
ആരാധകരുടെ രംഗണ്ണയായി ഫഹദ് വീണ്ടും ..!!
സമീപകാല മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമയും കഥാപാത്രവുമായിരുന്നു ജിത്തു മാധവൻ സംവിധാനം ചെയ്ത ‘ആവേശവും’ അതിലെ രംഗയും. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു രംഗ. ആക്ഷൻ- കോമഡി ജോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ കളക്ഷനും ലഭിച്ചിരുന്നു. സുഷിൻ ശ്യാം സംഗീതം നൽകിയ ചിത്രത്തിലെ പാട്ടുകളും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചവയായിരുന്നു.
ഇപ്പോഴിതാ ആവേശത്തിലെ ഗാനത്തിന് ആരാധകരുടെ രംഗണ്ണയായി ഫഹദ് ചുവടുവെയ്ക്കുന്ന വീഡിയോയാണ് ചർച്ചയാവുന്നത്. കല്യാണി പ്രിയദർശനും വിനയ് ഫോർട്ടും വേദിയിലുണ്ട്. ഫഹദിന്റെ ഏറ്റവും പുതിയ ചിത്രമായായ ‘ഓടും കുതിര ചാടും കുതിര’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ഫഹദ് ചുവടുവെച്ചത്.
https://x.com/CinemaWithAB/status/1957370084084920729?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1957370084084920729%7Ctwgr%5E2bf4546dfce02c01163693f5149245d74a0b316e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Fentertainment%2Ffahadh-faasil-recreates-the-viral-hook-step-of-aavesham-articleshow-z2uup27
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദർശൻ, വിനയ് ഫോർട്ട്, രേവതി പിള്ള, ലാൽ, വിനയ് ഫോർട്ട്, അനുരാജ് ഒ.ബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. ഓഗസ്റ്റ് 29 ന് ഓണം റിലീസായാണ് ചിത്രമെത്തുന്നത്.