ഇന്ത്യയ്ക്ക് മറ്റൊരു അഭിമാനവും! ഓസ്കാര്‍ വേദിയില്‍ തിളങ്ങി ദീപിക പദുക്കോണ്‍
ഓസ്കാര്‍ വേദിയില്‍ തിളങ്ങി നില്‍ക്കുകയാണ് ഇന്ത്യ. ഈ വര്‍ഷം ഇന്ത്യയ്ക്ക് രണ്ട് നേട്ടങ്ങളാണ് ഓസ്കാര്‍ വേദിയില്‍ ഉണ്ടായത്. ഇത് മാത്രമല്ലാതെ ഇന്ത്യയ്ക്ക് പറയാന്‍ മറ്റൊരു അഭിമാനവുമുണ്ട്. ഓസ്കാര്‍ പുരസ്കാര നിശയില്‍ പതിനാറ് അവതാരകരാണ് ഉണ്ടായിരുന്നത്. അവരുടെ കൂട്ടത്തിലെ ഏക ഇന്ത്യന്‍ വ്യക്തിയായിരുന്നു ദീപിക പദുക്കോണ്‍ എന്നതാണ് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന മറ്റൊരു കാര്യം.
കറുത്ത നിറത്തിലുള്ള വെല്‍വെറ്റ് ഗൗണ്‍ അണിഞ്ഞാണ് താരം ഓസ്കര് വേദിയിലെത്തിയത്. ഇന്ത്യയുടെ അഭിമാനമായ ‘നാട്ടു നാട്ടു’ എന്ന ഗാനം ഓസ്കര് വേദിയില്‍ അവതരിപ്പിച്ചപ്പോഴാണ് അവതാരകയായി ദീപിക എത്തിയത്. ഗാനത്തെ പരിചയപ്പെടുത്താന്‍ വേദിയിലെത്തിയ ദീപിക സെന്‍സേഷണല്‍ ഗാനം എന്നാണ് ‘നാട്ടു നാട്ടുവിനെ’ വിശേഷിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് ദീപികയുടെ വാക്കുകള്‍ സദസ്സ് ഏറ്റെടുത്തത്.
![Oscars 2023: Deepika Padukone takes over the stage as a presenter; her speech over RRR song Naatu Naatu wins all [WATCH]](https://st1.bollywoodlife.com/wp-content/uploads/2023/03/Deepika-2023-03-13T072101.248.png)
അതേസമയം, നേരത്തെ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ വേദിയില്‍ ലോകകപ്പ് അവതരിപ്പിച്ച് തിളങ്ങിയ ദീപിക വീണ്ടും ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ നിമിഷങ്ങളായിരുന്നു ഓസ്കാര്‍ വേദിയില്‍ ഉണ്ടായത്. വളരെ മനോഹരമായ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ദീപികയുടെ ഓസ്കാര്‍ റെഡ് കാര്‍പ്പറ്റിലെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലാണ്. ഒരു ക്ലാസിക് ബ്ലാക്ക് ലൂയിസ് വിറ്റണ് ധരിച്ച് അതീവ സുന്ദരിയായിട്ടാണ് ദീപിക കാണപ്പെട്ടത്. റെഡ് കാര്‍പ്പറ്റ് ദൃശ്യങ്ങള്‍ ദീപിക തന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.

നേരത്തെയും ഓസ്കാര്‍ വേദിയില്‍ ദീപിക എത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ താന്‍ പരിചയപ്പെടുത്തിയ ഗാനത്തിന് അതും ഇന്ത്യന്‍ ഗാനത്തിന് പുരസ്കാരം കിട്ടി എന്ന സന്തോഷവും ദീപികയ്ക്കുണ്ട്. നാട്ടു നാട്ടുവിന് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ സദസില്‍ ദീപിക ആനന്ദ കണ്ണീര് പൊഴിക്കുന്ന വീഡിയോ വൈറലാകുകയാണ്.
https://twitter.com/i/status/1635164038572429312