28 Nov, 2025
1 min read

“നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കും, അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരാ” ; കാന്താ’യെയും ദുൽഖറിനെയും പ്രശംസിച്ച് ചന്തു സലിംകുമാർ

സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ‘കാന്താ’യെയും ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തെയും പ്രശംസിച്ച് ചന്തു സലിം കുമാർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ചന്തു തന്റെ അഭിനന്ദനം അറിയിച്ചത്. ദുൽഖറിനെ നടിപ്പ് ചക്രവർത്തി എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ചന്തു കുറിപ്പ് അവസാനിക്കുന്നത്. അതേസമയം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായായാണ് കാന്തായിലെ ടികെ മഹാദേവൻ ചർച്ച ചെയ്യപ്പെടുന്നത്. ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സെൽവമണി സെൽവരാജിന്‍റെ ആദ്യ […]

1 min read

‘രാക്ഷസ നടികർ ദുൽഖർ കസറി…’!! കാന്ത സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ച്രിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പ്രിവ്യു ഷോക്ക് ഗംഭീര പ്രതികരണം ലഭിച്ചിരുന്നു. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ […]

1 min read

ദുൽഖർ സൽമാൻ്റെ കരിയർ ബെസ്റ്റ് പ്രകടനം ..!!! ‘കാന്ത’ ആഗോള റിലീസ് നാളെ

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യുടെ പ്രിവ്യൂ ഷോയ്ക്ക് ഗംഭീര പ്രതികരണം. കഴിഞ്ഞ ദിവസം ചെന്നൈയിൽ ആണ് പ്രസ്, മൂവി മീഡിയ എന്നിവർക്കായി ചിത്രത്തിൻ്റെ പ്രത്യേക ഷോ സംഘടിപ്പിച്ചത്. അഭൂതപൂർവ്വമായ പ്രതികരണമാണ് ചിത്രത്തിന് ഈ ഷോ കണ്ട പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം നവംബർ 14 ന് ആഗോള റിലീസായി എത്തും. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. […]

1 min read

സംഭവ ബഹുലം ഈ കട്ടിലും മുറിയും; ‘ഒരു കട്ടിൽ ഒരു മുറി’ റിവ്യൂ വായിക്കാം

നമ്മള്‍ താമസിക്കുന്ന മുറിയും നമ്മള്‍ കിടക്കുന്ന കട്ടിലുമൊക്കെ നമ്മളെത്ര മാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ. എത്രയെത്ര ഓർമ്മകളാകും നമ്മുടെ മുറിയും കട്ടിലുമൊക്കെയായി ബന്ധപ്പെട്ടുള്ളത്. അത് ചിലപ്പോൾ സന്തോഷം പകരുന്നതാകും, ചിലപ്പോള്‍ ദുഖിപ്പിക്കുന്നതാകും, മറ്റുചിലപ്പോള്‍ ആശ്വസിപ്പിക്കുന്നതാകും. ഒരു മുറിയും ഒരു കട്ടിലും ചില ജീവിതങ്ങളെ എത്രമാത്രം സ്വാധീനിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രം.   സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ […]

1 min read

പ്രവചനാതീതം! പുതുമയുള്ള ഉള്ളടക്കവുമായി ഞെട്ടിച്ച് ‘കിഷ്കിന്ധാ കാണ്ഡം’, റിവ്യൂ വായിക്കാം

കഥ മുന്നോട്ടുപോകുന്തോറും കണ്ടുകൊണ്ടിരിക്കുന്നവരുടെ ഉള്ളുലയ്ക്കുന്ന കഥാഗതി. കഥാപാത്രങ്ങളുടെ സൂക്ഷ്മ തലങ്ങൾ വരെ സ്ക്രീനിൽ എത്തിച്ചിരിക്കുന്ന പ്രകടന മികവ്. പഴുതുകളേതുമില്ലാത്ത ഉദ്വേഗഭരിതമായ തിരക്കഥ, അതി സങ്കീർണ്ണമായ രംഗങ്ങള്‍ വരെ അനായാസേന ഒരുക്കിയിരിക്കുന്ന മേക്കിംഗ്… ‘കിഷ്കിന്ധാ കാണ്ഡം’ എന്ന സിനിമ മലയാളത്തിൽ അടുത്തകാലത്തിറങ്ങിയ സിനിമകളിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു അനുഭവമായാണ് അനുഭവപ്പെട്ടത്.   ഒരു ഇലക്ഷൻ കാലത്താണ് സിനിമയുടെ തുടക്കം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തോക്ക് ലൈസൻസുള്ളവരുടെയെല്ലാം തോക്ക് പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യാനുള്ള ഉത്തരവ് വരുന്നു. പലരും തോക്കുകളുമായി സ്റ്റേഷനിലെത്തുകയാണ്. നെടുഞ്ചാൽ […]

1 min read

അടിമുടി ദളപതി വിജയ് ഷോ! പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ‘ഗോട്ട്’, റിവ്യൂ വായിക്കാം

