Skip to content
26 Feb, 2026
Latest News From Mollywood – Online Peeps

Latest News From Mollywood – Online Peeps

Latest malayalam movie news to your news feed.

site mode button
Subscribe
  • Home
  • Latest News
  • About us
  • Contact Us
  • Home
  • Latest News
  • ‘ലിപ് ലോക്കും ബെഡ്റൂം സീനുമൊക്കെ ചെയ്താല്‍ അല്ല നടന്‍ ആവുക, അല്ലാതെയും ആ വികാരം കണ്‍വേ ചെയ്യാന്‍ പറ്റുന്ന നടനാണ് ദുല്‍ഖര്‍’ ; കുറിപ്പ് ചര്‍ച്ചയാവുന്നു
‘ലിപ് ലോക്കും ബെഡ്റൂം സീനുമൊക്കെ ചെയ്താല്‍ അല്ല നടന്‍ ആവുക, അല്ലാതെയും ആ വികാരം കണ്‍വേ ചെയ്യാന്‍ പറ്റുന്ന നടനാണ് ദുല്‍ഖര്‍’ ; കുറിപ്പ് ചര്‍ച്ചയാവുന്നു
1 min read
  • Latest News

‘ലിപ് ലോക്കും ബെഡ്റൂം സീനുമൊക്കെ ചെയ്താല്‍ അല്ല നടന്‍ ആവുക, അല്ലാതെയും ആ വികാരം കണ്‍വേ ചെയ്യാന്‍ പറ്റുന്ന നടനാണ് ദുല്‍ഖര്‍’ ; കുറിപ്പ് ചര്‍ച്ചയാവുന്നു

September 29, 2022November 3, 2022 Muhammed Abdul Kalam0Tagged chup movie, Dulquer salman, Viral facebook post

എല്ലാവര്‍ക്കും പ്രിയങ്കരനായ യുവ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കൊണ്ട് തന്നെ പാന്‍ ഇന്ത്യന്‍ താരമായി ദുല്‍ഖര്‍ സല്‍മാന്‍ മാറി കഴിഞ്ഞു. വെറും പത്ത് വര്‍ഷം കൊണ്ടാണ് ദുല്‍ഖര്‍ ഇന്ന് കാണുന്ന നേട്ടമെല്ലാം സ്വന്തമാക്കിയത് എന്നത് ആരാധകരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. അതും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ യാതൊരു പിന്തുണയും കൂടാതെ. ദുല്‍ഖറിന്റെ ഹിന്ദി ചിത്രം ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്നാണ് പ്രേക്ഷകരും നിരൂപകരുമെല്ലാം പറയുന്നത്. തെലുങ്ക് ചിത്രം സീതാ രാമത്തിന്റെ ഗംഭീര വിജയത്തിന് ശേഷം എത്തിയ ഛുപും വന്‍ വിജയമാകുമ്പോള്‍ ദുല്‍ഖര്‍ ആരാധകരെല്ലാം ആവേശത്തിലാണ്.

സെക്കന്റ് ഷോ എന്ന മലയാള ചിത്രത്തിലൂടെ അഭിനയം തുടങ്ങിയ ദുല്‍ഖര്‍ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. ലിപ് ലോക്ക് സീന്‍ ആയാലും ഇന്റിമേറ്റ് സീന്‍ ആണെങ്കിലും സിനിമയില്‍ പച്ചക്ക് കാണിക്കേണ്ട ആവശ്യം ഇല്ലെന്ന് തെളിയിച്ച നടനാണ് ദുല്‍ഖര്‍ എന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. ഇപ്പോഴിതാ ദുല്‍ഖറിനെക്കുറിച്ചുള്ള ഒരു കുറിപ്പും അതിന് വന്ന കമന്റ്‌സുമാണ് ശ്രദ്ധ നേടുന്നത്. ദുല്‍ഖറിനെപറ്റി ഞാന്‍ കണ്ടെത്തിയ ഒരു ചെറിയ ഇന്റ്രസ്റ്റിംങ് ഫാക്ട് എന്ന പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. പുള്ളി ലിപ് ലേക്ക് സീന്‍ അഭിനയിക്കില്ല. സീന്‍ ഡിമാന്‍ഡ് ചെയ്താല്‍പോലും ദുല്‍ഖര്‍ അത് ചെയ്യില്ല. എനിക്ക് ഇത് ആദ്യം ഒരു സംശയം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ചുപ് സിനിമ കണ്ടതോടെ അത് ഉറപ്പ് ആയി. കിസ്സിംങ് സീന്‍ വരുമ്പോള്‍ തലയുടെ ബാക്കില്‍ ക്യാമറ പോകുന്നു, പൂക്കളുടെ ഇടയില്‍ പോവുന്നു, പെട്ടെന്നു ഒരു കട്ട് വരുന്നു. ഇങ്ങനെ മുന്‍പ് പല സിനിമകളില്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആ സീന്‍ ഡിമാന്റ് ചെയുന്നു എങ്കിലും അത് അഭിനയിക്കുന്നതില്‍ മടി കാട്ടരുത് എന്നാണ് എന്റെ അഭിപ്രായമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്. നിരവധി പേര്‍ കുറിപ്പിന് താഴെ കമന്റുകള്‍ ചെയ്തിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യമാണ് ചര്‍ച്ചയാവുന്നത്. ഇതില്‍ ഒരാള്‍ പറഞ്ഞ കമന്റും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ‘ദുല്‍ഖര്‍ എന്ന നടനെ ആവശ്യം ഉള്ളത്‌കൊണ്ടാണ് അവര്‍ ദുല്‍ഖറിന്റെ ഇത് പോലുള്ള ഡിമാന്റ് അംഗീകരിക്കുന്നത്. ലിപ് ലോക്കും ബെഡ്‌റൂം സീനുമൊക്കെ ചെയ്താല്‍ അല്ല നടന്‍ ആവുക അല്ലാതെയും ആ വികാരം കണ്‍വേ ചെയ്യാന്‍ പറ്റുന്നുണ്ട്. ദുല്‍ഖറിന് ഇപ്പോ സീതാരാമം സിനിമയില്‍ ലിപ് ലോക്ക് സീന്‍ ചെയ്യേണ്ടി ഇരുന്ന സ്ഥലത്ത് പുള്ളി അത് സ്‌കിപ്പ് ചെയ്യുന്നു. എന്നിരുന്നാലും ആ സിനിമയുടെ വൈകാരിക രംഗങ്ങളുടെ തീവ്രതയ്ക്ക് വല്ല കുഴപ്പം വന്നോ. ആ രംഗത്തിന്റെ അഭാവം അദ്ദേഹത്തിന്റെ നടന്‍ തീര്‍ത്തു കൊടുത്തിട്ടുണ്ട്. ജീവിതത്തില്‍ ഇത് പോലുള്ള ധാര്‍മ്മികമായ മൂല്യങ്ങളെ കൊണ്ട് നടക്കുന്ന ആള്‍ക്കാരൊക്കെ ചുരുക്കം അല്ലെ. അത് വെച്ച് നോക്കുമ്പോള്‍ ദുല്‍ഖര്‍ ഒറു നല്ല നടന്‍ എന്നതില്‍ ഉപരി ഒരു നല്ല മനുഷ്യന്‍ കൂടി ആണെന്നതുമാണ് അവിടെ അടിവര ഇടുന്നത്’ എന്നായിരുന്നു വൈറലായ കമന്റ്.

 

 

 

 

Post navigation

Previous: മമ്മൂക്കയെ കണ്ട് തുള്ളിച്ചാടി തെന്നിന്ത്യന്‍ താരം സ്‌നേഹ ; വീഡിയോ വൈറല്‍
Next: ” ലാൽ കഥാപാത്രത്തെ സ്വീകരിച്ചു കഴിഞ്ഞു എന്ന് മനസ്സിലായാൽ പിന്നെ നമുക്ക് മറിച്ചു ചിന്തിക്കേണ്ട കാര്യമില്ല, ആശങ്കയുമില്ല. ” – സാഗർ കോട്ടപ്പുറത്തെ കുറിച്ച് കമൽ
Muhammed Abdul Kalam
Website http://onlinepeeps.co

Related Posts

ഭാവനയുടെ അസാമാന്യ സ്വാഗും റഹ്‌മാന്റെ പവർ പാക്ക്ഡ് ആക്ഷനും; ‘അനോമി’ ട്രെയിലർ പുറത്തിറങ്ങി
1 min read
  • Latest News

ഭാവനയുടെ അസാമാന്യ സ്വാഗും റഹ്‌മാന്റെ പവർ പാക്ക്ഡ് ആക്ഷനും; ‘അനോമി’ ട്രെയിലർ പുറത്തിറങ്ങി

January 31, 2026February 2, 2026 Niya0
സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു 
1 min read
  • Latest News

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു 

January 16, 2026 Niya0
കാത്തിരിപ്പ് അവസാനിച്ചു മക്കളേ… കളങ്കാവൽ ഡിസംബർ 5ന് തിയറ്ററുകളിൽ
1 min read
  • Latest News

കാത്തിരിപ്പ് അവസാനിച്ചു മക്കളേ… കളങ്കാവൽ ഡിസംബർ 5ന് തിയറ്ററുകളിൽ

November 26, 2025 Niya0

Recent Posts

  • ഭാവനയുടെ അസാമാന്യ സ്വാഗും റഹ്‌മാന്റെ പവർ പാക്ക്ഡ് ആക്ഷനും; ‘അനോമി’ ട്രെയിലർ പുറത്തിറങ്ങി
  • സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു 
  • കാത്തിരിപ്പ് അവസാനിച്ചു മക്കളേ… കളങ്കാവൽ ഡിസംബർ 5ന് തിയറ്ററുകളിൽ
  • ‘ഭരത്ചന്ദ്രന്‍’ വീണ്ടും; റീ റിലീസിന് ‘കമ്മീഷണര്‍’
  • ‘ചോദ്യം ഫെമിനിസ്റ്റാണോ? ഉത്തരം എപ്പോഴും പറയുന്നതുപോലെ..’ ; മീനാക്ഷി

Recent Comments

    Copyright © azure-news 2026 Proudly powered by WordPress | Theme: azure-news by CodeVibrant.
    • About us
    • Contact Us