
150 കോടി കടന്ന് കുതിച്ച് ‘തുടരും’ ..!! സിനിമയ്ക്ക് തിരിച്ചടിയായി വ്യാജ പതിപ്പ്
തീയറ്ററില്‍ തകര്‍ത്തോടുന്ന മോഹന്‍ലാല്‍ നായകനായ സിനിമയാണ് ‘തുടരും’. ബെൻസ് ഷൺമുഖമായി മോഹൻലാലും, ജോർജ്ജ് സാറായി പ്രകാശ് വർമയും കൊമ്പ് കോർത്ത് ഗംഭീര പ്രകടനമാണ് സിനിമയിൽ കാഴ്ച വച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങി. ബസ് യാത്രക്കാരൻ ഫോണിൽ സിനിമ കാണുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭച്ചു. തൃശൂർ ഷൊർണ്ണൂർ റൂട്ടിൽ ഓടുന്ന ബസിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പൊലീസിനെ സമീപിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. പൊലീസില്‍ ഉടന്‍ പരാതി നല്‍കും.
ചിത്രത്തിന്റെ ബജറ്റും ലഭിക്കുന്ന കളക്ഷനും വച്ച് നോക്കിയാല്‍ മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രമായി മാറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യദിനം മുതല്‍ ജനം ഏറ്റെടുത്തിരിക്കുകയാണ്. ട്രാക്കര്‍മാര്‍ നല്കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടി കടന്നിട്ടുണ്ട്. പുലിമുരുകനെ മറികടന്ന് മലയാളത്തില്‍ 150 കോടിയില്‍ അധികം നേടുന്ന ആറാമത്തെ ചിത്രമായിരിക്കുകയാണ് തുടരും.
ബെൻസ് ഷൺമുഖമെന്ന ടാക്സി ഡ്രൈവറുടെ വേഷമാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ലളിത എന്ന വീട്ടമ്മയായി ശോഭനയും വേഷമിട്ടു. ബിനു പപ്പു, ഫർഹാൻ ഫാസിൽ, ആനന്ദം ഫെയിം തോമസ് മാത്യു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആര്‍ഷ, കൃഷ്ണ പ്രഭ, മണിയൻപിള്ള രാജു, ഇര്‍ഷാദ് അലി, സംഗീത് പ്രദീപ് എന്നിവരും ചിത്രത്തിൽ മറ്റ് വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് ജിയോഹോട്ട്സ്റ്റാർ സ്വന്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം.