Latest News
400 കോടി നേടി വിക്രം! മോഹന്‍ലാലിനെ വെച്ച് തമിഴില്‍ സിനിമ ചെയ്യുമെന്ന് വാക്ക് നൽകി ലോകേഷ് കനകരാജ്
തമിഴിലെ പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് വിക്രം. കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റാവുകയും, ഏകദേശം 400 കോടി കളക്ഷന്‍ നേടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്ത് റിലീസ് ചെയ്ത ഏറ്റവും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘ വിക്രം’. കമല്‍ഹാസനെ കൂടാതെ, ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേന്‍, കാളിദാസ് ജയറാം തുടങ്ങിയവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തമിഴ് നാടിന് പുറമെ കേരളത്തിലും […]
റിലീസിനു മുമ്പേ മമ്മൂട്ടി- ലിജോ ജോസ് ചിത്രം ‘ നന്‍പകല്‍ നേരത്ത് മയക്കം’ പ്രശസ്ത ഫിലിം ഫെസ്റ്റിവലിലേക്ക്
മെഗസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. മമ്മൂട്ടിയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ ‘ മമ്മൂട്ടി കമ്പനിയും’ ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലെ പ്രമേയം. അതേസമയം, ചിത്രം മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്ന് നേരത്തെ ചിത്രത്തിന്റെ സഹസംവിധായകനായ […]
മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു; ഞെട്ടലോടെ പ്രേക്ഷകര്‍
മലയാള സിനിമയുടെ അറിയപ്പെടുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. അദ്ദേഹം നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഉണ്ടാകുന്ന സിനിമകള്‍ കാണാന്‍ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. നല്ല നല്ല സിനിമകള്‍ നല്‍കിയ സൂപ്പര്‍ ഹിറ്റ് കോമ്പോയാണ് ഇവരുടേത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളാണ് ചിത്രം, മിന്നാരം, താളവട്ടം, മിഥുനം, വന്ദനം, തേന്മാവിന്‍കൊമ്പത്ത്, കിലുക്കം, ബോയിംഗ് ബോയിംഗ് തുടങ്ങിയവ. മരക്കാര്‍ അറബികടലിന്റെ സിംഹമാണ് ഇവര്‍ അവസാനമായി ഒന്നിച്ച ചിത്രം. മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ, […]
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രത്തിന്റെ റിലീസ് തീയ്യതി മാറ്റുന്നു; കാരണം ഇതാണ്
മലയാളത്തിലെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. തൊണ്ണൂറുകളിലൂടെ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ ജീവിതം ഇന്നും പ്രേക്ഷകര്‍ക്ക് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് തുടരുകയാണ്. തന്റെ വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. അതേസമയം, പുതുമുഖ സംവിധായകരോടൊപ്പം സിനിമ ചെയ്യുക എന്നത് മമ്മൂട്ടി എന്ന നടന്റെ മറ്റൊരു പ്രത്യേകതയാണ്. അങ്ങനെ ഒരുപാട് പുതുമുഖ സംവിധായകരാണ് മമ്മൂട്ടി എന്ന നടനിലൂടെ തുടക്കം കുറിച്ച് മലയാളത്തില്‍ സംവിധായകരായത്. മമ്മൂട്ടിയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്നു നവാഗതയായ റത്തീന സംവിധാനം […]
മോഹന്‍ലാലിനെ നായകനാക്കി ഉടന്‍ വരുന്നു ധ്യാന്‍ ശ്രീനിവാസന്റെ വമ്പന്‍ സിനിമ!
മലയാള സിനിമ എന്നല്ല ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് േമാഹന്‍ലാല്‍. മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയവരുടെ വരവോട് കൂടി മലയാള സിനിമയിലെ നിലവാരം തന്നെ ഉയര്‍ന്നു. മോഹന്‍ലാല്‍ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന അഭിനയ മികവ് തന്നെയാണ് മലയാള സിനിമയുടെ താരരാജാവെന്ന പേര് വീഴാനും കാരണം. പറഞ്ഞാല്‍ തീരാത്തത്ര സിനിമകളാണ് മലയാളി പ്രേക്ഷകര്‍ക്ക് മോഹന്‍ലാല്‍ സമ്മാനിച്ചത്. അദ്ദേഹത്തിന്റെ മിക്ക കഥാപാത്രങ്ങളും ഇന്നും മറക്കാതെ കാത്തു സൂക്ഷിക്കുന്നവരാണ് ആരാധകര്‍. നാടോടികാറ്റിലെ ദാസനും, ചിത്രത്തിലെ വിഷ്ണുവും, വന്ദനത്തിലെ ഉണ്ണികൃഷ്ണനും, […]
‘പ്രണവിന്റെ റോള്‍ ഞാന്‍ ചെയ്തിരുന്നെങ്കില്‍ മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയേനെ’ എന്ന് ധ്യാന്‍ ശ്രീനിവാസന്‍
മലയാളത്തിലെ നടനും, സംവിധായകനുമാണ് ധ്യാന്‍ ശ്രീനിവാസന്‍. നടന്‍ ശ്രീനിവാസന്റെ മകനായ ധ്യാന്‍ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളികളുടെ ഇഷ്ടതാരമായി മാറിയത്. ശ്രീനിവാസന്റെ മറ്റൊരു മകനായ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തിര’ എന്ന സിനിമയിലാണ് ധ്യാന്‍ ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം കൈവരിച്ചിരുന്നു. ഇപ്പോഴിതാ ധ്യാനിന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ എന്നത്. ചിത്രം നിര്‍മിച്ചിരിക്കുന്നത് അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും […]
ഇൻഡസ്ട്രിയെ ഇളക്കിമറിക്കാൻ ഇനിവരാന്‍ പോകുന്നത് മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ത്രില്ലര്‍ സിനിമകൾ!
