
“കോമഡി ആക്ഷൻ റൊമാൻസ് ഇമോഷൻ എല്ലാതരത്തിലുള്ള വേഷങ്ങളും ഒരേപോലെ ചെയ്യാൻ കഴിയുന്ന ഇന്ത്യയിലെ ഓരേ ഒരു ആക്ടർ ലാലേട്ടനാണ് “
മോഹൻലാൽ എന്ന പേര് മലയാളികൾക്ക് എന്നും ഒരു ആഘോഷമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമ സ്ക്രീനുകളിൽ തെളിയുന്ന മോഹൻലാലിന്റെ ഓരോ മുഖഭാവവും അത്ഭുതത്തോടെയാണ് പ്രേക്ഷകർ ആസ്വദിച്ചത്. തലമുറകൾ മാറിമാറി വന്നാലും പ്രേഷകരുടെ ആ അത്ഭുതത്തിനും സ്നേഹത്തിനും ഒരു മാറ്റവുമുണ്ടാവില്ല. ഇടം തോൾ ചെരിച്ച് ചെറു പുഞ്ചിരിയുമായി നടന്നുവരുന്ന മോഹൻലാൽ ചിത്രം ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ട് എത്രയോ വർഷങ്ങളായി. ഓരോ വർഷം കഴിയും തോറും വീര്യം കൂടുന്ന ലഹരിയാണത്. മലയാളികൾക്ക് മോഹൻ ലാൽ സമ്മാനിച്ച എത്രയെത്ര മികച്ച കഥാപാത്രങ്ങൾ. ഇനി ആടിത്തീർക്കാൻ എത്രയോ അധികം. അദ്ദേഹത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ രഹിൻ കെ പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
മോഹൻലാൽ ഇന്ത്യൻ സിനിമയിലെ നമ്പർ വൺ ആക്ടർ ആകാനുള്ള കാരണം 💯👌
കോമഡി ആക്ഷൻ റൊമാൻസ് ഇമോഷൻ എല്ലാതരത്തിലുള്ള വേഷങ്ങളും ഒരേപോലെ ചെയ്യാൻ കഴിയുന്ന ഇന്ത്യയിലെ ഓരേ ഒരു ആക്ടർ ലാലേട്ടനാണ് 👏
മാസ്സ് സിനിമ ചെയ്യുമ്പോൾ തനി പൗരൂഷം ഉള്ള മുഖം കോമഡി ചെയ്യുമ്പോൾ ഈ ആൾ തന്നെ ആണോ ആക്ഷൻ സിനിമ ചെയ്തത് എന്ന് തോന്നിപ്പോകും 🔥
ഉദാഹരണത്തിന് ചന്ദ്രലേഖയും നരസിംഹവും ഒരെ സമയത്ത് ഇറങ്ങി സിനിമയാണല്ലോ ചന്ദ്രലേഖയിൽ ഫുൾ കോമഡി വളരെ സാധാരണക്കാരനായ ഒരു വ്യക്തി നരസിംഹത്തിൽ പൗരുഷത്തിന്റെ പ്രതീകമായ മാസ്സ് കഥാപാത്രം ചന്ദ്രലേഖ കണ്ടാൽ തോന്നും ഇയാൾ തന്നെയാണൊ നരസിംഹം ചെയ്തത് എന്ന് 😲
ഇതുപോലെ അഭിനയിക്കാൻ മറ്റ് ഏതെങ്കിലും ഒരു ആക്ടർക്ക് കഴിയുമോ
ബോളിവുഡ് ലോബിയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ 3 നാഷണൽ അവാർഡ് എങ്കിലും കിട്ടേണ്ടതായിരുന്നു എന്ന് എവിടെയോ കെട്ടിരിന്നു
നാടോടി കാറ്റ്, ചന്ദ്രലേഖ,ദേവാസുരം, സ്ഫടികം, വാനപ്രസ്ഥം, സദയം,
ഈ സിനിമകളെല്ലാം വ്യത്യസ്തമായ തീമുകളിൽ ഉള്ളതാണ് ഇതിലെ അഭിനയം മാത്രം നോക്കിയാൽ മതി ഇദ്ദേഹത്തിൻറെ ആക്ടിംഗ് സ്കിൽ എന്താണെന്നു മനസ്സിലാക്കാൻ♥️