ദളപതി ആട്ടം പ്രതീക്ഷിച്ച് ടിക്കറ്റെടുത്ത പ്രേക്ഷകരെ ആവേശത്തിലാറാടിച്ച് പുതിയ വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്)’. ഡബിൾ റോളിൽ പ്രേക്ഷകർക്കൊരു ഡബിൾ ധമാക്ക തന്നെ സമ്മാനിച്ചിരിക്കുകയാണ് ദളപതി. ദളപതി വിജയ് എന്ന ഒറ്റക്കാരണത്തിന് പുറമെ പ്രേക്ഷകരേവരേയും ‘ഗോട്ടി’ന് ടിക്കറ്റെടുക്കാൻ പ്രേരിപ്പിച്ച മറ്റൊരു കാരണം വെങ്കട് പ്രഭു എന്ന സംവിധായകനാണ്. ചെന്നൈയിലെ ഒരു ക്രിക്കറ്റ് ക്ലബ്ബിന്‍റെ കഥ പറഞ്ഞ ‘ചെന്നൈ 600028’ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സിനിമാരംഗത്തേക്കെത്തി ശേഷം ‘സരോജ’, ‘ഗോവ’, ‘മങ്കാത്ത’, […]

1 min read

“ഓളവും തീരവും … ഹെവി ക്ലാസ് ” ; പ്രേക്ഷകൻ്റെ കുറിപ്പ്

മലയാളികൾ ഒന്നടങ്കം കാത്തിരുന്നൊരു ആന്തോളജി സിനിമയുണ്ട്. പേര് മനോരഥങ്ങൾ. മലയാളത്തിന്റെ പ്രിയപ്പെട്ട എംടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ഏവരും കാത്തിരിക്കുന്നത് മോഹൻലാൽ പടം കാണാനായിരുന്നു. ഓളവും തീരവും എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. പ്രിയദർശൻ ആണ് സംവിധാനം. ഇന്നാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ച് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം   “തുലാ മഴയിൽ പുഴയിൽ തടി കൊണ്ടു പോകുന്നത് […]

1 min read

സുവ‍‍‍ർണ്ണ ലിപികളിൽ തിളങ്ങുന്ന കോലാറിന്‍റെ ചരിത്രം; ദൃശ്യസമ്പന്നതയുടെ അത്ഭുതമായ് ‘തങ്കലാൻ’ റിവ്യൂ വായിക്കാം

ഇന്ത്യൻ സിനിമയിൽ തന്നെ വേഷപ്പകർച്ചകളിൽ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് ചിയാൻ വിക്രം. ലഭിക്കുന്ന സിനിമകളിൽ വേറിട്ട കഥാപാത്രമായി മാറാനുള്ള വിക്രത്തിന്‍റെ കഷ്ടപ്പാടുകളും അതിനായുള്ള ശാരീരകവും മാനസികവുമായ തയ്യാറെടുപ്പുകളുമൊക്കെ എന്നും ചർച്ചയായിട്ടുണ്ട്. വിക്രത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ശക്തവും ശ്രദ്ധേയവുമായ വേഷമെന്ന് വിശേഷിപ്പിക്കാം പാ രഞ്ജിത്ത് ഒരുക്കിയ ‘തങ്കലാൻ’ എന്ന കഥാപാത്രം. അത്രമാത്രം ശക്തമാണ് ഈ കഥാപാത്രം. മനുഷ്യരെ എന്നും ഭ്രമിപ്പിച്ചിട്ടുള്ള മഞ്ഞ ലോഹത്തിന്‍റെ ചരിത്രമുറങ്ങുന്ന കോലാറിലെ സ്വര്‍ണ ഖനിയില്‍ തങ്കലാനെ പാ രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത് വ്യക്തവും സൂക്ഷമവും […]

1 min read

ചതിയുടെ കാണാക്കാഴ്ചകളിലൂടെ ഒരു റോളർകോസ്റ്റർ റൈഡ്! ‘ചെക്ക് മേറ്റ്’ റിവ്യൂ വായിക്കാം

പുതുമയുള്ളൊരു കഥ, പുത്തൻ കാഴ്ചകളുടെ ലോകം, പുതുപുത്തൻ ജീവിതങ്ങളിലൂടെയൊരു സഞ്ചാരം. അനൂപ് മേനോൻ നായകനായി ഇന്ന് തിയേറ്ററുകളിലെത്തിയ ‘ചെക്ക് മേറ്റ്’ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കാം. മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ ചുവടുപിടിച്ചുകൊണ്ട് മലയാളികൾക്ക് ഇതുവരെ കാണാത്തതും കേൾക്കാത്തതും അനുഭവിക്കാത്തതുമായ ഒരു പുതിയ ലോകം പരിചയപ്പെടുത്തിയിരിക്കുകയാണ് ചിത്രം. പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ചിരിക്കുന്ന ‘ചെക്ക് മേറ്റ്’ പറയുന്നത് സ്വന്തം നിലനിൽപ്പിനായി എന്തും ചെയ്യാൻ മടിയില്ലാത്ത ഫിലിപ്പ് കുര്യൻ എന്നൊരു അമേരിക്കൻ മലയാളിയുടേയും അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരുടേയും കഥയാണ്. പാലായിൽ നിന്ന് […]

1 min read

“വിശാൽ കൃഷ്ണമൂർത്തിയുടെ മുഖത്തു വരുന്ന ഭാവങ്ങൾ, ലക്ഷത്തിലെന്നല്ല ശത കോടിയിൽ പോലും കാണില്ല ഇതുപോലൊരു ഐറ്റം”

തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും മോഹൻലാൽ നിറഞ്ഞാടി. ഇനി വരാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ഇപ്പോഴിതാ ഒരിക്കല്‍ പരാജയപ്പെട്ട ആ മോഹൻലാല്‍ ചിത്രം ദേവദൂതൻ വീണ്ടും എത്തിയപ്പോള്‍ ആവേശമുണ്ടാക്കിയിരിക്കുകയാണ്. കേരളത്തില്‍ […]