മലയാള സിനിമയിലെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. തൊണ്ണൂറുകളിലൂടെ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ ജീവിതം ഇന്നും തുടരുകയാണ്. അതുപോലെ നിരവധി ഹിറ്റ് സിനിമകളാണ് മമ്മൂട്ടി മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. പുതുമുഖ സംവിധായകരോടൊപ്പം സിനിമ ചെയ്യുക എന്നത് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അങ്ങനെ ഒരുപാട് പുതുമുഖ സംവിധായകരാണ് മമ്മൂട്ടി എന്ന നടനിലൂടെ തുടക്കം കുറിച്ച് മലയാളത്തില്‍ സംവിധായകരായത്. മമ്മൂട്ടിയുെട ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമായിരുന്നു നവാഗതയായ റത്തീന സംവിധാനം ചെയ്ത പുഴു. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു അത്. […]
മാസ്സോട് മാസ്സ്! ബോക്സ് ഓഫീസിനെ വേട്ടയാടാൻ കടുവ ഇറങ്ങാൻ പോകുന്നു! ട്രെയിലർ കാണാം
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ഒരു മിനിറ്റും 19 സെക്കന്റുമാണ് ടീസറിന്റെ ദൈര്‍ഘ്യം. പൃഥ്വിരാജിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളാണ് രണ്ടാമത്തെ ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ഇത് സിനിമ കാണാനുള്ള പ്രേക്ഷകരുടെ ആവേശം കൂട്ടുകയാണ്. കൂടാതെ, വില്ലനായ വിവേക് ഒബ്രോയിയേയും ടീസറില്‍ കാണാം. ചിത്രത്തിന്റെ ആദ്യ ടീസര്‍ വന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജൂണ്‍ 30നാണ് ചിത്രം തിയേറ്ററില്‍ എത്തുക. അതേസമയം, എട്ടു വര്‍ഷത്തിനു […]
‘ദൈവം കൊടുത്താല്‍ പോലും എത്ര സ്വാദുള്ള ഭക്ഷണമായാലും ഒരു അളവു കഴിഞ്ഞാല്‍ മമ്മൂട്ടി കഴിക്കില്ല’ എന്ന് ഷെഫ് പിള്ള പറയുന്നു
കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഷെഫാണ് സുരേഷ് പിള്ള. സോഷ്യല്‍ മീഡിയില്‍ സജീവമായിരുന്ന പിള്ള നിരവധി പാചക വീഡിയോകള്‍ ആണ് പ്രേക്ഷകര്‍ക്ക് വേണ്ടി ഇടാറുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഭക്ഷണപ്രേമികള്‍. വ്യത്യസ്തമായ രുചിയൂറും വിഭവങ്ങളാണ് സുരേഷ് പിള്ള അതിഥികള്‍ക്കായി ഉണ്ടാക്കി കൊടുക്കാറുള്ളത്. ചെയ്യുന്ന ജോലിയിലെ പാഷന്‍ തന്നെയാണ് അദ്ദേഹം വച്ച് ഉണ്ടാക്കി കൊടുക്കുന്ന ആഹാരം ഒരാളെ തൃപ്തമാക്കുന്നത്. അദ്ദേഹത്തിന്റെ പ്രധാന വിഭവമാണ് ഫിഷ് നിര്‍വാണ. മോഹന്‍ലാല്‍, […]
‘തന്റെ സ്‌റ്റേജ് ഷോ കാണാന്‍ മമ്മൂട്ടി വരുമായിരുന്നു, പിന്നീടാണ് അദ്ദേഹവുമായി പരിചയത്തിലാകുന്നത്’ ; അനുഭവം പറഞ്ഞ് നടന്‍ ലാല്‍
മലയാള സിനിമയിലെ എക്കാലത്തെയും പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ലാല്‍. എറണാകുളം സ്വദേശിയായ ലാല്‍ മിമിക്രിയിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നോക്കെത്താദൂരത്തു കണ്ണുംനട്ട്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്നീ ചിത്രങ്ങളില്‍ സഹ സംവിധായകനായി സിനിമാ രംഗത്ത് തുടക്കം കുറിച്ചു. തുടര്‍ന്ന് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിന് കഥയെഴുതി. പിന്നീട് സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രം വന്‍ ഹിറ്റാവുകയും തുടര്‍ന്ന് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബുളിവാല […]