‘ചോദ്യം ഫെമിനിസ്റ്റാണോ? ഉത്തരം എപ്പോഴും പറയുന്നതുപോലെ..’ ;  മീനാക്ഷി
1 min read

‘ചോദ്യം ഫെമിനിസ്റ്റാണോ? ഉത്തരം എപ്പോഴും പറയുന്നതുപോലെ..’ ; മീനാക്ഷി

പല വിഷയങ്ങളിലും തന്റെ നിലപാടുകൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കാറുള്ള താരമാണ് മീനാക്ഷി. ഇപ്പോഴിതാ ഫെമിനിസത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് മീനാക്ഷി. ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അവകാശങ്ങളിൽ നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് തന്റെ ഫെമിനിസം എന്നാണ് മീനാക്ഷി ഫേസ്‌ബുക്കിൽ കുറിച്ചത്.

 

“ചോദ്യം ഫെമിനിസ്റ്റാണോ….ഉത്തരം എപ്പോഴും പറയുന്നതുപോലെ എൻ്റെ ചെറിയ അറിവിൽ … ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എൻ്റെ ഫെമിനിസം.” മീനാക്ഷി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

 

അതേസമയം ഇന്ദ്രൻസിനോടൊപ്പം പ്രധാന വേഷത്തിലെത്തിയ ‘പ്രൈവറ്റ്’ ആയിരുന്നു മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രം. നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം കഴിഞ്ഞ ദിവസം ഒടിടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഒക്ടോബർ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഒരു മാസത്തിന് ഇപ്പുറമാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. മനോരമ മാക്സിലൂടെ ഇന്നലെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്.