
“മോഹൻലാലിന് ദാദാ സാഹെബ് ഫാൽകെ പുരസ്കാരം കിട്ടിയപ്പോൾ അധികമാരും ശ്രദ്ധിക്കാത്ത ഒരു ഫാക്റ്റ് ഉണ്ട്”
നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അത്ഭുത പ്രതിഭയാണ് നടൻ മോഹൻലാൽ. കഴിഞ്ഞ ദിവസം ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും മോഹൻലാൽ വാങ്ങിയപ്പോൾ, ഓരോ മലയാളികളുടെ മനസും അഭിമാനപൂരിതമായി മാറി. എങ്ങും പ്രശംസാവാചകങ്ങൾ മുഴങ്ങി കേട്ടു. അത്തരത്തിൽ പ്രിയ നടൻ ഫാൽക്കെ അവാർഡ് സ്വീകരിച്ചപ്പോൾ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഓർമിപ്പിക്കുകയാണ് ജിതിൻ ജോസഫ്.
കുറിപ്പിൻ്റെ പൂർണരൂപം
മോഹൻലാലിന് ദാദാ സാഹെബ് ഫാൽകെ പുരസ്കാരം കിട്ടിയപ്പോൾ അധികമാരും ശ്രദ്ധിക്കാത്ത ഒരു ഫാക്റ്റ് ഉണ്ട്….
ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആക്ടർ ആണ് അദ്ദേഹം. Career ഇൽ ഇനിയും ഒരുപാട് വർഷങ്ങൾ മുന്നിൽ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന് ഇപ്പോഴേ രാജ്യം പരമോന്നത ബഹുമതി നൽകി ആദരിച്ചിരിക്കുന്നു.
Thats how talented he is. പലരും ഒരു പുരുഷയുസ്സ് കൊണ്ട് നേടിയെടുക്കുന്ന ഒരു ബഹുമതി ആയാൾ തന്റെ 65 ആം വയസ്സിൽ സ്വന്തമാക്കിയിരിക്കുന്നു. സംവിധായകൻ ഫാസിൽ പറഞ്ഞത് ഒരു പത്തുകൊല്ലം മുൻപ് കിട്ടിയിരുന്നെങ്കിൽ പോലും താൻ അദ്‌ഭുതപ്പെടില്ലായിരുന്നു എന്നാണ്.
മോഹൻലാലിനെക്കാൾ ചെറിയ പ്രായത്തിൽ ഈ അവാർഡ് സ്വന്തമാക്കിയത് ഒരാളെയുള്ളൂ… സാക്ഷാൽ ലത മങ്കേഷ്‌കർ.
മോഹൻലാലിന് കിട്ടി… എന്നാൽ ഞങ്ങളുടെ ഇഷ്ട നടന് കിട്ടിയില്ല എന്ന് പതം പറഞ്ഞു നടക്കുന്നവർക്ക് യഥാർത്ഥത്തിൽ ഈ അവാർഡ് ന്റെ വലുപ്പം, മഹത്വം മനസ്സിലായിട്ടില്ല. 55 കൊല്ലങ്ങൾക്ക് മുൻപ് കൊടുത്തു തുടങ്ങിയ ഈ അവാർഡ് South India യിൽ വെറും അഞ്ചുപേർക്കേ ലഭിച്ചിട്ടുള്ളു. അതിൽ ഒരാളാണ് ശ്രീ മോഹൻലാൽ.
ഏതൊക്കെ അളവ്കോൽ ഉപയോഗിച്ചളന്നാലും മലയാളത്തിൽ അദ്ദേഹത്തേക്കാൾ ഈ അവാർഡ് ലഭിക്കാൻ യോഗ്യതയുള്ളവർ ആരുമില്ല.
The Real OG എന്ന് കേന്ദ്രമന്ത്രി വിളിച്ചത് വെറുതെയല്ല.