പോലുളള സിനിമകളെല്ലാം മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടൂകെട്ടില്‍ വലിയ വിജയം നേടിയിരുന്നു. ഈ കൂട്ടുകെട്ടിൽ ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം ഹൃദയപൂര്‍വമാണ് . താടി ട്രിം ചെയ്‍ത് സ്റ്റൈലൻ ലുക്കിലാണ് മോഹൻലാല്‍ ഹൃദയപൂര്‍വത്തിലുള്ളത്. സത്യൻ അന്തിക്കാടിനൊപ്പം കുസൃതിയോടുള്ള മോഹൻലാലിന്റെ ഫോട്ടോയും ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

എങ്ങനെയുള്ളതായിരിക്കും മോഹൻലാല്‍ ചിത്രം എന്ന് സംവിധായകൻ സത്യൻ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നത്. അടുത്തകാലത്ത് നേര് എന്ന ഒരു സിനിമ വൻ വിജയമായത് കാണിക്കുന്നത് നമ്മളില്‍ ഒരാളായി മോഹൻലാലിനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ്. കുറഞ്ഞത് നാല് മാസമെങ്കിലും ഉണ്ടായാലേ തുടങ്ങാനാവൂ എന്നും അന്ന് വ്യക്തമാക്കിയിരുന്നു അഭിമുഖത്തില്‍ സംവിധായകൻ സത്യൻ അന്തിക്കാട്. പിന്നീട് മോഹൻലാല്‍ ചിത്രത്തിന്റെ പ്രഖ്യാപനവുമുണ്ടായി. എന്തായാലും പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന മോഹൻലാല്‍ ചിത്രമായിരിക്കും ഹൃദയപൂര്‍വമെന്നാണ് പ്രതീക്ഷ. മാളവിക മോഹനനും പ്രധാന കഥാപാത്രമായുണ്ടാകും.

എന്നും എപ്പോഴും എന്ന സിനിമയാണ് ഒടുവില്‍ മോഹൻലാലിനെ നായക വേഷത്തില്‍ എത്തിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മോഹൻലാല്‍ ചിത്രത്തില്‍ മഞ്‍ജു വാര്യരായിരുന്നു നായികയായി എത്തിയത്. ഇന്നസെന്റും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു. തിരക്കഥ രഞ്‍ജൻ പ്രമോദായിരുന്നു എഴുതിയിരുന്നത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റേതായി ഒടുവിലെത്തിയ ചിത്രം മകള്‍ വൻ വിജയമായി മാറിയിരുന്നില്ല എന്നതിനാല്‍ മോഹൻലാലുമൊത്ത് എത്തുമ്പോള്‍ വലിയൊരു തിരിച്ചുവരവ് ലക്ഷ്യമിടുന്നു. മകളില്‍ ജയറാമായിരുന്നു നായകനായി വേഷമിട്ടത്. മീരാ ജാസ്‍മിൻ നായികയുമായി. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധായകൻ സത്യൻ അന്തിക്കാട് ആലോചിച്ചിരുന്നുവെങ്കിലും ഉപേക്ഷിച്ചതായിട്ടാണ് മനസിലാകുന്നത്.