ജോഷിയുടെ സംവിധാനത്തിൽ ഉണ്ണിമുകുന്ദൻ നായകൻ…!! ഒരുങ്ങുന്നത് വമ്പൻ ആക്ഷൻ ചിത്രം
1 min read

ജോഷിയുടെ സംവിധാനത്തിൽ ഉണ്ണിമുകുന്ദൻ നായകൻ…!! ഒരുങ്ങുന്നത് വമ്പൻ ആക്ഷൻ ചിത്രം

മലയാളത്തിലെ പല തലമുറയില്‍ പെട്ട താരങ്ങള്‍ക്കൊപ്പം സിനിമകള്‍ ചെയ്ത് വന്‍ വിജയങ്ങള്‍ നേടിയിട്ടുള്ള സംവിധായകനായ ജോഷിയുടെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം കൗതുകത്തോടെയാണ് സിനിമാപ്രേമികള്‍ കേട്ടത്. ഉണ്ണി മുകുന്ദനെ നായകനാക്കിയാണ് ജോഷി അടുത്ത ചിത്രം ഒരുക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസും ഐൻസ്റ്റിൻ മീഡിയയും ചേർന്നാണ്. മാര്‍ക്കോയിലൂടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് നേട്ടവും മറുഭാഷാ പ്രേക്ഷകരുടെ ശ്രദ്ധയും നേടിയ ഉണ്ണി മുകുന്ദന്‍ വെറ്ററന്‍ ഡയറക്ടര്‍ ആയ ജോഷിയുടെ ഫ്രെയ്മിലേക്ക് ആദ്യമായി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്. ജോഷിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം എത്തിയത്.

ജോജു ജോര്‍ജിനെയും കല്യാണി പ്രിയദര്‍ശനെയും പ്രധാന കഥാപാത്രങ്ങളാക്കി ജോഷിയുടെ സംവിധാനത്തിലെത്തിയ അവസാന ചിത്രം ആന്‍റണിയുടെ നിര്‍മ്മാണവും ഐന്‍സ്റ്റീന്‍ മീഡിയ ആയിരുന്നു. ദേശീയ അവാർഡ് നേടിയ ‘മേപ്പടിയാൻ, പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ മാർക്കോ എന്നിവയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസ് (യുഎംഎഫ്) നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ജോഷിയുടെ തന്നെ പൊറിഞ്ചു മറിയം ജോസിന്‍റെ രചന നിര്‍വ്വഹിച്ച അഭിലാഷ് എന്‍ ചന്ദ്രനാണ്. അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന കിംഗ് ഓഫ് കൊത്തയുടെ തിരക്കഥയും അഭിലാഷിന്‍റേത് ആയിരുന്നു. ‘ആന്റണി’ക്കൊപ്പം കൃഷാന്ദ് സംവിധാനം ചെയ്ത ‘പുരുഷ പ്രേതം’ എന്ന സിനിമയും നിര്‍മ്മിച്ചത് ഐൻസ്റ്റീൻ മീഡിയ ആയിരുന്നു. മാർക്കറ്റിംഗ്, കമ്യൂണിക്കേഷന്‍ ഡോ. സംഗീത ജനചന്ദ്രന്‍ (സ്റ്റോറീസ് സോഷ്യൽ).