Skip to content
04 Jul, 2025
Latest News From Mollywood – Online Peeps

Latest News From Mollywood – Online Peeps

Latest malayalam movie news to your news feed.

site mode button
Subscribe
  • Home
  • Latest News
  • About us
  • Contact Us
  • Home
  • Latest News
  • ”അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും മോഹന്‍ലാല്‍ വിസ്മയമാകുന്നു” ; ഹരീഷ് പേരടി
”അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും മോഹന്‍ലാല്‍ വിസ്മയമാകുന്നു” ; ഹരീഷ് പേരടി
1 min read
  • Latest News

”അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും മോഹന്‍ലാല്‍ വിസ്മയമാകുന്നു” ; ഹരീഷ് പേരടി

July 14, 2022 Niya0Tagged HAREESH PERADI, Mohanlal, Viral facebook post

സഹനായക വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ഹരീഷ് പേരടി. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയാണ് ഹരീഷ് പേരടിയുടെ സിനിമ കരിയറില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കിയത്. മലാളത്തിന് പുറമേ തമിഴകത്തും തന്റെതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചുകഴിഞ്ഞു. സിനിമ ഷൂട്ടിംങ് തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമാകാറുണ്ട്. സമകാലിക വിഷയങ്ങളിലെല്ലാം തന്റെതായ നിലപാടുകള്‍ അദ്ദേഹം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് പറയുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്.

അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചാലും മാറ്റിനിര്‍ത്താത്ത ആളാണ് മോഹന്‍ലാല്‍ എന്നും അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും മോഹന്‍ലാല്‍ വിസ്മയമാകുന്നുവെന്നും ഹരീഷ് പേരടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. എത്ര നമ്മള്‍ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങള്‍ പ്രകടിപ്പിച്ചാല്‍ മാറ്റി നിര്‍ത്താന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന ഈ കാലത്ത് എന്ന് കുറിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. അഭിപ്രായ വിത്യാസങ്ങള്‍ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂര്‍ണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ലാലേട്ടന്‍ യഥാര്‍ത്ഥ വിസ്മയമാകുന്നു. അഭിനയത്തില്‍ മാത്രമല്ല, മനുഷ്യത്വത്തിലും. തട്ടിയും ഉരുമ്മിയും ഞങ്ങള്‍ ഇനിയും മുന്നോട്ടുപോകും. ഓളവും തീരവും പോലെ എന്ന് എഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

‘ഓളവും തീരവും’ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയാണ് ഇപ്പോള്‍ ഹരീഷ് പേരടി. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് അവതരണ സ്വഭാവമുള്ള ചിത്രമെന്ന ഖ്യാതി നേടിയതായിരുന്നു 1970ല്‍ പുറത്തിറങ്ങിയ ‘ഓളവും തീരവും’. അഞ്ച് പതിറ്റാണ്ടിനിപ്പുറം ചിത്രത്തിന് ഒരു പുനരാഖ്യാനം ഉണ്ടാവുകയാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍.

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലനായി ഹരീഷ് പേരടിയാണ് എത്തുന്നത്. നായികയായി ദുര്‍ഗാ കൃഷ്ണയാണ് എത്തുന്നത്. മാമുക്കോയയും ചിത്രത്തില്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തൊടുപുഴയില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

 

 

 

 

 

Post navigation

Previous: മെഗാസ്റ്റാറിന്റെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമ തെലുങ്കിൽ നിന്ന്! ; ‘ഏജന്റ്’ വരുന്നു ; ടീസർ ഈ മാസം
Next: ‘തനിക്ക് ഭാര്യയോടാണ് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത്’! അന്ന് ശ്രീജിത്ത് രവി പറഞ്ഞതിങ്ങനെ
Niya

Related Posts

കബഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘ബള്‍ട്ടി’ പുതിയ അപ്ഡേറ്റ് ജൂലൈ 4 ന്
1 min read
  • Latest News

കബഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘ബള്‍ട്ടി’ പുതിയ അപ്ഡേറ്റ് ജൂലൈ 4 ന്

July 3, 2025 Niya0
കരുത്തുറ്റ വേഷത്തിൽ അനുപമ, ഒപ്പം സുരേഷ് ഗോപിയും; ‘ജെഎസ്കെ’ ടീസർ
1 min read
  • Latest News

കരുത്തുറ്റ വേഷത്തിൽ അനുപമ, ഒപ്പം സുരേഷ് ഗോപിയും; ‘ജെഎസ്കെ’ ടീസർ

July 3, 2025 Niya0
ജെഎസ്കെ സിനിമ കാണാൻ ഹൈക്കോടതി തീരുമാനം, ജഡ്ജിക്ക് മുന്നിൽ പ്രദർശിപ്പിക്കും
1 min read
  • Latest News

ജെഎസ്കെ സിനിമ കാണാൻ ഹൈക്കോടതി തീരുമാനം, ജഡ്ജിക്ക് മുന്നിൽ പ്രദർശിപ്പിക്കും

July 2, 2025July 2, 2025 Niya0

Recent Posts

  • കബഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘ബള്‍ട്ടി’ പുതിയ അപ്ഡേറ്റ് ജൂലൈ 4 ന്
  • കരുത്തുറ്റ വേഷത്തിൽ അനുപമ, ഒപ്പം സുരേഷ് ഗോപിയും; ‘ജെഎസ്കെ’ ടീസർ
  • ജെഎസ്കെ സിനിമ കാണാൻ ഹൈക്കോടതി തീരുമാനം, ജഡ്ജിക്ക് മുന്നിൽ പ്രദർശിപ്പിക്കും
  • നെറ്റിയിൽ ഭസ്മം, മുഖത്ത് കള്ളനോട്ടം; നിവിൻ പോളിയുടെ ‘സർവ്വം മായ’ ടൈറ്റിൽ ലുക്ക് ചർച്ചയാകുന്നു
  • “സിനിമയിൽ ഒരു കഥാപാത്രത്തിനു ജാനകിയെന്ന പേര് വന്നാൽ തകർന്ന് വീഴുന്നതോ കളങ്കപ്പെടുന്നതോ അല്ല വിശ്വാസം ” ; അഭിലാഷ് പിള്ള

Recent Comments

    Copyright © azure-news 2025 Proudly powered by WordPress | Theme: azure-news by CodeVibrant.
    • About us
    • Contact Us